"എ.ആർ. റഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121:
 
==മറ്റ് പ്രവർത്തനങ്ങൾ==
പലതരം ചാരിറ്റബിൾ പ്രവർത്തനങ്ങളിലും റഹ്‌മാൻ ഏർപ്പെട്ടിട്ടുണ്ട്. 2004 - ൽ [[ലോകാരോഗ്യസംഘടന|ലോകാരോഗ്യസംഘടനയുടെ]] പദ്ധതിയായിരുന്ന സ്റ്റോപ്പ് ടി.ബി പാർട്ണർഷിപ്പ് എന്ന പദ്ധതിയുടെ ആഗോള അംബാസിഡറായി നിയമിക്കപ്പെടുകയുണ്ടായി. <ref name="lotrrahmanc" /> [[സേവ് ദ ചിൽഡ്രൻ‍ ഇന്ത്യ]] എന്ന പദ്ധതിയുമായി റഹ്‌മാൻ സഹകരിക്കുകയും [[യൂസഫ് ഇസ്ലാം|യൂസഫ് ഇസ്ലാമിനോടൊപ്പം]] ചേർന്ന് കീബോർഡ് വാദകനായ [[മാഗ്നെ ഫറുഹോൾമെൻ]], [[ട്രാവിസ് ഡ്രമ്മർ]] [[നീൽ പ്രിംറോസ്]] എന്നിവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് [[ഇന്ത്യൻ ഓഷ്യൻ (ഗാനം)|ഇന്ത്യൻ ഓഷ്യൻ]] എന്ന പേരിൽ ഒരു ഗാനം പുറത്തിറക്കുകയുണ്ടായി. ഈ ഗാനത്തിൽ നിന്നും ലഭിച്ച വരുമാനം മുഴുവനും 2004 - ൽ ഇന്ത്യയിലുണ്ടായ [[2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയും|സുനാമിയിൽ]] ബാധിക്കപ്പെട്ട് അനാഥരായവർക്ക് ലഭിച്ചു. <ref>{{cite web|url=http://www.billboard.com/articles/news/56622/the-billboard-qa-yusuf-islam|title=The Billboard Q and A: Yusuf Islam|last=Williamson|first=Nigel|date=17 November 2006|series=Interview with Yusuf Islam; Return to Music|work=[[Billboard (magazine)|Billboard]]|accessdate=5 April 2011|archiveurl=https://web.archive.org/web/20130414034908/http://www.billboard.com/articles/news/56622/the-billboard-qa-yusuf-islam |archivedate=14 April 2013 }}</ref> [[ഡോൺ ഏഷ്യൻ]], [[മുഖ്തർ സഹോട്ട]] എന്നിവർ ചേർന്ന് ആലപിച്ച "വീ കാൻ മേക്ക് ഇറ്റ് ബെറ്റർ" എന്ന സിംഗിളിന്റെ നിർമ്മാതാവും റഹ്‌മാനായിരുന്നു. <ref>{{Cite web|url=http://www.hollywoodbowl.com/philpedia/ar-rahman|title=A.R. Rahman {{!}} Hollywood Bowl|website=www.hollywoodbowl.com|access-date=4 August 2016|archive-url=https://web.archive.org/web/20160904235904/http://www.hollywoodbowl.com/philpedia/ar-rahman|archive-date=4 September 2016|dead-url=yes|df=dmy-all}}{{failed verification|date=April 2017}}</ref> 2008 - ൽ ഗാനാലാപനം, ഉപകരണസംഗീതം, സംഗീതവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ എന്നിവയിൽ യുവാക്കളായ സംഗീതജ്ഞർക്ക് പരിശീലനം നൽകുന്നതിനായി [[കെ.എം. മ്യൂസിക് കൺസർവേറ്ററി]] എന്ന പേരിലുള്ള സംവിധാനത്തിന് റഹ്‌മാൻ തുടക്കം കുറിച്ചു. ജീവനക്കാരായി സംഗീതജ്ഞരും ഒപ്പം ഒരു [[സിംഫണി|സിംഫണി ഓർക്കസ്ട്രയും]] പ്രവർത്തിക്കുന്ന ഈ കൺസർവേറ്ററി നിലവിൽ ചെന്നൈയിലെ [[കോടമ്പാക്കം|കോടമ്പാക്കത്താണ്]] പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കെ.