"സ്റ്റുട്ട്ഗാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,075 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
കുടിയേറ്റക്കാരുടെ എണ്ണം ദേശീയ ശരാശരിയിലും കൂടുതലുള്ള ഒരു നഗരമാണ് സ്റ്റുട്ട്ഗാർട്ട്. ഡോർലിംഗ് കിന്റേഴ്സ്ലി തന്റെ അയ് വിറ്റ്നസ് ട്രാവൽ ഗൈഡ് റ്റു ജർമനി എന്ന പുസ്തകത്തിൽ, "സ്റ്റുട്ട്ഗാർട്ട് പട്ടണത്തിൽ മൂന്നിൽ ഒരാൾ വിദേശിയാണെന്നു" പരാമർശിക്കുന്നു. സ്റ്റുട്ട്ഗാർട്ടിലെ ജനസംഖ്യയുടെ 40 ശതമാനവും, അഞ്ച് വയസ്സിനുതാഴെയുള്ള ജനസംഖ്യയുടെ 64 ശതമാനവും, കുടിയേറ്റ പശ്ചാത്തലമുള്ളവരാണ്.
 
==പദോത്പത്തി==
=ചരിത്രം=
കുതിര ഫാം (സ്റ്റഡ് ഫാം) എന്ന് അർത്ഥം വരുന്ന ആൾട്ട് ഹോഖ് ജർമ്മൻ (Althochdeutsch) പദമായ "സ്റ്റ്വൊട്ട്ഗാർട്ടൻ" (Stuotgarten) ൽ നിന്നാണ് സ്റ്റുട്ട്ഗാർട്ട് എന്ന പേർ വരുന്നത്. സ്വാബിയൻ പ്രദേശത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ സ്വാബിയൻ മെട്രോപോളിസ് (Schwabenmetropole) എന്നൊരു വിളിപ്പേരും സ്റ്റുട്ട്ഗാർട്ടിനുണ്ട്.
 
==ചരിത്രം==
[[File:Stuttgart wappen alt.jpg|thumb|right|സ്റ്റുട്ട്ഗാർട്ടിന്റെ ആദ്യത്തെ കോട്ട് ഓഫ് ആംസ്, 1286]]
[[File:De Merian Sueviae 229.jpg|thumb|right|സ്റ്റുട്ട്ഗാർട്ടിന്റെ ചിത്രം, മത്തിയാസ് മെരിയൻ, 1634]]
[[File:Neues Schloss Stuttgart (1956).jpg|right|thumb|യുദ്ധത്തിൽ തകർന്ന നോയസ് ഷ്ലോസ്സ് പുനർനിർമ്മാണത്തിനു മുൻപ്, 1956]]
[[File:Stuttgart Hauptbahnhof v. Königstraße 1965.jpg|right|thumb|സ്റ്റുട്ട്ഗാർട്ട് ഹൗപ്റ്റ്ബാൻഹോഫ്, 1965]]
 
===പുരാതന കാലം===
തുടക്കത്തിൽ നെക്കാർ നദീതടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം സ്റ്റുട്ട്ഗാർട്ട് തടത്തിനു ചുറ്റുമുള്ള ഇന്നത്തെ ബാഡ് കാൻസ്റ്റാറ്റ് ഉൾപ്പെടുന്ന മലയിടുക്കായിരുന്നു. റോമാക്കാർ സ്ഥാപിച്ച ബാഡ് കാൻസ്റ്റാറ്റിലെ കാസ്റ്റ്രം ആയിരുന്നു സ്റ്റുട്ട്ഗാർട്ടിലെ ആദ്യ പ്രധാന കേന്ദ്രം. മയ്ൻസ് മുതൽ ഔഗ്സ്ബുർഗ് വരെയുള്ള വില്ലകളും മുന്തിരിത്തോട്ടികളും സംരക്ഷിക്കുന്നതിനായി എ.ഡി. 90 ലാണ് ഇതിന്റെ നിർമ്മാണം. പല സൈനികസ്ഥാപനങ്ങളും റോമാക്കാർ ഇതിനോടനുബന്ധിച്ച് നിർമ്മിച്ചു. റോമാക്കാർ കൂടുതൽ കിഴക്കോട്ട് സഞ്ചരിച്ചതിനുശേഷവും ഇതിനടുത്തു വാസമുറപ്പിച്ച ജനങ്ങൾ അവിടെത്തന്നെ തുടർന്നു. ഭംഗിയുള്ള കരകൗശലവസ്തുക്കളുടെ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ളവരായിരുന്നു അവർ. മൂന്നാം നൂറ്റാണ്ടിൽ അലാമണിക്കാരോടു പരാജയപ്പെട്ടു റോമാക്കാർ തിരികെയെത്തിയപ്പോൾ, ആ കുടിയേറ്റം താൽക്കാലികമായി ചരിത്രത്തിൽ നിന്നും 7-ആം നൂറ്റാണ്ട് വരെ അപ്രത്യക്ഷമായി.
 
