"സി.കെ. പത്മനാഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
കേരളത്തിലെ ഒരു പ്രമുഖനായ രാഷ്ടീയപ്രവർത്തകനും [[കണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലം|കണ്ണൂർ ലോകസഭാമണ്ഡലത്തിലെ]] [[ദേശീയ ജനാധിപത്യ സഖ്യം|ദേശീയ ജനാധിപത്യ സഖ്യത്തിൻ]]<nowiki/>റെ സ്ഥാനാർത്ഥിയുമാണ് '''സി.കെ. പത്മനാഭൻ'''.<ref>{{Cite web|url=https://english.manoramaonline.com/in-depth/lok-sabha-elections-2019/2019/03/21/kerala-bjp-candidate-list.html|title=BJP to announce Lok Sabha candidates for Kerala today|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.thehindu.com/news/national/kerala/stage-of-many-a-proverbial-swing/article26695576.ece|title=Kannur, the stage of many a proverbial swing|access-date=|last=|first=|date=|website=|publisher=}}</ref> മുമ്പ് ഒരു കമ്യൂണിസ്റ്റുകാരനായി അറിയപ്പെട്ടിരുന്ന അദ്ദേഹം 1969 മുതൽ പാർട്ടിയുമായുള്ള ബന്ധം വിശ്ചേദിച്ച് [[ഭാരതീയ ജനസംഘം|ഭാരതീയ ജനസംഘത്തിൽ]] ചേരുകയുണ്ടായി. 1980 ൽ [[ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി.യുടെ]] [[കോഴിക്കോട്]] ജില്ലാ ജനറൽ‌ സെക്രട്ടറിയായി പ്രവർത്തിക്കുകയും പിന്നീട് [[ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി.]]<nowiki/>യുടെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ദേശീയ നിർവ്വാഹക സമിതിയംഗം എന്നിങ്ങളെ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ചിരുന്നു.
== ജീവിതരേഖ ==
[[ശ്രീകണ്ഠാപുരം]] കോട്ടൂരിൽ പയറ്റാൽ അനന്തൻ നമ്പ്യാരുടേയും ദേവകിയമ്മയുടേയും പുത്രനായി ജനിച്ച സി.കെ. പത്മനാഭൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ പിതാവായിരുന്ന അനന്തൻ നമ്പ്യാർ [[കർഷക സംഘം|കർ‌ഷക സംഘത്തിന്റെ]] ഒരു നേതാവും [[കാവുമ്പായി സമരത്തിന്റെകാർഷിക കലാപം|കാവുമ്പായി കലാപത്തിന്റെ]] മുൻനിരയിലുണ്ടായിരുന്ന [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] നേതാവുമായിരുന്നു. [[കണ്ണൂർ|കണ്ണൂരിലെ]] [[അഴീക്കോട്, കണ്ണൂർ|അഴിക്കോടു]] സ്വദേശിയായ പത്മനാഭൻ പിതാവിനേപ്പോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്തു പ്രവേശിച്ചു. 1969 മുതൽ അദ്ദേഹം പാർട്ടിയുമായുള്ള ബന്ധമുപേക്ഷിച്ച് ജനസംഘവുമായി ചേർ‌ന്നു പ്രവർത്തിക്കുകയും ഏകദേശം രണ്ടു വർഷം [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ.എസ്.എസ്.]] പ്രചാരകനായി പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സ്ഥാനം ഉൾപ്പെടെയുള്ള വിവിധ പദവികൾ അലങ്കരിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ജനസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വിലക്കയറ്റ വിരുദ്ധ സമരം, ചെക്ക് പോസ്റ്റ് സമരം, [[വയനാട് ജില്ല|വയനാട്ടിലെ]] ആദിവാസി സംഘത്തിന്റെ ഭൂസമരങ്ങൾ എന്നിങ്ങനെ വിവിധ പ്രക്ഷോഭങ്ങളുടെ മുൻനിര പോരാളിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബംഗ്ലാദേശ് സമരം, മലപ്പുറം ജില്ലാ വരുദ്ധ സമരം തുടങ്ങിയവയിലെ സി.കെ. പത്മനാഭന്റെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. വിവിധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കണ്ണൂർ, [[സെൻട്രൽ ജയിൽ, വിയ്യൂർ|വിയ്യൂർ]] സെൻട്രൽ ജയിലുകളിൽ അദ്ദേഹം ജയിൽവാസമനുഭവിച്ചിട്ടുണ്ട്.
 
[[കുന്ദമംഗലം]], കൂത്തുപ്പറമ്പ്, [[മഞ്ചേശ്വരം]] നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുള്ള അദ്ദേഹം [[മഞ്ചേശ്വരം|മഞ്ചേശ്വരത്ത്]] വളരെ കുറഞ്ഞ വോട്ടുകൾക്കാണു പരാജയപ്പെട്ടത്. കാസർകോട്, കോഴിക്കോട്, [[പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലം|പാലക്കാട്]] ലോകസഭാ മണ്ഡലങ്ങളിൽനിന്നും അദ്ദേഹം ജനവിധി തേടിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/സി.കെ._പത്മനാഭൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്