"ജ്യോതിർമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
Content deleted Content added
പുതിയ താള്‍: ഇന്ത്യന്‍ ചലച്ചിത്ര വേദിയിലെ ഒരു നടി...
(വ്യത്യാസം ഇല്ല)

18:22, 26 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യന്‍ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് ജ്യോതിര്‍മയി എന്നറിയപ്പെടുന്ന ജ്യോതിര്‍മയി നിഷാന്ത്. പ്രധാനമായും തെന്നിന്ത്യന്‍ ചിത്രങ്ങളിലാണ് ജ്യോതിര്‍മയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിര്‍മയി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രധാന നടന്മാരായ മോഹന്‍‌ലാല്‍, മമ്മൂട്ടി എന്നിവരോടൊപ്പം ജ്യോതിര്‍മയി അഭിനയിച്ചിട്ടൂണ്ട്.


അഭിനയ ജീവിതം

ആദ്യം ഒരു സീരിയല്‍ അഭിനേത്രി ആയിരുന്ന ജ്യോതിര്‍മയി ആദ്യമായി അഭിനയിച്ച ചിത്രം പൈലറ്റ് എന്ന ചിത്രമാണ്. ജ്യോതിര്‍മയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തില്‍ 2002 ല്‍ പുറത്തിറങ്ങിയ മീശമാധവന്‍ എന്ന ചിത്രമാണ്. ആദ്യകാലം ഏഷ്യാനെറ്റ് ചാനലില്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡല്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.


സ്വകാര്യ ജീവിതം

ഒരു സോഫ്റ്റ്വെയര്‍ എന്‍‌ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്തംബര്‍ 6, 2004 ല്‍ കഴിഞ്ഞു. ജ്യോതിര്‍മയി ജനിച്ചത് കോട്ടയം ജില്ലയിലാണ്. ഇപ്പോള്‍ താമസിക്കുന്നത് കൊച്ചിയിലെ കടവന്തറ എന്ന സ്ഥലത്താണ്. സ്കൂള്‍ വിദ്യഭ്യാസം കഴിഞ്ഞത് എറണാകുളം മഹാരാജാസ് കോളേജിലാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ജ്യോതിർമയി&oldid=311826" എന്ന താളിൽനിന്ന് ശേഖരിച്ചത്