===മദ്ധ്യകാലഘട്ടം===
എ.ഡി 950-ൽ, [[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധ റോമാസാമ്രാജ്യ]] ചക്രവർത്തി ഓട്ടോ ഒന്നാമന്റെ മകനായ ലിയുഡോൾഫ് പ്രഭു, യൂറോപ്പിലെ ഹംഗേറിയൻ കടന്നുകയറ്റത്തെ നേരിടാൻ തന്റെ കുതിരപ്പടയുടെ ഒരു സ്റ്റഡ് ഫാം സ്ഥാപിക്കാൻ തീരുമാനിച്ചു. നെസൻബാഹ് നദീതടത്തിന്റെ തെക്ക് 5 കി മീ തെക്ക് പഴയ റോമൻ കാസ്റ്റ്രം അദ്ദേഹം ഇതിനായി തിർഞ്ഞെടുത്തു. 1089 ൽ, കാല്വിലെ ബ്രൂണോ പ്രഭു സ്റ്റുട്ട്ഗാർട്ടിലെ പഴയ കോട്ടയുടെ മുൻകാല കെട്ടിടം നിർമിച്ചു.
 
1618–1648 കാലത്തെ [[മുപ്പതുവർഷ യുദ്ധം]] നഗരത്തെ ഏറെക്കുറെ തകർത്തു. വ്യൂർട്ടംബർഗ് പ്രഭു എബെർഹാർഡ് മൂന്നാമൻ ഫ്രാൻസിലെ സ്റ്റ്രാസ്ബൗർഗിലേക്ക് പലായനം ചെയ്യുകയും നഗരത്തിന്റെ ഭരണം ഓസ്ട്രിയയിലെ ഹാബ്സ്ബുർഗ് പ്രഭുക്കന്മാരുടെ കീഴിൽ വരികയും ചെയ്തു. ഹാബ്സ്ബുർഗ് ഭരണകാലത്താണ് പ്രൊട്ടസ്റ്റന്റ് സഭ നഗരത്തിൽ പ്രബലമാകുന്നത്. എന്നാൽ വൈകാതെ തന്നെ നഗരത്തിന്റെ ഭരണം വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തി ഫെർഡിനാന്റ് മൂന്നാമന്റെ കീഴിലാകുകയും പള്ളികളെല്ലാം വീണ്ടും കത്തോലിക്കാസഭയുടെ കീഴിൽ വരികയും ചെയ്തു. സ്റ്റുട്ട്ഗാർട്ടിലെയും വ്യൂർട്ടംബർഗിലെ തന്നെയും മൂന്നിലൊന്നു ജനസംഖ്യ തുടരെയുള്ള യുദ്ധങ്ങളും പ്ലേഗ് രോഗവും മൂലം മരിച്ചിരുന്നു. പിന്നീടു നടന്ന ഫ്രാൻസുമായുള്ള ഒൻപത് വർഷത്തെ യുദ്ധം വ്യൂർട്ടംബർഗ് റീജന്റ് മഗ്ദലേന സിബില്ലയുടെ നയതന്ത്ര ശേഷി കാരണം സ്റ്റുട്ട്ഗാർട്ടിൽ കാര്യമായ നാശനഷ്ടം