"ഇന്ത്യയുടെ സാമ്പത്തിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,420 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
==== വ്യാവസായികനയം ====
1948 ഏപ്രിൽ 8ന് പ്രഖ്യാപിച്ച വ്യാവസായികനയത്തോടെയാണ് സ്വതന്ത്ര ഇന്ത്യയുടെ വ്യാവസായികചരിത്രവും സമ്പദ്ഘടനയുടെ രൂപീകരണവും നടക്കുന്നത്. ഇന്ത്യൻ സമ്പദ്ഘടന ഒരു മിശ്രസമ്പദ്ഘടനയായിരിക്കുമെന്ന് പറയുന്നത് ഈ നയത്തിലാണ്. [[കൽക്കരി]], [[റെയിൽ‌ ഗതാഗതം|റെയിൽവേ]], [[ഊർജ്ജം|ഊർജം]], [[വസ്ത്രം]] തുടങ്ങി പ്രധാനപ്പെട്ട വ്യവസായമേഖലകളെയെല്ലാം സർക്കാരിന്റെ മാത്രം അധീനതയിലും അപ്രധാനവ്യവസായങ്ങളെ ലൈസൻസ് വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്കും നൽകിക്കൊണ്ടുള്ളതായിരുന്നു ആ നയം.
 
പിന്നീട് വന്ന 1956 ലെ വ്യാവസായികനയം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ നയങ്ങളിലൊന്നായിരുന്നു. 17 മേഖലകളെ കേന്ദ്രകുത്തകയിലും 12 എണ്ണത്തെ സ്വകാര്യസഹകരണത്തോടെ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലും മറ്റുള്ളവയെ ലൈസൻസ് വ്യവസ്ഥയിൽ സ്വകാര്യമേഖലക്കും നൽകി. പൊതുമേഖലാ സ്ഥാപനങ്ങളെ ‘ആധുനിക ഇന്ത്യയുടെ ദേവാലയങ്ങൾ’ എന്ന് [[ജവഹർലാൽ നെഹ്രു|നെഹ്റു]] വിശേഷിപ്പിച്ച ഈ നയത്തിനു കീഴിൽ പൊതുമേഖലാ വ്യാവസായികരംഗത്തിന് വലിയ തോതിലുള്ള വളർച്ചയുണ്ടായി. ഗ്രാമീണമേഖലയിലെ വ്യവസായങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും ഈ നയത്തിനു കീഴിൽ മുൻഗണന ലഭിച്ചു. 1991 വരെയുണ്ടായ മറ്റു നയങ്ങളെല്ലാം ഈ നയത്തിൽ നേരിയ മാറ്റങ്ങൾ സൃഷ്ടിച്ച് രൂപപ്പെടുത്തിയവയാണ്.
 
സ്വകാര്യ വ്യവസായങ്ങളുചെ മേലുള്ള സർക്കാർ നിയന്ത്രണത്തിനു വേണ്ടി നടപ്പിലാക്കിയ ലൈസൻസിങ്ങ് കുത്തകവത്കരണത്തിനു വഴിവെച്ചപ്പോൾ അതു പരിഹരിക്കാൻ വേണ്ടിയാണ് 1969 ലെ പുതുക്കിയ നയം വരുന്നത്. ഈ നയത്തിൻകീഴിൽ സ്വകാര്യ വ്യവസായങ്ങളുടെ വികാസവും ഏറ്റെടുക്കലുകളും നിയന്ത്രിക്കപ്പെട്ടു.  1973 ൽ വന്ന നയത്തിൽ വിദേശ നിക്ഷേപം നിയന്ത്രണങ്ങളോടെ അനുവദിക്കുകയും അടിസ്ഥാനസൌകര്യമേഖലയിലെ കോർ വ്യവസായങ്ങളുടെ പട്ടിക അവതരിപ്പിക്കുകയും അവയിൽ നിയന്ത്രണങ്ങളോടെ സ്വകാര്യനിക്ഷേപം അനുവധിക്കുകയും ചെയ്തു. 1985-86 ലെ പരിഷ്കാരങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയെ കൂടുതൽ സ്വകാര്യസൌഹൃദമാക്കി. വിദേശനിക്ഷേപത്തിന് പല വ്യവസായങ്ങളിലും 49% വരെ അനുമതിയും ഈ നയത്തിലൂടെ നൽകി.
 
1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളോടെ വ്യാവസായികരംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ നടന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുക, എല്ലാ വ്യവസായമേഖലകളിലും സ്വകാര്യനിക്ഷേപം അനുവദിക്കുക, പ്രത്യക്ഷവും പരോക്ഷവുമായ വിദേശനിക്ഷേപം അനുവദിക്കുക, പ്രത്യക്ഷസഹായങ്ങൾ വെട്ടിക്കുറക്കുക, തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ നടപടികൾ ഇതേതുടർന്നുണ്ടായി.
 
==== അടിസ്ഥാനസൌകര്യവികസനം ====
രാജ്യത്തിന്റെ പുരോഗതിയിൽ അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിന് വലിയ പങ്കുണ്ട്. [[ഊർജ്ജം|ഊർജം]], [[ഗതാഗതം]], [[ആശയവിനിമയം]] എന്നിവയാണ് പ്രധാനപ്പെട്ട അടിസ്ഥാനസൌകര്യ മേഖലകൾ. ഇന്ത്യയിലെ വ്യാവസായിക വളർച്ചക്ക് ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ കാര്യമായ വളർച്ചയുണ്ടായില്ലെങ്കിലും അടിസ്ഥാനസൌകര്യമേഖലയിൽ നേരിയ തോതിലുള്ള പുരോഗതിയുണ്ടായി. സ്വാതന്ത്ര്യാനന്തരം കൂടുതൽ വികസനം വന്നുവെങ്കിലും ഇന്നും അടിസ്ഥാനസൌകര്യവികസനം ഇന്ത്യൻ സമ്പദ്ഘടനയുടെ പ്രധാന വെല്ലുവിളികളിലൊന്നാണ്.
 
<br /><references />
156

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3115615" എന്ന താളിൽനിന്ന് ശേഖരിച്ചത്