"ഇന്ത്യയുടെ സാമ്പത്തിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,475 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
1980 മുതൽ നടപ്പിലാക്കിത്തുടങ്ങിയ സാമ്പത്തികരംഗത്തെ പരിഷ്കാരങ്ങൾ ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കുന്നതിനും വിദേശനാണ്യശേഖരം ഉയർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. 1985-90 ലെ ഏഴാം പഞ്ചവത്സര പദ്ധതിയും ഇതിനു പ്രേരണയായി. എന്നാൽ ഇതിന്റെ ഭാഗമായി വലിയതോതിലുള്ള വിദേശ കടത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. അപ്രതീക്ഷിതമായുണ്ടായ 1991ലെ [[ഗൾഫ് യുദ്ധം|ഒന്നാം ഗൾഫ് യുദ്ധം]] ഈ അവസ്ഥയെ കൂടുതൽ പരിതാപകരമാക്കി. യൂദ്ധത്തെ തുടർന്ന് ഉയർന്ന എണ്ണവില ഇന്ത്യുടെ വിദേശനാണ്യശേഖരത്തെ സാരമായി ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഈ അവസരത്തിൽ [[ലോക ബാങ്ക്|ലോകബാങ്ക്]], [[അന്താരാഷ്ട്ര നാണയനിധി|അന്താരാഷ്ട്ര നാണയ നിധി]] എന്നിവ ഇന്ത്യയെ സഹായിക്കാൻ തയ്യാറാവുകയും പകരം ഇന്ത്യൻ സമ്പദ്ഘടനയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേ തുടർന്നാണ് [[പുത്തൻ സാമ്പത്തിക നയം]] നിലവിൽ വന്നതും [[ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണം|ഇന്ത്യ ഉദാരവൽക്കരണത്തിന്റെ]] പാതയിലേക്ക് തിരിഞ്ഞതും.
 
=== കാർഷികരംഗംകാർഷികമേഖല ===
സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് മറ്റെല്ലാ രാഷ്ട്രങ്ങളെയും പോലെ ഇന്ത്യയുടെ സമ്പദ്ഘടനയും ഒരു കാർഷിക സമ്പദ്ഘടനയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഏറ്റവും പ്രദാനപ്പെട്ട തൊഴിൽ മേഖലയായി തുടരുന്നത് കാർഷികമേഖല തന്നെയാണ്. എന്നാൽ കാർഷികരംഗത്തെ ജി.ഡി.പി.യിൽ കാലക്രമേണ വലിയ കുറവ് സംഭവിച്ചു. 1950-51 കാലയളവിൽ ഇന്ത്യൻ ജി.ഡി.പി.യുടെ 55.4% സംഭാവന ചെയ്തിരുന്ന കാർഷികമേഖല 2017-18 ൽ 17.4% ആയി കുറഞ്ഞു. എന്നാൽ ഇന്ത്യയിലെ തൊഴിലെടുക്കുന്നവരിൽ 49% ഇപ്പോഴും ആശ്രയിക്കുന്നത് കാർഷികവൃത്തിയെയാണ്. 49 ശതമാനം ജനങ്ങൾ 17.4 ശതമാനം ജി.ഡി.പി. മാത്രം ഉൾക്കൊള്ളുന്നുവെന്നത് ഇന്ത്യൻ സാമ്പത്തികാസമത്വത്തിന്റെ പ്രദാനകാരണങ്ങളിലൊന്നായി നിലനിൽക്കുന്നു.
 
 
==== ആഗോളവത്കരണത്തിനു ശേഷം ====
[[ആഗോളവത്കരണം]] കാർഷികരംഗത്ത് ഒരേ സമയംതന്നം ഗുണകരവും പ്രതിലോമകരവുമായ മാറ്റങ്ങൾക്ക് വഴി വെച്ചു. [[ലോക വ്യാപാര സംഘടന|ലോക വ്യാപാര സംഘടനയുമായുള്ള]] ബന്ധത്തോടുകൂടി ഇന്ത്യൻ കാർഷികോത്പന്നങ്ങൾ വലിയ തോതിൽ കയറ്റുമതി ചെയ്യപ്പെടാനും ഒരു കൂട്ടം കർഷകർക്ക് അതിന്റെ ലാഭം ലഭിക്കാനും തുടങ്ങി. എന്നാൽ അതേ സമയം കൂടുതൽ കേന്ദ്രീകൃതവും ആധുനികവത്കൃതവുമായ കാർഷികവ്യവസ്ഥകളുള്ള രാജ്യങ്ങൾക്ക് കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുവാൻ സാധ്യമായിരുന്നു. ഇത് കയറ്റുമതി സാധ്യതകളെ ചുരുക്കുക മാത്രമല്ല ആഭ്യന്തരവിപണിയിലെ വിലക്കുറവിനും കാരണമായി. [[ലോക വ്യാപാര സംഘടന|ലോക വ്യാപാര സംഘടനയുമായുള്ള]] കരാർ പ്രകാരം വാണിജ്യാടിസ്ഥാനത്തിനുള്ള കാർഷികമേഖലയിൽ സർക്കാരിനു നൽകാവുന്ന പ്രത്യക്ഷസഹായങ്ങൾ നിയന്ത്രിക്കപ്പെട്ടു. അതേ സമയം ആധുനികവത്കരണത്തിലും പരിരക്ഷയിലുമായി വികസിതരാജ്യങ്ങൾ നൽകിയിരുന്ന പരോക്ഷസഹായങ്ങൾ ഇവിടത്തെ ഉത്പന്നങ്ങളുടെ വില കുറക്കുകയും ചെയ്തു. ഭക്ഷ്യവിളകളുടെ കാര്യത്തിൽ ഇന്ത്യയുടെ ഉത്പാദനവർദ്ധനവിന് ഹരിതവിപ്ലവം വഴിവെച്ചിരുന്ന. ഇത് കയറ്റുമതി മേഖലയിലും പ്രതിഫലിച്ചു. എന്നാൽ നാണ്യവിളകളുടെ കാര്യത്തിൽ ഇതായിരുന്നില്ല സ്ഥിതി. റബ്ബർ, എണ്ണക്കുരുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിലെല്ലാം വലിയ തോതിലുള്ള മത്സരം ഉടലെടുക്കുകയും പലപ്പോഴും ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഭരണകൂടത്തിന് ഇടപെടേണ്ട സ്ഥിതി ഉണ്ടാകുകയും ചെയ്തു.<references />
 