ഉണ്ടാക്കിയില്ല. മഗ്ദലേന സിബില്ലയുടെ മകൻ എബെർഹാർഡ് ലൂഡ്വിഗ് 1718 ൽ വ്യൂർട്ടംബർഗിന്റെ തലസ്ഥാനം 1704 ൽ മാത്രം സ്ഥാപിതമായ ലൂഡ്വിഗ്സ്ബുർഗിലേക്ക് മാറ്റി. ലൂഡ്വിഗിന്റെ മരണശേഷം ഭരിച്ച അദ്ദേഹത്തിന്റെ അനന്തരനായ ചാൾസ് അലക്സാണ്ടറും ലൂഡ്വിഗ്സ്ബുർഗ് ആസ്ഥാനമാക്കിയാണ്. 1737-ൽ ചാൾസ് അലക്സാണ്ടർ മരിച്ചു. ഒൻപതാം വയസ്സിൽ അദ്ദേഹത്തിന്റെ മകൻ ചാൾസ് ഓയ്ഗീൻ രാജാവായി. പ്രഷ്യയിലെ ഫ്രെഡറിക് മഹാരാജാവിന്റെ കൊട്ടാരത്തിൽ നിന്നും വിദ്യാഭ്യാസം കഴിഞ്ഞെത്തിയ ചാൾസ് ഓയ്ഗീൻ സ്റ്റുട്ട്ഗാർട്ടിലേക്ക് തലസ്ഥാനം മാറ്റാൻ ആഗ്രഹിച്ചു. 1746-ൽ പുതിയ കോട്ടയുടെയും (ജർമ്മൻ: നോയ് ഷ്ലോസ്സ്) 1763-ൽ കാസിൽ സൊളിറ്റ്യൂടിന്റെയും, 1770 ൽ കാൾസ് ഷൂളെ സൈനിക അക്കാദമിയുടെയും 1785 ൽ ഹോഹൻഹൈം കോട്ടയുടെയും നിർമ്മാണം ചാൾസ് ഓയ്ഗീൻ ആരംഭിച്ചു. വിഖ്യാത ദാർശനികനും, നാടകകൃത്തും എഴുത്തുകാരനുമായിരുന്നു [[ഫ്രെഡറിക് ഷില്ലർ]] (1796–1841) ഈ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്റ്റുട്ട്ഗാർട്ട്, ഇരുപതിനായിരത്തോളം താമസക്കാർ, ഇടുങ്ങിയ വീടുകൾ, കൃഷി, കന്നുകാലി എന്നിവ അടങ്ങുന്ന ഒരു പ്രാദേശിക പട്ടണമായി തന്നെ തുടർന്നു. വ്യൂർട്ടംബർഗ് പ്രഭുക്കന്മാരുടെ തലസ്ഥാനവും സീറ്റുമായിരിക്കുമ്പോഴും സൈന്യത്തിന്റെ പ്രധാനികളൊന്നും നഗരത്തിൽ ഉണ്ടായിരുന്നില്ല. 1794-ൽ ചാൾസ് പ്രഭു സൈനിക അക്കാദമി പിരിച്ചുവിട്ടു. 1803-ൽ വ്യൂർട്ടംബർഗ് ഒരു ഇലക്ടറേറ്റ് ആയപ്പോഴും 1805-ൽ രാജ്യം ആയപ്പോഴും സ്റ്റുട്ട്ഗാർട്ട് തലസ്ഥാനം ആയി തന്നെ തുടർന്നു.
 
