"ഇന്ത്യയുടെ സാമ്പത്തിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 168:
* 1974 മുതൽ 1990 വരെ - 1974ലെ വിദേശ വിനിമയ നിയന്ത്രണ നിയമത്തോടെ (എഫ് ഇ ആർ എ) സാങ്കേതികരംഗത്ത് മാത്രമായി വിദേശ നിക്ഷേപം അനുവദിച്ചു. സ്വകാര്യനിക്ഷേപം അനുവദിച്ചിട്ടുള്ള മേഖലകളിൽ മാത്രമായിരുന്ന ഇത്
*1991 മുതൽ - 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളോടെ സ്വകാര്യനിക്ഷേപം, വിദേശനിക്ഷേപം എന്നിവ സാധ്യമായി.
 
=== സാമ്പത്തിക ഉദാരവൽക്കരണം ===
1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം "ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്" ആയിരുന്നു. പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് "[[ഉദാരവൽക്കരണം]], [[സ്വകാര്യവൽകരണം]], [[ആഗോളവൽകരണം]]". [[പി.വി. നരസിംഹ റാവു|പി വി നരസിംഹറാവു]] ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി, ധനമന്ത്രി [[മൻമോഹൻ സിങ്|മൻമോഹൻ സിംഗ്]].
 
1980 മുതൽ നടപ്പിലാക്കിത്തുടങ്ങിയ സാമ്പത്തികരംഗത്തെ പരിഷ്കാരങ്ങൾ ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കുന്നതിനും വിദേശനാണ്യശേഖരം ഉയർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. 1985-90 ലെ ഏഴാം പഞ്ചവത്സര പദ്ധതിയും ഇതിനു പ്രേരണയായി. എന്നാൽ ഇതിന്റെ ഭാഗമായി വലിയതോതിലുള്ള വിദേശ കടത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. അപ്രതീക്ഷിതമായുണ്ടായ 1991ലെ [[ഗൾഫ് യുദ്ധം|ഒന്നാം ഗൾഫ് യുദ്ധം]] ഈ അവസ്ഥയെ കൂടുതൽ പരിതാപകരമാക്കി. യൂദ്ധത്തെ തുടർന്ന് ഉയർന്ന എണ്ണവില ഇന്ത്യുടെ വിദേശനാണ്യശേഖരത്തെ സാരമായി ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഈ അവസരത്തിൽ [[ലോക ബാങ്ക്|ലോകബാങ്ക്]], [[അന്താരാഷ്ട്ര നാണയനിധി|അന്താരാഷ്ട്ര നാണയ നിധി]] എന്നിവ ഇന്ത്യയെ സഹായിക്കാൻ തയ്യാറാവുകയും പകരം ഇന്ത്യൻ സമ്പദ്ഘടനയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേ തുടർന്നാണ് [[പുത്തൻ സാമ്പത്തിക നയം]] നിലവിൽ വന്നതും ഇന്ത്യ [[ഉദാരവൽക്കരണം]], [[സ്വകാര്യവൽകരണം]], [[ആഗോളവൽകരണം]] എന്നിവക്ക് വിദേയമായതും.
 
<br />
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_സാമ്പത്തിക_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്