"സ്റ്റുട്ട്ഗാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 210:
 
==ജനങ്ങൾ==
===ജനസംഖ്യ===
2017 ലെ കണക്കു പ്രകാരം സ്റ്റുട്ട്ഗാർട്ട് നഗരത്തിലെ ജനസംഖ്യ 632,743 ആണ്. ഇതിൽ സ്ത്രീകളുടെ എണ്ണം 316,617 ഉം പുരുഷന്മാരുടെ എണ്ണം 316,126 ഉം ആണ്, അഥവാ സ്ത്രീപുരുഷാനുപാതം സ്റ്റുട്ട്ഗാർട്ട് തുല്യമാണ്. 2011 ലെ കണക്കു പ്രകാരം 90,668 പേർ 0-17 വയസ്സു വരെ ഉള്ളവരും 385,929 പേർ 18-64 വയസ്സു വരെ ഉള്ളവരും 109,293 പേർ 65 നു മുകളിൽ പ്രായമുള്ളവരുമാണ്.
 
1960 നും (637,539) 2000 നും (586,978) ഇടയിൽ സ്റ്റുട്ട്ഗാർട്ടിലെ ജനസംഖ്യ ക്രമേണ കുറഞ്ഞു. എന്നാൽ, തൊഴിൽ ലഭ്യതയും ആകർഷകമായ സെക്കൻഡറി വിദ്യാഭ്യാസ അവസരങ്ങളും പിന്നീടിങ്ങോട്ട് ജനസംഖ്യയുടെ വളർച്ചയ്ക്ക് വഴിവെച്ചു, പ്രത്യേകിച്ചും [[കിഴക്കൻ ജർമ്മനി]]യിലെ യുവാക്കൾ ധാരാളമായി സ്റ്റുട്ട്ഗാർട്ടിലേക്കെത്തി. ദശാബ്ദങ്ങളിൽ ആദ്യമായി, 2006 ൽ, മരണങ്ങളെക്കാൾ നഗരത്തിൽ കൂടുതൽ ജനനമുണ്ടായിരുന്നു. 2008 ഏപ്രിലിൽ നഗര ജനസംഖ്യ 590,720 നിവാസികൾ ആയിരുന്നു.
 
{|class="infobox" style="float:right;"
|colspan="2"|'''സ്റ്റുട്ട്ഗാർട്ടിലെ വിദേശികൾ'''<ref>{{cite web |title=Stuttgart in Zahlen |url=https://www.stuttgart.de/img/mdb/item/648939/133391.pdf |format=PDF |publisher=Landeshauptstadt Stuttgart |access-date=14 October 2018}}</ref>
|-\
! രാജ്യം||ജനസംഖ്യ (31.12.2018)
|-
|{{flag|തുർക്കി}}||17,900
|-
|{{flag|ക്രൊയേഷ്യ}}||15,268
|-
|{{flag|ഇറ്റലി}}||14,021
|-
|{{flag|ഗ്രീസ്}}||13,757
|-
|{{flag|റൊമാനിയ}}||6,121
|-
|{{flag|സെർബിയ}}||5,844
|-
|{{flag|ബോസ്നിയ}}||4,963
|-
|{{flag|സിറിയ}}||4,585
|-
|{{flag|പോർച്ചുഗൽ}}||4,172
|-
|{{flag|പോളണ്ട്}}||4,162
|-
|{{flag|ഇന്ത്യ}}||3,624
|-
|{{flag|കൊസോവോ}}||3,363
|-
|{{flag|സ്പെയിൻ}}||3,233
|-
|{{flag|ഫ്രാൻസ്}}||3,212
|-
|{{flag|ചൈന}}||3,134
|-
|{{flag|ഇറാഖ്}}||3,099
|-
|{{flag|ബൾഗേറിയ}}||3,041
|-
|{{Flag|ഹംഗറി}}||2,738
|-
|{{Flag|ഓസ്ട്രിയ}}||2,643
|-
|{{Flag|റഷ്യ}}||2,495
|-
|{{Flag|ഉക്രൈൻ}}||2,038
|-
|{{Flag|അഫ്ഗാനിസ്താൻ}}||2,008
|-
|}
===ഭാഷ===
[[ജർമ്മൻ ഭാഷ|ജർമ്മൻ]] ഭാഷാഭേദമായ ഷ്വേബിഷ് (സ്വാബിയൻ പ്രദേശങ്ങളിൽ സംസാരിക്കുന്നത് എന്ന അർത്ഥത്തിൽ) ആണ് സ്റ്റുട്ട്ഗാർട്ടിൽ ഉപയോഗത്തിലുള്ള ഭാഷ. [[ബാഡൻ-വ്യൂർട്ടംബർഗ്|ബാഡൻ-വ്യൂർട്ടംബർഗിന്റെ]] മദ്ധ്യ ഭാഗത്തും തെക്കു കിഴക്കൻ ഭാഗങ്ങളിലും [[ബവേറിയ]]യുടെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലും ആണ് ഷ്വേബിഷ് സംസാരിക്കുന്നത്.
 
