"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,139 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
|{{flag|ചൈന}}||21,465
|}
 
==ടൂറിസം==
ബാഡൻ-വ്യൂർട്ടംബർഗ് ഒരു ജനപ്രിയ അവധിക്കാല പ്രദേശമാണ്. നിരവധി ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരങ്ങമായ [[സ്റ്റുട്ട്ഗാർട്ട്]] പ്രകൃതിരമണീയവും അതേസമയം തന്നെ ഒരു ആധുനിക വ്യാവസായിക നഗരവുമാണ്. നഗരത്തിന്റെ വാസ്തുവിദ്യയും അന്തരീക്ഷവും ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. പ്രധാനമായും നഗരത്തിന്റെ ഉള്ളിലെ പാർക്കുകളും (ഷ്ലോസ്സ്പാർക്ക്, കില്ലേർസ്ബർഗ്), ചരിത്രപരമായ വിൽഹെൽമ മൃഗശാലയും, കൊട്ടാരങ്ങളും (ഷ്ലോസ്സ്പ്ലാറ്റ്സ്, കാസിൽ സോളിറ്റ്യൂഡ് പോലെയുള്ളവ), ബാഡ് കൻസ്റ്റാറ്റിലെ റോമൻ മിനറൽ സ്പ്രിംഗ് ബാത്തും, മ്യൂസിയങ്ങളും (ലാൻഡസ് മ്യൂസിയം, ബെൻസ് മ്യൂസിയം, പോർഷെ മ്യൂസിയം), അതുപോലെതന്നെ സാംസ്കാരിക പരിപാടികളും (തിയറ്റർ, ഓപ്പറ) മുന്തിരിത്തോട്ടങ്ങളും ധാരാളം ടൂറിസ്റ്റുകളെ സ്റ്റുട്ട്ഗാർട്ടിലേക്ക് ആകർഷിക്കുന്നു. ജർമനിയിലെ നഗരപ്രദേശത്ത് മുന്തിരിത്തോട്ടങ്ങളുള്ള ഒരേയൊരു പ്രധാന നഗരമാണ് സ്റ്റുട്ട്ഗാർട്ട്. [[ആൽബർട്ട് ഐൻസ്റ്റൈൻ]]റ്റെ ജന്മസ്ഥലമായ ഉലമിലെ ചർച്ച് ടവർ ലോകത്തിലെ ഏട്ടവും ഉയരം കൂടിയതാണ്. സ്പാകളും കസിനോകളും ഉള്ള ബാഡൻ-ബാഡൻ; പ്രാചീന സർവ്വകലാശാലകളും [[നെക്കാർ]] തീരത്തെ കോട്ടകളും സ്ഥിതി ചെയ്യുന്ന ഹൈഡൽബർഗ്, ട്യൂബിൻഗൻ നഗരങ്ങൾ; ലൂഡ്വിഗ്സ്ബുർഗ്, കാൾസ്റൂഹെ നഗരങ്ങൾ എന്നിവയെല്ലാം ടൂറിസ്റ്റുകലുടെ ഇഷ്ട സ്ഥലങ്ങളാണ്. പ്രാചീന ആശ്രമങ്ങൾ സ്ഥിതി ചെയ്യുന്ന റൈഷെനാവ് ദ്വീപ്, മൗൾബ്രോൺ (രണ്ടിനും [[ലോകപൈതൃകസ്ഥാനം]]), ബേബെൻഹൗസൻ ആബെ എന്നിവ ബാഡൻ-വ്യൂർട്ടംബർഗിലാണ്. [[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധ റോമാസാമ്രാജ്യത്തിലെ]] സ്വതന്ത്ര നഗരങ്ങളായ (ജർമ്മൻ: Freie und Reichsstädte) ബീബെറാഖ്, എസ്സ്ലിൻഗൻ, ഹൈൽബ്രോൺ, റാവൻസ്ബുർഗ്, റോയ്ട്ട്ലിൻഗൻ, ഷ്വേബിഷ് ഹാൾ എന്നിവയും ജർമ്മനിയിലെ തെക്കേയറ്റത്തെയും ഏറ്റവും തെളിഞ്ഞതുമായ ഫ്രൈബുർഗ് നഗരവും ബാഡൻ-വ്യൂർട്ടംബർഗിൽ സ്ഥിതി ചെയ്യുന്നു.
 
ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന ടൂറിസ്റ്റ് ആകർഷണം ബ്ലാക്ക് ഫോറസ്റ്റ് ആണ്. ശൈത്യ കാലത്ത് സ്കീയിങിനായും വേനൽ കാലത്ത് ഹൈകിങിനായും അനവധി പേർ ബ്ലാക്ക് ഫോറസ്റ്റ് പ്രദേശത്തേക്കെത്തുന്നു. അപ്പർ നെക്കാർ താഴ്വരയുടെ ഗ്രാമപ്രദേശങ്ങളും (റോട്ട്വൈലിലെ കാർണിവൽ പ്രസിദ്ധം); ഡാന്യൂബ് താഴ്വരയിലെ ഷ്വാബിയൻ ആൽബും (ഹോഹൻസോള്ളേൺ കോട്ട, സിഗ്മറിംഗൻ കോട്ട എന്നിവ); അപ്പർ റൈൻ താഴ്വര; കോൺസ്റ്റൻസ് തടാകം (ജർമ്മൻ: Bodensee; യൂറോപ്പിലെ രണ്ടാമത്തെ വലിയ തടാകം; ഇതിനടുത്ത കോൺസ്റ്റൻസ്, മീർസ്ബർഗ് പട്ടണങ്ങൾ പുരാതനകാലത്ത് ബിഷപ് കൗൺസിൽ യോഗങ്ങൾ നടന്നിരുന്ന നഗരങ്ങളാണ്); നവീനശിലായുഗകാല ഗ്രാമമായ ഉൺടറൂൾഡിൻഗൻ; മൈനാവിലെ ഫ്ലവർ ദ്വീപ്, സെപ്പലിൻ [[ആകാശക്കപ്പൽ|ആകാശക്കപ്പലിന്റെ]] ജന്മദേശമായ ഫ്രീഡ്രിക്ഷാഫൻ എന്നീ സ്ഥലങ്ങളും പ്രസിദ്ധം.
 
വസന്തകാലത്തും ശരത്കാലത്തും (ഏപ്രിൽ / മെയ്, സെപ്തംബർ / ഒക്ടോബർ) ബിയർ ഉത്സവങ്ങൾ (രസകരമായ മേളകൾ) സ്റ്റുട്ട്ഗാറ്ട്ടിലെ കാൻസ്റ്റാറ്റർ വാസനിലെ നടക്കുന്നു. മ്യൂനിക്കിലെ ഒക്ടോബർഫെസ്റ്റിന് ശേഷം ഏറ്റവും വലിയ ഉൽസവമാണ് കാൻസ്റ്റാറ്റർ ഫോക്സ്ഫെസ്റ്റ്. നവംബറിലും ഡിസംബറിനും നടക്കുന്ന ക്രിസ്തുമസ് വിപണികൾ എല്ലാ പ്രധാന പട്ടണങ്ങളിലും ഒരു ടൂറിസ്റ്റ് ആകർഷണം ആണ്. ഇവയിൽ ഏറ്റവും വലുത് ക്രിസ്മസിന് മുമ്പുള്ള മൂന്നാഴ്ചയ്ക്കുള്ളിൽ സ്റ്റുട്ട്ഗാർട്ട് ഷ്ലോസ്സ്പ്ലാറ്റ്സിൽ നടക്കുന്ന ക്രിസ്തുമസ് വിപണിയാണ്.
 
മാൻഹൈമിൽ നിന്ന് ഹൈഡൽബർഗ്, വീസ്ലോഖ് വഴി ഫോർസൈം വരെയുള്ള 194 കി.മീ. റോഡ് വശ്യമനോഹരമായ യാത്ര സമ്മാനിക്കുന്നു. കാൾ ബെൻസിന്റെ പത്നിയായ ബെർത്ത ബെൻസ് 1888 ഓഗസ്റ്റ് മാസത്തിലുടനീളം നടത്തിയ ലോകത്തിലെ കാറിലൂടെയുള്ള ആദ്യ ദീർഘദൂര യാത്രയുടെ സ്മരണാർത്ഥം ഈ പാത ബെർത്താ ബെൻസ് മെമ്മോറിയൽ റൂട്ട് എന്നു നാമകരണം ചെയ്തിരുക്കുന്നു.
 
==വിദ്യഭ്യാസം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3116410" എന്ന താളിൽനിന്ന് ശേഖരിച്ചത്