"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
=== ഗോപുരങ്ങൾ ===
കേരളീയ വാസ്തുശില്പകലയുടെ നിദർശനമാണ് ആറന്മുള ക്ഷേത്രം. നാലു ഗോപുരങ്ങളും നാലു മാതൃക പിന്തുടർന്നിരിക്കുന്നു. കിഴക്കേ ഗോപുരം കലാസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ ദാരുശില്പങ്ങൾ നിറഞ്ഞതാണ്. കരിങ്കൽ തൂണുകളിലും കൊത്തുപണികൾ ഉണ്ട്. ബലിക്കൽ പുരയിൽ കരിങ്കല്ലിൽ കൊത്തിവച്ചിരിക്കുന്നത് വ്യാളികളുടെ പ്രതിമയാണ്. കേരളീയ ശില്പകലാവൈഭവം പ്രതിഫലിക്കുന്നതാണിവ. ക്ഷേത്രത്തിൻറെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽ വരച്ച മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാണ്.. കിഴക്കൻ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. ചുറ്റുപാടും നിന്നുള്ള മണ്ണുകൊണ്ട് ഉയർത്തിയെടുത്ത പ്രതലത്തിലാണ് ക്ഷേത്രം. [[പമ്പാനദി]]<nowiki/>യിൽ മഴവെള്ളം നിരയുമ്പോൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാതിരിക്കാനായാണ് അടിത്തറ ഉയർത്തിയിരിക്കുന്നത്. എന്നാൽ, [[2018-ലെ കേരളത്തിലെ വെള്ളപ്പൊക്കം (2018)|2018 ഓഗസ്റ്റിൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ]] ക്ഷേത്രമതിലകം വരെ വെള്ളം കയറിയിരുന്നു.
 
വിശാലമായ ക്ഷേത്രപരിസരത്തിലേക്ക് പ്രവേശിക്കുന്നതിൻ നാലുവശത്തും നാലു കവാടങ്ങളുണ്ട്. നാലു ഗോപുരങ്ങളിൽ നാലു മലദൈവങ്ങൾ കാവൽ നിൽകുന്നു എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ കുഴക്കേകിഴക്കേ ഗോപുരത്തിന് [[പുന്നന്തോട്ട് ഭഗവതി]]<nowiki/>യും ഇടപ്പാറമലയും പടിഞ്ഞാറേ ഗോപുരത്തിന് ചെറുപുഴക്കാട്ട് ഭഗവതിയും പുലിക്കുന്നു മലയും വടക്കേ ഗോപുരത്തിന് പൂതിക്കുന്ന് ദേവിയും കടപ്രമലയും തെക്കേ ഗോപുരത്തിന് പള്ളിമുക്കത്ത് ഭഗവതിയും കാനക്കൊഴമലയും അരിങ്ങോട്ടുമലയും കാവൽ നിൽകുന്നു എന്ന് സങ്കല്പം.
 
ആനക്ക് ചവിട്ടിക്കയറുവാൻ സാധിക്കുന്നതരത്തിൽ വീതിയുള്ള പതിനെട്ട് വലിയ പടികൾ കിഴക്കേ ഗോപുരത്തിൽ സ്ഥാപിച്ചിരിക്കുന്നു. വടക്കേ ഗോപുരത്തിൽ നിന്ന് പമ്പയിലേക്കിറങ്ങാൻ 57 പടികളാണ് ഉള്ളത്. എട്ട് ആനകൾക്ക് നിരന്നു നിൽകാനുള്ള സൗകര്യം ആനക്കൊട്ടിലിനുണ്ട്.