"തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുളത്തിൽ നിന്ന് ഏകദേശം മുപ്പത് കൽപ്പടികൾ കയറിയാൽ കിഴക്കേ ഗോപുരത്തിലെത്താം. ടിപ്പുവിന്റെ പടയോട്ടത്തിൽ ഭാഗികമായി തകർന്നുപോയ ഗോപുരമാണിത്. എങ്കിലും, ഇതുവരെ ഇത് പുതുക്കിപ്പണിതിട്ടില്ല. ഗോപുരത്തിന്റെ തെക്കുഭാഗത്ത് ചെറിയൊരു ഗണപതിക്ഷേത്രമുണ്ട്. ഇവിടെ സാധാരണ രൂപത്തിലുള്ള ഗണപതിയാണുള്ളത്. സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാനെ തൊഴുതശേഷമാണ് ഭക്തർ ശ്രീരാമനെ തൊഴാൻ പോകുന്നത്. ഓടുമേഞ്ഞ ചെറിയ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാൻ കുടികൊള്ളുന്നു. അടുത്തായി വേറെയും ചില പടികൾ കാണാം. ഇത് തെക്കുഭാഗത്തുനിന്ന് വരുന്നവർക്കാണ്. ക്ഷേത്രം ദേവസ്വം ഓഫീസും ഈ ഭാഗത്തുതന്നെയാണ്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തിരുവങ്ങാട് ദേവസ്വം. ക്ഷേത്രത്തിന് ഇരുവശവുമായി നിരവധി മരങ്ങളും ചെടികളും നിൽക്കുന്നത് കാണാം. ഇവ നന്നായി നോക്കിപ്പോരുന്നുണ്ട്.
 
കിഴക്കേ ഗോപുരം കടന്നാൽ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യത്തിലധികം വലിപ്പമുള്ള ഈ ആനക്കൊട്ടിൽ, വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ആനക്കൊട്ടിലുകളിലൊന്നാണ്. ആനക്കൊട്ടിലിനപ്പുറത്താണ്ഏകദേശം പഞ്ചലോഹക്കൊടിമരംആറ് ആനകളെ ഒന്നിച്ച് എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിനപ്പുറം ദീപസ്തംഭം. അതിനുമപ്പുറം മറ്റൊരു പ്രവേശനകവാടം കാണാം. സാധാരണയായി കേരളീയക്ഷേത്രങ്ങളിലൊന്നും ഇങ്ങനെയുണ്ടാകാറില്ല. ഇരട്ടമതിലകമുള്ള ഏക ക്ഷേത്രമാണ് തിരുവങ്ങാട്. രണ്ടാം മതിലകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് മുകളിലായി ശ്രീരാമപട്ടാഭിഷേകത്തിന്റെ രൂപം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
 
==ചിത്രങ്ങൾ==
1,313

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3114301" എന്ന താളിൽനിന്ന് ശേഖരിച്ചത്