"ഇന്ത്യയുടെ സാമ്പത്തിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 170:
 
=== സാമ്പത്തിക ഉദാരവൽക്കരണം ===
1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം "ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്" ആയിരുന്നു. പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് "[[ഉദാരവൽക്കരണം]], [[സ്വകാര്യവൽകരണംസ്വകാര്യവത്കരണം]], [[ആഗോളവൽകരണംആഗോളവത്കരണം]]". [[പി.വി. നരസിംഹ റാവു|പി വി നരസിംഹറാവു]] ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി, ധനമന്ത്രി [[മൻമോഹൻ സിങ്|മൻമോഹൻ സിംഗ്]].
 
1980 മുതൽ നടപ്പിലാക്കിത്തുടങ്ങിയ സാമ്പത്തികരംഗത്തെ പരിഷ്കാരങ്ങൾ ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കുന്നതിനും വിദേശനാണ്യശേഖരം ഉയർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. 1985-90 ലെ ഏഴാം പഞ്ചവത്സര പദ്ധതിയും ഇതിനു പ്രേരണയായി. എന്നാൽ ഇതിന്റെ ഭാഗമായി വലിയതോതിലുള്ള വിദേശ കടത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. അപ്രതീക്ഷിതമായുണ്ടായ 1991ലെ [[ഗൾഫ് യുദ്ധം|ഒന്നാം ഗൾഫ് യുദ്ധം]] ഈ അവസ്ഥയെ കൂടുതൽ പരിതാപകരമാക്കി. യൂദ്ധത്തെ തുടർന്ന് ഉയർന്ന എണ്ണവില ഇന്ത്യുടെ വിദേശനാണ്യശേഖരത്തെ സാരമായി ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഈ അവസരത്തിൽ [[ലോക ബാങ്ക്|ലോകബാങ്ക്]], [[അന്താരാഷ്ട്ര നാണയനിധി|അന്താരാഷ്ട്ര നാണയ നിധി]] എന്നിവ ഇന്ത്യയെ സഹായിക്കാൻ തയ്യാറാവുകയും പകരം ഇന്ത്യൻ സമ്പദ്ഘടനയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേ തുടർന്നാണ് [[പുത്തൻ സാമ്പത്തിക നയം]] നിലവിൽ വന്നതും [[ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണം|ഇന്ത്യ ഉദാരവൽക്കരണത്തിന്റെ]] പാതയിലേക്ക് തിരിഞ്ഞതും.
വരി 182:
1960കളുടെ തുടക്കത്തിൽ ഉണ്ടായ കാർഷികമേഖലയിലെ ആധുനികവത്കരണവും അതിന്റെ ഭാഗമായുണ്ടായ ഉത്പാദനവർദ്ധനവിനെയുമാണ് [[ഹരിതവിപ്ലവം]] എന്ന് വിളിക്കുന്നത്. തുടക്കത്തിൽ [[ഗോതമ്പ്|ഗോതമ്പിന്റെ]] ഉത്പാദനത്തിലും അടുത്ത പതിറ്റാണ്ടോടെ [[അരി|അരിയുടെ]] ഉത്പാദനത്തിലും ഇത് 250 ശതമാനത്തിലധികം വർദ്ധനവുണ്ടാക്കി. ഉത്പാദനക്ഷമത കൂടിയ വിത്തിനങ്ങളുടെ ഉപയോഗമായിരുന്നു ഹരിതവിപ്ലവത്തിലെ പ്രധാന സവിശേഷത. അതോടൊപ്പം പുതിയതരം രാസവളങ്ങളും [[കീടനാശിനി|കീടനാശിനികളും]] വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. [[ജലസേചനം|ജലസേചനസൌകര്യങ്ങളുടെ]] കാര്യത്തിലും നേരിയ തോതിലുള്ള വർദ്ധനവുണ്ടായി. (എങ്കിലും ഇന്നും ഇന്ത്യയിലെ കാർഷികമേഖലകളിൽ മൂന്നിൽ രണ്ടും [[മൺ‌സൂൺ|മൺസൂണിനെ]] മാത്രം ആശ്രയിച്ച് കൃഷി നടക്കുന്നവയാണ്.) കാർഷികോത്പന്നങ്ങളുടെ ശേഖരണത്തിനും ഉത്പാദനത്തിനും വേണ്ട സൌകര്യങ്ങളുടെ വർദ്ധനവുകൂടിയായപ്പോൾ [[ഹരിതവിപ്ലവം]] വിപ്ലവാത്മകമായ മാറ്റങ്ങൾ തന്നെ സൃഷ്ടിച്ചു.<br />1980കളോടെ ഉത്പാദനവളർച്ച ഭക്ഷ്യസ്വയംപര്യാപ്തതക്ക് വഴിവെച്ചു. (സാമൂഹികമായ കാരണങ്ങളാൽ അപ്പോഴും [[ഭക്ഷ്യ സുരക്ഷ|ഭക്ഷ്യസുരക്ഷ]] സാധ്യമായില്ല.) തുടർന്നുണ്ടായ ഭക്ഷ്യകയറ്റുമതിയിലെ വർദ്ധനവ് കർഷകർക്ക് കൂടുതൽ ലാഭം ഉണ്ടാക്കി. ഹരിതവിപ്ലവം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ വ്യാപിച്ചില്ല എന്നതും ([[ഹരിയാണ|ഹരിയാന]], [[പഞ്ചാബ്]], [[ഉത്തർ‌പ്രദേശ്|ഉത്തർപ്രദേശിന്റെ]] വടക്കുഭാഗം എന്നിവിടങ്ങളിൽ മാത്രമായി ഒതുങ്ങി) ചെറുകിടകർഷകർക്ക് അത് വേണ്ടത്ര പ്രാപ്യമായില്ല എന്നതും ഈ ലാഭത്തിന്റെ വിതരണത്തിൽ അസമത്വത്തിന് കാരണമായി. വർദ്ധിച്ച അളവിലുള്ള രാസവളത്തിന്റെയും കീടനാശിനികളുടെയും ഉപയോഗം മലിനീകരണം, ഭക്ഷണത്തിലെ വിഷാംശം തുടങ്ങിയ പ്രശ്നങ്ങൾക്കും പിന്നീട് വഴിവെച്ചു.
 