===മതങ്ങൾ===
വിശുദ്ധ റോമാസാമ്രാജ്യത്തിനു കീഴിൽ പ്രധാനമായും റോമൻ കത്തൊലിക്കരായിരുന്നു സ്റ്റുട്ട്ഗാർട്ട് ഉൾപ്പെടുന്ന വ്യൂർട്ടംബർഗ് പ്രവിശ്യയിൽ കൂടുതലും. എന്നാൽ, 1534-ൽ നവോത്ഥാനത്തിനു ശേഷം സ്ഥിതി മാറി. ഇതിനു ശേഷം വ്യൂർട്ടംബർഗ് പ്രധാനമായും പ്രൊട്ടസ്റ്റന്റ് ആയിരുന്നു. എന്നിരുന്നാലും, 1975 മുതൽ സ്റ്റുട്ട്ഗാർട്ടിൽ പ്രൊട്ടസ്റ്റന്റുകളുടെ എണ്ണം 300,000 ൽ നിന്ന് 200,000 ആയി കുറഞ്ഞു. 2014 ൽ 26.2% നിവാസികളും പ്രൊട്ടസ്റ്റൻറുകാരും 24.0% റോമൻ കത്തോലിക്കരും ആയിരുന്നു. ജനസംഖ്യയിലെ 49.8% മറ്റു വിഭാഗങ്ങളായാണ്.
 
===വിദേശികൾ===
സ്റ്റുട്ട്ഗാർട്ടിലെ ഇന്നത്തെ ജനസംഖ്യയിൽ പകുതിയിലധികവും സ്വാബിയൻ പശ്ചാത്തലമുള്ളവരല്ല. ജർമ്മനിയിലെ ഭൂരിഭാഗം പ്രദേശങ്ങളെയും അപേക്ഷിച്ച് തൊഴിലവസര സാഹചര്യം കൂടുതലായതിനാൽ ധാരാളം പേർ 1950-കൾ മുതൽ സ്റ്റുട്ട്ഗാർട്ടിലേക്കു കുടിയേറിയിട്ടുണ്ട്. 1960-കളിലെ ഗസ്റ്റാർബൈറ്റർ പദ്ധതിയുടെ ഭാഗമായും 1990 കളിൽ യുഗോസ്ലാവിയയിലെ യുദ്ധങ്ങളിൽ നിന്നുള്ള അഭയാർഥികളായും 2000 ത്തിനുശേഷം സിറിയൻ യുദ്ധത്തിൽ നിന്നുള്ള അഭയാർഥികളായും നിരവധി പേർ സ്റ്റുട്ട്ഗാർട്ടിലേക്കെത്തി. ഇന്ന് നഗരത്തിലെ ജനസംഖ്യയുടെ 40% വും വിദേശ പശ്ചാത്തലമുള്ളവരാണ്. 2000 ൽ ജനസംഖ്യയിലെ 22.8% പേർക്കും ജർമൻ പൗരത്വം ഉണ്ടായിരുന്നില്ല, 2006 ൽ ഇത് 21.7 ശതമാനമായി കുറഞ്ഞു. വിദേശികളിൽ തുർക്കികളാണ് ഏറ്റവും കൂടുതൽ, 22,025 പേർ. ഗ്രീസ് (14,341), ഇറ്റലി (13,978), ക്രൊയേഷ്യ (12,985), സെർബിയ (11,547), റൊമേനിയ, ബോസ്നിയ ഹെർസഗോവിന, പോർച്ചുഗൽ, പോളണ്ട്, ഫ്രാൻസ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നും ധാരാളം പേർ സ്റ്റുട്ട്ഗാർട്ടിലുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/സ്റ്റുട്ട്ഗാർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്