===ആധുനിക കാലത്ത്===
[[നെപ്പോളിയൻ ഒന്നാമൻ]] 1805-ൽ ഒരു വ്യൂർട്ടംബർഗിനു ഒരു രാജ്യം എന്ന സ്ഥാനം നൽകി. വ്യൂർട്ടംബർഗിലെ ഫ്രഡറിക്ക് ഒന്നാമനു ജർമ്മനിയിലെ രാജാക്കന്മാരുടെ റൈൻ കോൺഫെഡറേഷനിൽ മുൻനിര സ്ഥാനമുണ്ടായിരുന്നു. പിന്നീടു വന്ന വിൽഹെം ഒന്നാമന്റെ കാലത്താണ് വിൽഹെം പാലസ്, കാഥറീന ഹോസ്പിറ്റൽ, സ്റ്റേറ്റ് ഗ്യാലറി, വില്ല ബെർഗ്, ക്യോണിഗ്സ്ബാവ് ഉൾപ്പെടെ സ്റ്റുട്ട്ഗാർട്ടിലെ പ്രധാന കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടത്. 1818-ൽ വിൽഹെം രാജാവും കാതറിൻ രാജ്ഞിയുമാണ് വർഷം തോറും ക്ഷാമവും മറ്റും മൂലം ഉണ്ടാകുന്ന കഷ്ടപ്പാടുകൾക്ക് പരിഹാരം കാണുന്നതിനായി, ഒരു വർഷത്തെ വിളവെടുപ്പു കൊയ്ത്തു ആഘോഷിക്കാൻ ആദ്യത്തെ കാൻസ്റ്റാറ്റർ ഫോക്സ്ഫെസ്റ്റ് നടത്തുന്നത്. ഹോഹൻഹൈം സർവകലാശാല 1818 ലാണ് സ്ഥാപിച്ചത്. രണ്ട് വർഷത്തിനുശേഷം വ്യൂർട്ടംബർഗ് കോട്ട നിന്നിരുന്ന സ്ഥാനത്ത് വ്യൂർട്ടംബർഗ് മൗസോളിയവും പൂർത്തിയാക്കി. 1846 ൽ സ്റ്റുട്ട്ഗാർട്ടിലെ മെയിൻ റെയിൽവേ സ്റ്റേഷൻ (ജർമ്മൻ: ഹൗപ്റ്റ്ബാൻഹോഫ്) ആരംഭിച്ചതോടെ നഗരത്തിന്റെ സാമ്പത്തിക പുനരുദ്ധാരണത്തിന്റെ തുടക്കം അനുഭവപ്പെട്ടു തുടങ്ങി. അതിനു മുൻപ് തന്നെ, റോസെൻസ്റ്റീൻ കോട്ട (1822-1830), സ്റ്റുട്ട്ഗാർട്ട് സർവ്വകലാശാല (1829), സ്റ്റാറ്റ്സ്ഗാലറി (1843), യൂണിവേഴ്സിറ്റി ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് (1857) എന്നിവയും സ്ഥാപിക്കപ്പെട്ടു. 1848–49 കാലത്തെ ജർമ്മൻ വിപ്ലവത്തിലും നഗരം പ്രധാന പങ്കു വഹിച്ചു. വിൽഹെം ഹൗഫ്, ലുഡ്വിഗ് ഉഹ്ലാൻഡ്, ഗുസ്റ്റാവ് ഷ്വാബ്, എഡാർഡ് മോറിക് തുടങ്ങിയ എഴുത്തുകാർ ഈ കാലഘട്ടത്തിൽ സ്റ്റുട്ട്ഗാർട്ടിന്റെ സാഹിത്യ പാരമ്പര്യത്തെ പരിപോഷിപ്പിച്ചു. സ്റ്റുട്ട്ഗാർട്ട് ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ് കൻസ്റ്റാറ്റ് മുതൽ ഉണ്ടർട്യൂർഖൈം വരെ 1845 ഒക്ടോബർ 22-ന് ആരംഭിച്ച തീവണ്ടിപ്പാത. [[വ്യാവസായിക വിപ്ലവം]] സ്റ്റുട്ട്ഗാർട്ടിലേക്ക് വൻതോതിൽ ജനങ്ങളെ ആകർഷിച്ചു: 1834-ൽ 35,200 ജനസംഖ്യ 1852-ൽ 50,000 വും 1864-ൽ 69,084 വും, ഒടുവിൽ 1871-ൽ 91,000 വും ആയി വർദ്ധിച്ചു. സമീപനഗരങ്ങൾ സ്റ്റുട്ട്ഗാർട്ടിനോട് യോജിപ്പിക്കുക കൂടെ ചെയ്തതോടെ 1904 ൽ ജനസംഖ്യ 200,000 കവിഞ്ഞു. 1871-ൽ [[ജർമ്മനിയുടെ ഏകീകരണം|ജർമ്മനിയുടെ ഏകീകരണത്തിനു]] ശേഷം, വ്യൂർട്ടംബർഗ് [[ഓട്ടോ വോൺ ബിസ്മാർക്ക്|ഓട്ടോ വോൺ ബിസ്മാർക്കിന്റെ]] നേതൃത്വത്തിൽ രൂപീകരിച്ച ജർമ്മൻ സാമ്രാജ്യത്തിൽ ചേർന്നു.
 