എം.മ്യൂസിക് കൺസർവേറ്ററിയുടെ ഉപദേശകസമിതിയിൽ പ്രമുഖ വയലിനിസ്റ്റായ [[എൽ. സുബ്രഹ്മണ്യം|എൽ. സുബ്രഹ്മണ്യവും]] അംഗമാണ്. <ref name="Rahmankm">{{cite web|url=http://www.screenindia.com/news/Rahmans-music-conservatory-in-June/285836|title=Rahman's music conservatory in June|last=|first=|date=|website=|publisher=|work=[[Screen (magazine)|Screen]]|deadurl=yes|archiveurl=https://web.archive.org/web/20081218060027/http://www.screenindia.com/news/Rahmans-music-conservatory-in-June/285836/|archivedate=18 December 2008}}</ref> റഹ്‌മാന്റെ പല ശിഷ്യന്മാരും സ്റ്റുഡിയോയിൽ റഹ്‌മാന്റെ സഹായികളായി പ്രവർത്തിച്ചിരുന്നവരും പിൽക്കാലത്ത് ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിക്കുകയുണ്ടായി. <ref>{{Cite news|url=http://www.tamilguardian.com/print.asp?articleid=602|work=[[Tamil Guardian]]|title=Briefly Tamil Cinema|date=19 April 2006|accessdate=30 November 2016|archiveurl=https://web.archive.org/web/20160303230719/http://www.tamilguardian.com/print.asp?articleid=602|archivedate=3 March 2016}}</ref> സ്ത്രീകളെ സഹായിക്കുന്നതിനുവേണ്ടി 2006 - ൽ നിർമ്മിച്ച [[ദ ബാനിയൻ]] എന്ന ഹ്രസ്വചിത്രത്തിന്റെ തീം മ്യൂസിക്കിന്റെ സംഗീതസംവിധാനവും റഹ്‌മാൻ നിർവ്വഹിച്ചിട്ടുണ്ട്. <ref>{{cite news|author=Sudhish Kamath|title= Netru, Indru, Nalai is back with a bang|work=[[The Hindu]]|url=http://www.hindu.com/2006/01/31/stories/2006013102720200.htm|date=31 January 2006|accessdate=5 April 2011|archiveurl=https://web.archive.org/web/20110512182634/http://www.hindu.com/2006/01/31/stories/2006013102720200.htm|archivedate=12 May 2011|deadurl=no|location=Chennai, India}}</ref>
 
2008 - ൽ റഹ്‌മാനും പ്രമുഖ ഉപകരണസംഗീതജ്ഞനുമായ ശിവമണിയു[[ശിവമണി|ശിവമണിയും]] ചേർന്ന് ഫ്രീ ഹഗ്സ് ക്യാംപെയിനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് "ജിയാ സേ ജിയാ" എന്ന പേരിലുള്ള ഗാനം ചിട്ടപ്പെടുത്തുകയുണ്ടായി. ഈ ഗാനത്തിന്റെ വീഡിയോ രംഗങ്ങൾ ഇന്ത്യയിലെ ഏതാനും നഗരങ്ങളെക്കുറിച്ചുള്ള ദൃശ്യങ്ങളായിരുന്നു. <ref>{{cite web|title=Rahman advocates free hugs for peace|work=[[Daily News and Analysis]]|url=http://www.dnaindia.com/entertainment/report_rahman-advocates-free-hugs-for-peace_1214284|date=15 December 2008| accessdate=5 April 2011}}</ref>
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/എ.ആർ._റഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്