"അബൂ ഹുറൈറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|abu hurairah}}
{{സ്വഹാബികളുടെ പട്ടിക‎}}
[[മുഹമ്മദ്|മുഹമ്മദ്നബിയുടെ]] ഒരു ഉറ്റമിത്രമായിരുന്നു '''അബൂ ഹുറൈറ'''. ആട്ടിടയനായിരുന്ന ഇദ്ദേഹം [[ആട്|ആടുകളെ]] മേയാൻ അനുവദിച്ചിട്ട് ഒരു [[പൂച്ച|പൂച്ചക്കുട്ടിയുമായി]] കളിച്ചുകൊണ്ടിരിക്കുമായിരുന്നത്രെ. തൻമൂലം ''പൂച്ചക്കുട്ടിയുടെ അച്ഛൻ'' എന്നർഥമുള്ള അബൂ ഹുറൈറ എന്ന പേരിൽ ഇദ്ദേഹം അറിയപ്പെട്ടു. [[ഇസ്ലാം|ഇസ്ലാംമതാനുയായി]] ആകുന്നതിനുമുൻപ് ഇദ്ദേഹത്തിന്റെ പേര് അബ്ദു ശ്ശംസ്(സൂര്യദാസൻ) എന്നായിരുന്നു. മതപരിവർത്തനത്തിനുശേഷം അബ്ദുല്ല, അബ്ദു അൽറഹ്മാൻ തുടങ്ങിയ പല പേരുകളിലും അറിയപ്പെട്ടു. മുഹമ്മദ്നബിയുടെ സന്തതസഹചാരിയായിക്കഴിഞ്ഞിരുന്ന ഹുറൈറയെ ഉമർ, ബഹറീന്റെ ഭരണാധികാരിയാക്കിയെന്നും അല്പകാലത്തിനുശേഷം പിരിച്ചുവിട്ടു എന്നും ഇദ്ദേഹത്തിൽനിന്ന് ധാരാളം പണം പിടിച്ചെടുത്തുവെന്നും പറയപ്പെടുന്നു. മർവാൻ ഇദ്ദേഹത്തെ തന്റെ അഭാവത്തിൽ മദീനയിലെ ഭരണാധികാരിയാക്കിയെന്ന് മറ്റൊരു കഥയുണ്ട്.
 
[[മുഹമ്മദ്|നബിയുടെ]] മരണത്തിന് കേവലം നാലുവർഷം മുൻപാണ് ഹുറൈറ മതത്തിൽ ചേർന്നതെങ്കിലും പ്രവാചകന്റെ സന്തതസഹചാരിത്വം മൂലം മൂവായിരത്തിഅഞ്ഞൂറിലധികംഅയ്യായിരത്തിലധികം നബിസൂക്തങ്ങൾ പില്ക്കാലത്ത് ഇദ്ദേഹം ഉദ്ധരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം നബിവചനങ്ങൾ തന്നെ ആയിക്കൊള്ളണമെന്നില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നുതന്നെയാണ്. ഭക്തനും സഹൃദയനുമായിരുന്ന ഇദ്ദേഹം 78-ആം വയസ്സിൽ, (എ.ഡി. 678) ചരമമടഞ്ഞതായി ഊഹിക്കപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അബൂ_ഹുറൈറ" എന്ന താളിൽനിന്ന് ശേഖരിച്ചത്