"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65:
 
== ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റിൻറെ കാലത്തിനു ശേഷം ==
1945 ൽ എലീനർ നാഷണൽ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്മെൻറ് ഓഫ്‍ കളേഡ് പീപ്പിൾ (NAACP) എന്ന സംഘടനയുടെ ബോർഡ് ഓഫ്‍ ഡയറക്ടേർസിൽ അംഗമായി. ആ വർഷം ഡിസംബർ മാസത്തിൽ പുതിയ പ്രസിഡൻറ്  [[ഹാരി എസ്. ട്രൂമാൻ]], യുണൈറ്റഡ് നേഷൻസിന്റെ [[ലണ്ടൻ|ലണ്ടനിൽ]] നടക്കുന്ന ആദ്യമീറ്റിംഗിൽ ഒരു പ്രതിനിധിയായി പങ്കെടുക്കുകയെന്ന പുതിയ ദൌത്യം എലീനറെ ഏൽപ്പിച്ചു. [[ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്|ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റിൻറെ]] മരണശേഷം 8 മാസങ്ങൾക്കു ശേഷം പുതിയ ജോലി ആരംഭിക്കുന്നതിൻറെ ഭാഗമായി എലീനർ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെത്തി]].   
 
1946 ൽ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസംഘടനയുടെ]] [[മനുഷ്യാവകാശ കമ്മീഷൻറെ]] അദ്ധ്യക്ഷയായി എലീനർ തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ പ്രഖ്യാപനത്തിൻറെ ആദ്യ രൂപരേഖ എലീനർ തയ്യാറാക്കി. ഇത് 1948 ഡിസംബർ 10 ന് യു.എൻ. പാസാക്കുകയും ചെയ്തു.  
 
എലീനർ റൂസ്‍വെൽറ്റ് അവരുടെ [[ഐക്യരാഷ്ട്രസഭ|യൂ.എന്നിലെ]] ജോലി 68 വയസുള്ളപ്പോൽ രാജിവച്ചു. അതിനുശേഷമുള്ള വർഷങ്ങളിൽ [[ജപ്പാൻ]], [[ഇന്ത്യ]], [[ഇസ്രയേൽ|ഇസ്രായേൽ]], അക്കാലത്തെ [[സോവിയറ്റ് യൂണിയൻ]] തുടങ്ങിയ വിദേശ രാജ്യങ്ങൾ സന്ദർക്കുന്നതിനു സമയം കണ്ടെത്തി. അവർ അനേകം  കോൺഫറൻസുകൾ ആസൂത്രണം ചെയ്യുകയും പ്രഭാഷണങ്ങൾ നടത്തുകയും കമ്മിറ്റി മീറ്റിംഗുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ജീവിതത്തിൻറെ അവസാനനാളുകളിൽ അവർ തൻറെ വാൽകില്ലിലുള്ള ഭവനത്തിലെ ജീവിതത്തിൽ‌ മുമ്പെന്നത്തേക്കാളുപരി സന്തോഷം കണ്ടെത്തി. അവരുടെ ഭവനത്തൽഭവനത്തിൽ എല്ലായ്പ്പോഴും അതിഥികളുടെയും പേരക്കുട്ടികളുടെയും അടുത്തു സുഹൃത്തുക്കളുടെയുമൊക്കെ തിരക്കായിരുന്നു.
 
എലീനർ റൂസ്‍വെൽറ്റ് 78 ആമത്തെ വയസിൽ ക്ഷയരോഗബാധിതയായി ഈ ലോകത്തോടു വിടപറഞ്ഞു. ലോകത്തിലെ ഏറ്റവും ആരാധ്യയായി കണക്കാക്കിയിരുന്ന വനിതയായ അവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുവാൻ രാജ്യത്താകമാനമുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും പതാക പകുതി താഴ്ത്തിക്കെട്ടി.
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്