→ടൂറിസം
(→ടൂറിസം) |
(→ടൂറിസം) |
||
ബാഡൻ-വ്യൂർട്ടംബർഗ് ഒരു ജനപ്രിയ അവധിക്കാല പ്രദേശമാണ്. നിരവധി ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമായ [[സ്റ്റുട്ട്ഗാർട്ട്]] പ്രകൃതിരമണീയവും അതേസമയം തന്നെ ഒരു ആധുനിക വ്യാവസായിക നഗരവുമാണ്. നഗരത്തിന്റെ വാസ്തുവിദ്യയും അന്തരീക്ഷവും ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. പ്രധാനമായും നഗരത്തിന്റെ ഉള്ളിലെ പാർക്കുകളും (ഷ്ലോസ്സ്പാർക്ക്, കില്ലേർസ്ബർഗ്), ചരിത്രപരമായ വിൽഹെൽമ മൃഗശാലയും, കൊട്ടാരങ്ങളും (ഷ്ലോസ്സ്പ്ലാറ്റ്സ്, കാസിൽ സോളിറ്റ്യൂഡ് പോലെയുള്ളവ), ബാഡ് കൻസ്റ്റാറ്റിലെ റോമൻ മിനറൽ സ്പ്രിംഗ് ബാത്തും, മ്യൂസിയങ്ങളും (ലാൻഡസ് മ്യൂസിയം, ബെൻസ് മ്യൂസിയം, പോർഷെ മ്യൂസിയം), അതുപോലെതന്നെ സാംസ്കാരിക പരിപാടികളും (തിയറ്റർ, ഓപ്പറ) മുന്തിരിത്തോട്ടങ്ങളും ധാരാളം ടൂറിസ്റ്റുകളെ സ്റ്റുട്ട്ഗാർട്ടിലേക്ക് ആകർഷിക്കുന്നു. ജർമനിയിലെ നഗരപ്രദേശത്ത് മുന്തിരിത്തോട്ടങ്ങളുള്ള ഒരേയൊരു പ്രധാന നഗരമാണ് സ്റ്റുട്ട്ഗാർട്ട്.
[[ആൽബർട്ട് ഐൻസ്റ്റൈൻ]]റ്റെ ജന്മസ്ഥലമായ ഉലമിലെ ചർച്ച് ടവർ ലോകത്തിലെ
ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന ടൂറിസ്റ്റ് ആകർഷണം ബ്ലാക്ക് ഫോറസ്റ്റ് ആണ്. ശൈത്യ കാലത്ത് സ്കീയിങിനായും വേനൽ കാലത്ത് ഹൈകിങിനായും അനവധി പേർ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്തേക്കെത്തുന്നു. അപ്പർ നെക്കാർ താഴ്വരയുടെ ഗ്രാമപ്രദേശങ്ങളും (റോട്ട്വൈലിലെ കാർണിവൽ പ്രസിദ്ധം); ഡാന്യൂബ് താഴ്വരയിലെ ഷ്വാബിയൻ ആൽബും (ഹോഹൻസോള്ളേൺ കോട്ട, സിഗ്മറിംഗൻ കോട്ട എന്നിവ); അപ്പർ റൈൻ താഴ്വര; കോൺസ്റ്റൻസ് തടാകം (ജർമ്മൻ: Bodensee; യൂറോപ്പിലെ രണ്ടാമത്തെ വലിയ തടാകം; ഇതിനടുത്ത കോൺസ്റ്റൻസ്, മീർസ്ബർഗ് പട്ടണങ്ങൾ പുരാതനകാലത്ത് ബിഷപ് കൗൺസിൽ യോഗങ്ങൾ നടന്നിരുന്ന നഗരങ്ങളാണ്); നവീനശിലായുഗകാല ഗ്രാമമായ ഉൺടറൂൾഡിൻഗൻ; മൈനാവിലെ ഫ്ലവർ ദ്വീപ്, സെപ്പലിൻ [[ആകാശക്കപ്പൽ|ആകാശക്കപ്പലിന്റെ]] ജന്മദേശമായ ഫ്രീഡ്രിക്ഷാഫൻ എന്നീ സ്ഥലങ്ങളും പ്രസിദ്ധം.
|