"ജി. ദേവരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
}}
 
'''പരവൂർ ഗോവിന്ദൻ ദേവരാജൻ''', ('''ജി. ദേവരാജൻ''' അഥവാ '''ദേവരാജൻ മാസ്റ്റർ''') [[മലയാളം|മലയാളത്തിലെ]] പ്രശസ്ത ചലച്ചിത്രസംഗീതസംവിധായകനായിരുന്നുചലച്ചിത്ര സംഗീത സംവിധായകനായിരുന്നു. മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 [[തമിഴ്]] ചലച്ചിത്രങ്ങൾക്കും 4 [[കന്നഡ]] ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു. മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ പലതും. തമിഴ് ചിത്രമായ 'അണ്ണൈ വേളാങ്കണ്ണി' എന്ന ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമായിരുന്നു. കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്രസംഗീതസംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്.
 
== ആദ്യകാലം ==
വരി 29:
 
== ചലച്ചിത്രത്തിൽ ==
 
ദേവരാജൻ സംഗീതസംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം ''കാലം മാറുന്നു'' ([[1955]]) ആയിരുന്നു. പ്രശസ്ത ഗാനരചയിതാവായ [[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുമായി]] ഒന്നുചേർന്ന് ദേവരാജൻ ''ചതുരംഗം'' എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു ([[1959]]). വയലാറിന്റെ പങ്കാളിയായി ചെയ്ത രണ്ടാമത്തെ ചിത്രം - ദേവരാ‍ജന്റെ മൂന്നാമത്തെ ചിത്രം - ''ഭാര്യ'' ([[1962]]) ആയിരുന്നു. ഇത് ഒരു വൻ സാമ്പത്തിക വിജയമായി. വയലാർ-ദേവരാജൻ ജോഡിയെ ഈ ചിത്രം ജനപ്രിയമാക്കി. ചലച്ചിത്രഗാനങ്ങൾക്ക് സമൂഹത്തിൽ സമ്മതിനേടുവാൻ ആഗ്രഹിച്ചിരുന്നവരുടെ മനസ്സിൽ ദേവരാജന്റെ സംഗീതം അദ്ദേഹത്തിന് ഒരു സ്ഥാനം നേടിക്കൊടുത്തു. ദേവരാജൻ-വയലാർ ജോഡിയുടെ സംഗീത കാലഘട്ടം മലയാള സിനിമാ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. മലയാളത്തിലെ പ്രശസ്തഗായകരാ‍യ [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]] തുടങ്ങിയവർ ദേവരാജനെ തങ്ങളുടെ തലതൊട്ടപ്പനായി കരുതുന്നു. ദേവരാ‍ജന്റെ സംഗീതമാന്ത്രികതയായിരുന്നു ആ കാലഘട്ടത്തിലെ ഗായകരുടെ ഏറ്റവും നല്ല ഗാനങ്ങളിൽ പലതും പുറത്തുകൊണ്ടുവന്നത്.
 
"https://ml.wikipedia.org/wiki/ജി._ദേവരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്