1887 ൽ [[മെഴ്‌സിഡസ് ബെൻസ്|കാൾ ബെൻസ്]], ഗോട്ട്ലീബ് ഡൈമ്ലർ, വിൽഹെം മേയ്ബാക്ക് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റുട്ട്ഗാർട്ടിലെ കാൻസ്റ്റാറ്റിൽ വാഹന നിർമ്മാണം ആരംഭിക്കുന്നു. ലോക ഓട്ടോമൊബൈൽ വ്യവസായത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. ഇതിനും ഒരു വർഷം മുൻപ് റോബർട്ട് ബോഷ് ഇലക്ട്രിക്കൽ/പ്രസിഷൻ എഞ്ചിനീയറിങ്ങ് കമ്പനിയായ ബോഷ് സ്റ്റുട്ട്ഗാർട്ടിൽ ആരംഭിച്ചിരുന്നു. പോർഷെ വളരെക്കാലത്തിനു ശേഷം 1931 ൽ ആണ് സ്ഥാപിതമായത്. 1907 ൽ സ്റ്റുട്ട്ഗർട്ടിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ് സമ്മേളനത്തിൽ 60,000 പേർ പങ്കെടുത്തു. 1912-ൽ ഫാവ് എഫ് ബി സ്റ്റുട്ട്ഗാർട്ട് (VfB Stuttgart) ഫുട്ബോൾ ക്ലബ് സ്ഥാപിതമായി. രണ്ടു വർഷം കഴിഞ്ഞ് സ്റ്റുട്ട്ഗാർട്ട് ഹൗപ്റ്റ്ബാൻഹോഫിന്റെ ഇപ്പോഴത്തെ കെട്ടിടം പൂർത്തിയായി. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധ]]കാലത്ത് ഈ നഗരം എയർ റെയ്ഡുകളുടെ ലക്ഷ്യമായിരുന്നു.
 
===വൈമർ റിപ്പബ്ലിക്ക്===
ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ, 1918 നവംബർ 30 ന് നവംബർ വിപ്ലവകാരികൾ വിൽഹെം പാലസ് പിടിച്ചെടുത്തു. വ്യൂർട്ടംബർഗിലെ വിൽഹം II രാജാവ് സ്ഥാനം ഒഴിയാൻ നിർബന്ധിതനായി, പക്ഷെ വിപ്ലവം പകുതിയിൽ പരാജയപ്പെട്ടു. വിപ്ലവകാരികളുടെ സമ്മർദം മൂലം, വിൽഹെം രാജാവ് കിരീടം നിരസിച്ചു, എന്നാൽ, സിംഹാസനം ഉപേക്ഷിക്കാനും വിസമ്മതിച്ചു. ഒടുവിൽ, വിൽഹെം സ്ഥാനം ഒഴിയുകയും വൈമർ റിപ്പബ്ലിക്കിന്റെ ഭാഗമായി ഫ്രീ സ്റ്റേറ്റ് ഓഫ് വ്യൂർട്ടംബർഗ് സ്ഥാപിക്കപ്പെട്ടു. സ്റ്റുട്ട്ഗാർട്ട് അതിൻറെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. 1919 ഏപ്രിൽ 26-ന് ഒരു പുതിയ ഭരണഘടന നിർമിക്കപ്പെട്ടു. ഭരണകൂടം ബെർലിനിൽ നിന്നും പലായനം ചെയ്തപ്പോൾ 1920 ൽ സ്റ്റട്ട്ഗാർട്ട് താൽക്കാലികമായി ജർമ്മൻ ദേശീയ ഗവൺമെന്റിന്റെ ആസ്ഥാനമായി മാറി. 1920-ൽ എർവിൻ റോമ്മെൽ സ്റ്റുട്ട്ഗാർട്ടിൽ രൂപം നൽകിയ 13-ആം ഇൻഫൻട്രി റെജിമെറ്റിന്റെ കമ്മാൻഡർ ആയി. അടുത്ത ഒമ്പത് വർഷക്കാലം തുടരുകയും ചെയ്തു.
 
