"കിഴക്കൻ കലിമന്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
 
== ഭൂമിശാസ്ത്രം ==
കിഴക്കൻ കലിമന്താൻ പ്രദേശത്തിന്റെ ഭൂതലവിസ്തീർണ്ണം 127,267.52 ചതുരശ്ര കിലോമീറ്ററാണ്. വികസനവും പ്രാദേശിക വിഭാഗങ്ങളും ഉൾപ്പെട്ട കിഴക്കൻ കലിമന്താൻ പപ്പുവ, മദ്ധ്യ കലിമന്താൻ എന്നിവ കഴിഞ്ഞാൽ മൂന്നാമത്തെ വലിയ പ്രവിശ്യയാണ്. ഇത് ഏഴു റീജൻസികളായും മൂന്നു നഗരങ്ങളായും 103 ജില്ലകളായും 1026 ഗ്രാമങ്ങളായും / കെലുറഹാൻ വിഭജിക്കപ്പെട്ടിരിക്കുന്നു. ബെറൗ (തലസ്ഥാനം, താഞ്ചുങ് റെഡെബ്), കിഴക്കൻ കുട്ടായി (തലസ്ഥാനം, സങ്കാത), കുട്ടായി കാർത്തനെഗാര (തലസ്ഥാനം, തെങ്കരോങ്), മഹാകാം ഉലു (തലസ്ഥാനം, ഉജോങ് ബിലാഗ്), വടക്കൻ പെനാജം പാസെർ (തലസ്ഥാനം, പെനാജം), പാസെർ (തലസ്ഥാനം, തനാഹ് ഗ്രൊഗോട്ട്), പടിഞ്ഞാറൻ കുട്ടായി (തലസ്ഥാനം, സെന്ദാവർ) എന്നവയാണ് പ്രവിശ്യയിലെ 7 റീജൻസികൾ. ബാലിക്പപ്പാൻ, [[ബോണ്ടാങ്]], സമരിന്ദ[[സമരിൻഡ]] എന്നിവയാണ് മൂന്നു നഗരങ്ങൾ. ഇൻഡോനേഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള പ്രധാന കവാടങ്ങളിൽ ഒന്നാണ് കിഴക്കൻ കലിമന്താൻ. തടിയുടെ ഒരു സംഭരണശാലയായും ഖനന പ്രദേശവുമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഏതാണ്ട് എല്ലാ ജില്ലകളിലും നഗരങ്ങളിലുമായി നൂറുകണക്കിന് നദികൾ ചിതറിക്കിടക്കുന്നതിനാൽ ഭൂതല ഗതാഗതത്തോടൊപ്പം നദികളും ഗതാഗതമാർഗ്ഗമായി ഉപയോഗിക്കുന്നു. ഏറ്റവും നീളമുളള നദി മഹാകാം ആണ്. പ്രോവിൻസി നദി കിഴക്കൻ കലിമന്താനിലെ ഏറ്റവും കിഴക്കുള്ള ദ്വീപായ ബോർണിയോയിലാണു സ്ഥിതി ചെയ്യുന്നത്.
 
ഈ പ്രവിശ്യ കൃത്യമായി വടക്കൻ ബോർണിയോയുടെ വടക്കൻ പ്രദേശത്തിനു തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്ത് സെലിബ്സ് കടൽ, മക്കസ്സാർ കടലിടുക്ക് എന്നിവയും തെക്കുഭാഗത്ത് തെക്കൻ കലിമന്താൻ, പടിഞ്ഞാറൻ ദിശയിൽ പടിഞ്ഞാറൻ കലിമന്താൻ, മദ്ധ്യ കലിമന്താൻ, മലേഷ്യ എന്നിവയുമാണ് ഈ പ്രവിശ്യയുടെ അതിരുകൾ.  കിഴക്കൻ കലിമന്താന്റെ പ്രധാനകരയെ കുന്നുകളിൽ നിന്ന് വേർതിരിക്കാനാവില്ല, എന്തെന്നാൽ എല്ലാ ജില്ലകളിലും കുന്നുകളുണ്ട്. പ്രവിശ്യയിലെ തടാകങ്ങളുടെ എണ്ണം 18 ആണ്. കൂടുതൽ തടാകങ്ങളും കുട്ടായി റീജൻസിയിലാണ്. ഏറ്റവും വിശാലമായ തടാകങ്ങൾ സെമയാങ്, മെലിന്റാങ് എന്നിവയാണ്. ഒരോന്നിന്റേയും വലിപ്പം യഥാക്രമം 13,000 ഹെക്ടർ, 11,000 ഹെക്ടർ എന്നിങ്ങനെയാണ്.
"https://ml.wikipedia.org/wiki/കിഴക്കൻ_കലിമന്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്