==== ആഗോളവത്കരണത്തിനു ശേഷം ====
<br />
[[ആഗോളവത്കരണം]] കാർഷികരംഗത്ത് ഒരേ സമയംതന്നം ഗുണകരവും പ്രതിലോമകരവുമായ മാറ്റങ്ങൾക്ക് വഴി വെച്ചു. [[ലോക വ്യാപാര സംഘടന|ലോക വ്യാപാര സംഘടനയുമായുള്ള]] ബന്ധത്തോടുകൂടി ഇന്ത്യൻ കാർഷികോത്പന്നങ്ങൾ വലിയ തോതിൽ കയറ്റുമതി ചെയ്യപ്പെടാനും ഒരു കൂട്ടം കർഷകർക്ക് അതിന്റെ ലാഭം ലഭിക്കാനും തുടങ്ങി. എന്നാൽ അതേ സമയം കൂടുതൽ കേന്ദ്രീകൃതവും ആധുനികവത്കൃതവുമായ കാർഷികവ്യവസ്ഥകളുള്ള രാജ്യങ്ങൾക്ക് കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുവാൻ സാധ്യമായിരുന്നു. ഇത് കയറ്റുമതി സാധ്യതകളെ ചുരുക്കുക മാത്രമല്ല ആഭ്യന്തരവിപണിയിലെ വിലക്കുറവിനും കാരണമായി. [[ലോക വ്യാപാര സംഘടന|ലോക വ്യാപാര സംഘടനയുമായുള്ള]] കരാർ പ്രകാരം വാണിജ്യാടിസ്ഥാനത്തിനുള്ള കാർഷികമേഖലയിൽ സർക്കാരിനു നൽകാവുന്ന പ്രത്യക്ഷസഹായങ്ങൾ നിയന്ത്രിക്കപ്പെട്ടു. അതേ സമയം ആധുനികവത്കരണത്തിലും പരിരക്ഷയിലുമായി വികസിതരാജ്യങ്ങൾ നൽകിയിരുന്ന പരോക്ഷസഹായങ്ങൾ ഇവിടത്തെ ഉത്പന്നങ്ങളുടെ വില കുറക്കുകയും ചെയ്തു. ഭക്ഷ്യവിളകളുടെ കാര്യത്തിൽ ഇന്ത്യയുടെ ഉത്പാദനവർദ്ധനവിന് ഹരിതവിപ്ലവം വഴിവെച്ചിരുന്ന. ഇത് കയറ്റുമതി മേഖലയിലും പ്രതിഫലിച്ചു. എന്നാൽ നാണ്യവിളകളുടെ കാര്യത്തിൽ ഇതായിരുന്നില്ല സ്ഥിതി. റബ്ബർ, എണ്ണക്കുരുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിലെല്ലാം വലിയ തോതിലുള്ള മത്സരം ഉടലെടുക്കുകയും പലപ്പോഴും ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഭരണകൂടത്തിന് ഇടപെടേണ്ട സ്ഥിതി ഉണ്ടാകുകയും ചെയ്തു.<references />
<references />
[[വർഗ്ഗം:ഇന്ത്യയുടെ ചരിത്രം]]
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_സാമ്പത്തിക_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്