===നാസി കാലഘട്ടം===
[[നാസി പാർട്ടി]]യുടെ ഏകാധിപത്യത്തിനു കീഴിൽ സ്റ്റുട്ട്ഗാർട്ടിനു പ്രാധാന്യം നഷ്ടപ്പെട്ടു. എങ്കിലും സെൻട്രൽ നെക്കാർ മേഖലയുടെ സാംസ്കാരികവും സാമ്പത്തികവുമായ കേന്ദ്രമായി തുടരുകയും ചെയ്തു. നാസി ഭരണകൂടം സ്റ്റുട്ട്ഗാർട്ടിനു പ്രത്യേക പദവികൾ നൽകിയിട്ടുണ്ട്. 1936 ൽ "ജർമ്മനിയിലെ വിദേഷികളുടെ നഗരം" എന്ന പേരു സ്റ്റുട്ട്ഗാർട്ടിനു ലഭിച്ചു. [[ഫോക്സ്-വാഗൺ]] ബീറ്റിലിന്റെ പ്രോടോടൈപ്പ് ഫെർഡിനാൻഡ് പോർഷെ സ്റ്റുട്ട്ഗാർട്ടിൽ വച്ചാണ് രൂപകൽപ്പന ചെയ്തത്.
 
രാഷ്ട്രീയ സായുധസേനകളെ പിടികൂടുകയും മർദ്ദിക്കുകയും ചെയ്യുന്നതിനായി 1933 മുതൽ [[ഗെസ്റ്റപ്പോ]] സ്റ്റുട്ട്ഗാർട്ടിലെ ഹോട്ടൽ സിൽബർ ഉപയോഗിച്ചു വന്നു. സ്റ്റുട്ട്ഗാർട്ടിലെ ജൂതരെ 1934 മുതൽ വെൽസ്ഹൈമിലെ ജയിലിലേക്കോ ഡഖാവിലെ കോൺസണ്ട്രേഷൻ കാമ്പുകളിലേക്കും മാറ്റി തുടങ്ങി. വ്യൂർട്ടംബർഗിലെ മറ്റിടങ്ങളിൽ നിന്നുള്ള ജൂതരെ സ്റ്റുട്ട്ഗാർട്ടിലെ ഘെറ്റോകളിലേക്കും കൊണ്ടുവന്നിരുന്നു. ജർമനിയുടെ പ്രധാന നഗരങ്ങളെപ്പോലെ തന്നെ സ്റ്റുട്ട്ഗാർട്ടും സഖ്യശക്തികളുടെ സായുധ ആക്രമണങ്ങളിൽ ഏറെക്കുറെ മുഴുവനായും തന്നെ തകർക്കപ്പെട്ടിരുന്നു. ബെൻസ് ഫാക്ടറിയിൽ രാജ്യത്തിനു വേണ്ടി യുദ്ധസാമഗ്രികൾ നിർമ്മിച്ചിരുന്നതാണ് സ്റ്റുട്ട്ഗാർട്ടിനെ ലക്ഷ്യം വക്കാൻ പ്രധാനമായും സഖ്യശക്തികളെ പ്രേരിപ്പിച്ചത്. യുദ്ധത്തിൽ സ്റ്റുട്ട്ഗാർട്ട് 53 തവണ ബോംബിംഗുകൾക്ക് വിധേയമായി. നഗരത്തിലെ 57.7 ശതമാനം കെട്ടിടങ്ങളും തകർന്നു. 4500 ഓളം സാധാരണ പൗരൻമാർ മരിക്കുകയും 9000 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1945 ഏപ്രിലിൽ സ്റ്റുട്ട്ഗാർട്ട് വീണു. അമേരിക്കൻ സഹായത്തോടെ ഫ്രഞ്ച് പട്ടാളക്കാരുടെ കീഴിലായി നഗരം. നഗരത്തിലെ ബാക്കിയുള്ള വീടുകളിൽ ഫ്രഞ്ച് പട്ടാളക്കാർ ബലമായി ക്വാർട്ടർ ചെയ്തു. ബലാത്സംഗങ്ങളും മറ്റു മനുഷ്യാവകാശ ധ്വംസനങ്ങളും പതിവായി. 1945 ജൂലൈ 8-ന് അമേരിക്കയുടെ സമ്മർദ്ദത്തിനു വഴങ്ങി ഫ്രഞ്ച് സൈന്യം സ്റ്റുട്ട്ഗാർട്ടിൽ നിന്നു പിന്മാറി. 1945 മുതൽ 1952 വരെ ബാഡൻ-വ്യൂർട്ടംബർഗിലെ സഖ്യകക്ഷികളുടെ അധിനിവേശത്തിന്റെ മൂന്നു മേഖലകളിലൊന്നായ വ്യൂർട്ടംബർഗ്-ബാഡന്റെ തലസ്ഥാനമായിരുന്നു സ്റ്റുട്ട്ഗാർട്ട്. ബാഡൻ, വ്യൂർട്ടംബർഗ്-ബാഡൻ, വ്യൂർട്ടംബർഗ്-ഹോഹൻസൊല്ലേർൺ എന്നീ സംസ്ഥാനങ്ങൾ യോജിപ്പിച്ച് 1952-ൽ ആണ് ബാഡൻ വ്യൂർട്ടംബർഗ് രൂപീകരിച്ചപ്പോൾ സ്റ്റുട്ട്ഗാർട്ട് അതിന്റെ തലസ്ഥാനമായി തുടർന്നു.
 
