"ഗാല ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
കവി പോൾ എല്വാർഡിന്റെ റഷ്യൻ ഭാര്യയും പിന്നീട് സാൽവദോർ ദാലിയുടെ ഭാര്യയുമായിരുന്നു ഗാല ദാലി (ഓഗസ്റ്റ് 26, 1894 - ജൂൺ 10, 1982). സാധാരണയായി ഗാല എന്നറിയപ്പെട്ടിരുന്നു. എലീന ഇവാനോവ്ന ഡൈക്കോനോവ എന്നായിരുന്നു ആദ്യ പേര്. <ref>Gala's correct birth name, '''Elena Ivanovna Diakonova''' (Cyrillic: Елена Ивановна Дьяконова), the one that is listed in Gala's Russian diploma of school-teacher graduation issued by the M. G. Brukhonenko Female Institute of Moscow in 1915. It adds also that she was born in Kazan on 26 August 1894 (Julian calendar) which corresponds to '''7 September 1894''' of the Gregorian calendar. Her religion was [[Russian Orthodox]] and she was the daughter of a high-ranking officer of the Russian administration. (Source: Article "Gala Dalí: los secretos de una musa" by J.J. Navarro Arisa, ''El País Semanal'', Madrid, Spain, 14 August 1994. See also [http://www.salvador-dali.org/dali/en_biografia-gala.html Gala Dalí's biography] in the Fundació Gala-Salvador Dalí web page.)</ref>സർറിയലിസവുമായി ബന്ധപ്പെട്ട പ്രധാന പേരുകളിലൊന്നാണ്. അനേകം എഴുത്തുകാരെയും കലാകാരന്മാരെയും പ്രചോദിപ്പിച്ചു.
== ആദ്യകാലങ്ങളിൽ ==
എലീന ഇവാൻനോവ്ന ഡൈക്കോനോവ എന്നായിരുന്നു ഗാലയുടെ പേര്. ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും കുടുംബത്തിലായിരുന്നു ജനനം. കവയത്രികവയിത്രി മരീനസ്വതേവ ബാല്യകാല സുഹൃത്തായിരുന്നു. 1915-ൽ അധ്യാപകവൃത്തിയിൽ പ്രവേശിച്ചു. മോസ്കോയിലായിരുന്നു താമസം.
== വിവാഹം ==
1912 ൽ ക്ഷയരോഗ ചികിത്സയ്ക്കായി സ്വിറ്റ്സർലണ്ടിലെ ദാവോസിനു സമീപം ക്ലോവഡിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വിറ്റ്സർലൻഡിലായിരിക്കുമ്പോൾ അവർ കവി പോൾ എല്വാർഡിനെ കണ്ടുമുട്ടി, കവിയുമായി തീവ്ര പ്രണയത്തിലായി. 1916-ൽ ഒന്നാം ലോകമഹായുദ്ധസമയത്ത് പോളിനോടൊത്ത് ചേരാനായി റഷ്യയിൽനിന്ന് പാരീസിലേക്ക് പോയി. ഒരു വർഷത്തിനുശേഷം അവർ വിവാഹിതരായി. അവരുടെ മകൾ സെസ്സൈൽ 1918 ൽ ജനിച്ചു. മാതൃത്വത്തെ വെറുത്ത ഗാല കുഞ്ഞിനെ തീരെയും ശ്രദ്ധിച്ചില്ല. <ref name="Prose">{{cite book|last=Prose|first=Francine|authorlink=Francine Prose|title=The Lives of the Muses: Nine Women and the Artists They Inspired|publisher=HarperCollins Perennial|year=2003|pages=187–226|url=https://books.google.com/books?id=0rJ2EPVYbFUC&printsec=frontcover&cad=0#v=onepage&q&f=false|isbn=0-06-019672-6}}</ref> പോൾ എല്വാർഡുമൊത്ത് സർറിയലിസം കലാ മുന്നേറ്റത്തിന്റെ ഭാഗമായി. എൽവാർഡ്, ലൂയിസ് അരഗോൺ, മാക്സ് ഏൺസ്റ്റ്, ആന്ദ്രെ ബ്രെമെൻറ് തുടങ്ങി പല കലാകാരന്മാർക്കും പ്രചോദനമായി. എല്വാർഡുമൊത്ത് ഗാല, ഏണസ്റ്റ് എന്നിവർ മൂന്നു വർഷത്തോളം 1924 മുതൽ 1927 വരെ ഒരു മീനീസ് ട്രോയിയിൽ ഒരുമിച്ച് കഴിഞ്ഞു. 1929 ആഗസ്ത് ആദ്യം എല്വാർഡും ഗാലയും സ്പെയിനിൽ യുവാവായ യുവാവായ സർറിയലിസ്റ്റ് ചിത്രകാരൻ ദാലിയെ സന്ദർശിച്ചിരുന്നു. തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ദാലിയും ഗാലയും വളരെ പെട്ടെന്നു തന്നെ പരസ്പരം ആർഷിക്കപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. ഗാലയുമായി അകന്നതിനു ശേഷവും ഗാലയും എല്വാർഡും സൗഹൃദത്തിലായിരുന്നു. <ref>{{cite book|author=Eluard, P. |title=Lettres a Gala |publisher=Gallimard |year=1984 |page=182}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3117324" എന്ന താളിൽനിന്ന് ശേഖരിച്ചത്