"ദുർഗ്ഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
ലോകം ഇത്തരത്തിലായപ്പോൾ ദേവന്മാർ ഹിമാലയസാനുക്കളിലെത്തി ആദിപരാശക്തിയെ സ്തുതിച്ചു. ഒടുവിൽ ജഗദംബിക [[പാർവതി]] നീലനിറത്തിലുള്ള മനോഹരമായ കണ്ണുകളോടും തൃക്കയ്യിൽ വില്ലും ശരങ്ങളും ധരിച്ചുകൊണ്ടും ദേവന്മാർക്കു പ്രത്യക്ഷയായി. തുടർന്നു ഭഗവതി മനോഹരമായ ആയിരം കണ്ണുള്ളവളായി മനോഹരമായ കണ്ണുകളിൽ നിന്നും അമൃതമയമായ ജലം വർഷിച്ചു തുടങ്ങി. ദേവി വർഷിച്ച ജലത്താൽ ഭൂമിയിൽ സസ്യങ്ങൾ കിളിർക്കുകയും ലോകത്തിലെ ചരാചരങ്ങൾ സുഖം പ്രാപിക്കുകയും ചെയ്തു . ഇത് കാരണം പരാശക്തിക്ക് '''ശക്താക്ഷി''' എന്ന് പേരുണ്ടായി . തുടർന്ന് തന്റെ കയ്യിലുള്ള അക്ഷയമായ ഫലമൂലങ്ങൾ നൽകി ദേവി ജീവികളുടെ വിശപ്പ് തീർത്തു , പ്രാണരക്ഷ ചെയ്തു . ഇത്തരത്തിൽ ശാകം ( ഫലമൂലങ്ങൾ ) നൽകി ഭരിക്കുകയാൽ മഹാദേവിക്ക് '''ശാകംഭരി''' എന്നും പേരുണ്ടായി .
 
ദുർഗ്ഗമൻ ഇതറിഞ്ഞു അവിടെയെത്തി .തുടർന്ന് ലോകമാതാവായ ദേവി അസുരന്മാരുമായി യുദ്ധമാരംഭിച്ചു . ഘോരമായ യുദ്ധത്തിൽ ദുർഗ്ഗമനെ നിഗ്രഹിച്ചു . വേദങ്ങളെ വീണ്ടെടുത്ത് ദേവന്മാർക്കും മുനിമാർക്കും നല്കിയനുഗ്രഹിച്ചു . ദുർഗ്ഗമനെ വധിക്കുകയാൽ ദേവിക്ക് '''ദുർഗ്ഗ''' എന്നു പേരുണ്ടായി . അത് കൂടാതെ [[ഗണേശൻ|ഗണേശ]] ജനനിയായ  [[ദുർഗാപൂജ|ദുർഗാ]] എന്നാണ് ദേവി ഭാഗവതത്തിൽ പഞ്ച ദേവിമാരിൽ ശ്രീ ദുർഗ്ഗാ ഭഗവതിയെ സംബോധന ചെയ്യുന്നത് .
 
അതിനു ശേഷം മഹാമായ വേദങ്ങൾ തന്റെ ശരീരമാണെന്നും അതിനാൽ അവയെ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു കൊള്ളണമെന്നും മുനിമാർക്കു നിർദ്ദേശം നൽകിയിട്ട് അപ്രത്യക്ഷയായി .'''[ദേവീ ഭാഗവതം , സപ്തമസ്കന്ധം , അദ്ധ്യായം 28].'''<ref name="test2">[ദേവീ ഭാഗവതം , സപ്തമസ്കന്ധം , അദ്ധ്യായം 28]</ref>
"https://ml.wikipedia.org/wiki/ദുർഗ്ഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്