===യുദ്ധത്തിനു ശേഷം===
1945 ജൂലൈ 8-ന് അമേരിക്കയുടെ സമ്മർദ്ദത്തിനു വഴങ്ങി ഫ്രഞ്ച് സൈന്യം സ്റ്റുട്ട്ഗാർട്ടിൽ നിന്നു പിന്മാറി. 1945 മുതൽ 1952 വരെ ബാഡൻ-വ്യൂർട്ടംബർഗിലെ സഖ്യകക്ഷികളുടെ അധിനിവേശത്തിന്റെ മൂന്നു മേഖലകളിലൊന്നായ വ്യൂർട്ടംബർഗ്-ബാഡന്റെ തലസ്ഥാനമായിരുന്നു സ്റ്റുട്ട്ഗാർട്ട്. ബാഡൻ, വ്യൂർട്ടംബർഗ്-ബാഡൻ, വ്യൂർട്ടംബർഗ്-ഹോഹൻസൊല്ലേർൺ എന്നീ സംസ്ഥാനങ്ങൾ യോജിപ്പിച്ച് 1952-ൽ ആണ് ബാഡൻ വ്യൂർട്ടംബർഗ് രൂപീകരിച്ചപ്പോൾ സ്റ്റുട്ട്ഗാർട്ട് അതിന്റെ തലസ്ഥാനമായി തുടർന്നു.
 
===ഇന്ത്യാ ചരിത്രത്തിൽ===
ഇന്ത്യാചരിത്രത്തിലും സ്റ്റുട്ട്ഗാർട്ടിനു പ്രാധാന്യമുണ്ട്. 1907 ൽ സ്റ്റുട്ട്ഗർട്ടിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ് സമ്മേളനത്തിൽ വച്ചാണ് ആദ്യമായി ഇന്ത്യൻ പതാക ഒരു വിദേശ മണ്ണിൽ ഉയർത്തിയത്. [[മാഡം കാമ]]യാണ് കൽക്കത്ത പതാകയെ മാതൃകയാക്കി വന്ദേ മാതരം എന്ന് രേഖപ്പെടുത്തിയ ത്രിവർണ്ണ പതാക സ്റ്റുട്ട്ഗാർട്ടിൽ ഉയർത്തിയത്. [[ഇന്ത്യൻ സ്വാതന്ത്ര സമരം|ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ]] ഒരു നാഴികക്കല്ലായിരുന്നു ഈ സംഭവം.
 
