"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==ഭൂമിശാസ്ത്രം==
ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ജർമൻ സംസ്ഥാനങ്ങളായ റീൻലാൻഡ് പലാറ്റിനേറ്റ്, ഹെസ്സൻ, [[ബവേറിയ]] എന്നിവയുമായി ബാഡൻ-വ്യൂർട്ടംബർഗ് അതിർത്തി പങ്കിടുന്നു. ബാഡൻ-വ്യൂർട്ടംബർഗിലെ പ്രധാന നഗരങ്ങൾ [[നെക്കാർ]] നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. സ്റ്റുട്ട്ഗാർട്ട്, ട്യൂബിൻഗൻ, ഹൈൽബ്രോൺ, ഹൈഡൽബർഗ്, മാൻഹൈം എന്നിവയിലൂടെ നെക്കാർ കടന്നുപോകുന്നു. [[റൈൻ നദി]] പടിഞ്ഞാറ് അതിർത്തിയും തെക്കൻ അതിർത്തിയിലെ വലിയ ഭാഗവും രൂപീകരിക്കുന്നു. സംസ്ഥാനത്തിന്റെ മുഖ്യ പർവത നിരകളായ ബ്ലാക്ക് ഫോറസ്റ്റ് (ഷ്വാർസ് വാൽഡ്) അപ്പർ റൈൻ താഴ്വരയുടെ കിഴക്കുഭാഗത്തേയ്ക്ക് സ്ഥിതി ചെയ്യുന്നു. നെക്കാർ, ബ്ലാക്ക് ഫോറസ്റ്റ്, [[ഡാന്യൂബ്]] എന്നിവയ്ക്കിടയിൽ സ്ഥിതി ചെയ്യുന്ന ഷ്വാബിയൻ ആൽബ്സ് യൂറോപിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ്. യൂറോപ്പിലെ രണ്ടാമത്തെ വലിയ തടാകമായ കോൺസ്റ്റൻസ് (ജർമൻ: ബോഡൻ സേ) ബാഡൻ-വ്യൂർട്ടംബർഗ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, [[ബവേറിയ]] എന്നീ പ്രദേശങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത് ബാഡൻ-വ്യൂർട്ടംബർഗിലെ ബ്ലാക്ക് ഫോറസ്റ്റിൽ നിന്നാണ്.
 
==രാഷ്ട്രീയം==
"https://ml.wikipedia.org/wiki/ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്