=== വ്യാവസായികമേഖല ===
 
==== വ്യാവസായികനയം ====
1948 ഏപ്രിൽ 8ന് പ്രഖ്യാപിച്ച വ്യാവസായികനയത്തോടെയാണ് സ്വതന്ത്ര ഇന്ത്യയുടെ വ്യാവസായികചരിത്രവും സമ്പദ്ഘടനയുടെ രൂപീകരണവും നടക്കുന്നത്. ഇന്ത്യൻ സമ്പദ്ഘടന ഒരു മിശ്രസമ്പദ്ഘടനയായിരിക്കുമെന്ന് പറയുന്നത് ഈ നയത്തിലാണ്. കൽക്കരി, റെയിൽവേ, ഊർജം, വസ്ത്രം തുടങ്ങി പ്രധാനപ്പെട്ട വ്യവസായമേഖലകളെയെല്ലാം സർക്കാരിന്റെ മാത്രം അധീനതയിലും അപ്രധാനവ്യവസായങ്ങളെ ലൈസൻസ് വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്കും നൽകിക്കൊണ്ടുള്ളതായിരുന്നു ആ നയം.
 
പിന്നീട് വന്ന 1956 ലെ വ്യാവസായികനയം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ നയങ്ങളിലൊന്നായിരുന്നു. 17 മേഖലകളെ കേന്ദ്രകുത്തകയിലും 12 എണ്ണത്തെ സ്വകാര്യസഹകരണത്തോടെ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലും മറ്റുള്ളവയെ ലൈസൻസ് വ്യവസ്ഥയിൽ സ്വകാര്യമേഖലക്കും നൽകി. പൊതുമേഖലാ സ്ഥാപനങ്ങളെ ‘ആധുനിക ഇന്ത്യയുടെ ദേവാലയങ്ങൾ’ എന്ന് നെഹ്റു വിശേഷിപ്പിച്ച ഈ നയത്തിനു കീഴിൽ പൊതുമേഖലാ വ്യാവസായികരംഗത്തിന് വലിയ തോതിലുള്ള വളർച്ചയുണ്ടായി. ഗ്രാമീണമേഖലയിലെ വ്യവസായങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും ഈ നയത്തിനു കീഴിൽ മുൻഗണന ലഭിച്ചു. 1991 വരെയുണ്ടായ മറ്റു നയങ്ങളെല്ലാം ഈ നയത്തിൽ നേരിയ മാറ്റങ്ങൾ സൃഷ്ടിച്ച് രൂപപ്പെടുത്തിയവയാണ്.
 
സ്വകാര്യ വ്യവസായങ്ങളുചെ മേലുള്ള സർക്കാർ നിയന്ത്രണത്തിനു വേണ്ടി നടപ്പിലാക്കിയ ലൈസൻസിങ്ങ് കുത്തകവത്കരണത്തിനു വഴിവെച്ചപ്പോൾ അതു പരിഹരിക്കാൻ വേണ്ടിയാണ് 1969 ലെ പുതുക്കിയ നയം വരുന്നത്. ഈ നയത്തിൻകീഴിൽ സ്വകാര്യ വ്യവസായങ്ങളുടെ വികാസവും ഏറ്റെടുക്കലുകളും നിയന്ത്രിക്കപ്പെട്ടു.  1973 ൽ വന്ന നയത്തിൽ വിദേശ നിക്ഷേപം നിയന്ത്രണങ്ങളോടെ അനുവദിക്കുകയും അടിസ്ഥാനസൌകര്യമേഖലയിലെ കോർ വ്യവസായങ്ങളുടെ പട്ടിക അവതരിപ്പിക്കുകയും അവയിൽ നിയന്ത്രണങ്ങളോടെ സ്വകാര്യനിക്ഷേപം അനുവധിക്കുകയും ചെയ്തു. 1985-86 ലെ പരിഷ്കാരങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയെ കൂടുതൽ സ്വകാര്യസൌഹൃദമാക്കി. വിദേശനിക്ഷേപത്തിന് പല വ്യവസായങ്ങളിലും 49% വരെ അനുമതിയും ഈ നയത്തിലൂടെ നൽകി.
 
1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളോടെ വ്യാവസായികരംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ നടന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുക, എല്ലാ വ്യവസായമേഖലകളിലും സ്വകാര്യനിക്ഷേപം അനുവദിക്കുക, പ്രത്യക്ഷവും പരോക്ഷവുമായ വിദേശനിക്ഷേപം അനുവദിക്കുക, പ്രത്യക്ഷസഹായങ്ങൾ വെട്ടിക്കുറക്കുക, തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ നടപടികൾ ഇതേതുടർന്നുണ്ടായി.<references />
[[വർഗ്ഗം:ഇന്ത്യയുടെ ചരിത്രം]]
156

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3115137" എന്ന താളിൽനിന്ന് ശേഖരിച്ചത്