==ഭൂമിശാസ്ത്രം==
===കാലാവസ്ഥ===
[[ബ്രിട്ടൻ]], വടക്കൻ [[ഫ്രാൻസ്]] തുടങ്ങിയിടങ്ങളിലെ പോലെ സ്റ്റുട്ട്ഗാർട്ടിൽ ഒരു സമുദ്ര കാലാവസ്ഥയുണ്ടെങ്കിലും ([[കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി]]: Cfb),<ref>{{cite web |title=Climate: Baden-Württemberg |url=https://en.climate-data.org/region/363/ |website=Climate-Data.org}}</ref> ചില സമയങ്ങളിൽ ഇത് വളരെ തീവ്രമാണ്. നഗരത്തിന്റെ സാന്ദ്രമായ വികസനം മൂലം ശരാശരി താപനില ജൂൺ മുതൽ ആഗസ്ത് വരെ 20 ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതലും, സെപ്തംബറിൽ ഇതിനോടു വളരെ അടുത്തുവരികയും ചെയ്യാറുണ്ട്. ശൈത്യകാലത്ത് താപനില വളരെ മൃദുവും, തണുപ്പേറിയ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പോലും ശരാശരി 0 ° സെൽഷ്യസിൽ താഴാറില്ല. വർഷം മുഴുവനും മിതമായ മഴ ലഭിക്കുന്ന കാരണം നഗരത്തിന് വരണ്ട കാലാവസ്ഥയില്ല. വർഷം തോറും 869 mm (34.2 in) മഴ ലഭിക്കുന്നു (ജർമൻ ശരാശരി 700 mm (28 in)).<ref>{{cite web |url=http://mecometer.com/whats/germany/average-yearly-precipitation/ |title=Average yearly precipitation - Germany |publisher=MECO Meter |website=mecometer.com |access-date=14 October 2018}}</ref><ref name=Climate>{{cite web |title=Stuttgart Climate, Temperatures, and Weather Averages |url=http://www.stuttgart.climatemps.com/ |publisher=ClimaTemps.com |dead-url=yes |archive-url=https://web.archive.org/web/20180122043300/http://www.stuttgart.climatemps.com/ |archive-date=22 January 2018 |access-date=14 October 2018}}</ref> സ്റ്റുട്ട്ഗർട്ടിൽ പ്രതിവർഷം ശരാശരി 1,807 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നു. 9 ° C (48 ° F) ആണ് ശരാശരി താപനില.<ref name=Web>{{cite web |title=Statistisches Landesamt Baden-Württemberg |url=https://www.stuttgart.de/item/show/305802/1/dept/147462?=Official_website_of_Stuttgart |access-date=14 October 2018 |language=de}}</ref>
 
}}
 
==ജനങ്ങൾ==
=അവലംബം=
===ഭാഷ===
[[ജർമ്മൻ ഭാഷ|ജർമ്മൻ]] ഭാഷാഭേദമായ ഷ്വേബിഷ് (സ്വാബിയൻ പ്രദേശങ്ങളിൽ സംസാരിക്കുന്നത് എന്ന അർത്ഥത്തിൽ) ആണ് സ്റ്റുട്ട്ഗാർട്ടിൽ ഉപയോഗത്തിലുള്ള ഭാഷ. [[ബാഡൻ-വ്യൂർട്ടംബർഗ്|ബാഡൻ-വ്യൂർട്ടംബർഗിന്റെ]] മദ്ധ്യ ഭാഗത്തും തെക്കു കിഴക്കൻ ഭാഗങ്ങളിലും [[ബവേറിയ]]യുടെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലും ആണ് ഷ്വേബിഷ് സംസാരിക്കുന്നത്.
 
==അവലംബം==
<references/>
{{Cities in Germany}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3116753" എന്ന താളിൽനിന്ന് ശേഖരിച്ചത്