"ഇന്ത്യയുടെ സാമ്പത്തിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1947ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മദ്ധ്യകാലത്തിലെ ഏറ്റവും വലിയ ഉത്പാദകശക്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ ദരിദ്രരാഷ്ട്രങ്ങളിൽ ഒന്നായിത്തീർന്നിരുന്നു. തങ്ങളുടെ സാമ്പത്തികോന്നമനത്തിനുള്ള മാർഗമായി ഇന്ത്യ തിരഞ്ഞെടുത്തത് ഒരു [[മിശ്ര സമ്പദ് വ്യവസ്ഥ|മിശ്രസമ്പദ്വ്യവസ്ഥയായിരുന്നു]]. [[സോഷ്യലിസം|സോഷ്യലിസത്തിന്റെയും]] [[മുതലാളിത്തം|മുതലാളിത്തത്തിന്റെയും]] സ്വഭാവങ്ങൾ ഉൾച്ചേർന്നിരുന്ന ഒന്നായിരുന്നു അത്. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിൽ]] നിന്ന് പ്രചോദനമുൾക്കൊണ്ട് കേന്ദീകൃതവും ആസൂത്രിതവുമായ [[പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)|പഞ്ചവത്സര പദ്ധതികളും]] ഇന്ത്യയിൽ നടപ്പിലാക്കി. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ വരെയും കൂടുതൽ സോഷ്യലിസത്തോടടുത്ത കേന്ദ്രീകൃത പദ്ധതിക്കൾക്കായിരുന്നു ഇന്ത്യയിൽ പ്രാമുഖ്യം. എന്നാൽ അതിനുശേഷം ഇന്ത്യ ഉദാരവത്കരണത്തിനും [[ആഗോളവത്കരണം|ആഗോളവത്കരണത്തിനും]] വിദേയമായി.
 
ഇന്ത്യയുടെ സമ്പദ്ഘടന ഒരൂ ആസൂത്രിത സമ്പദ്ഘടനയായിരിക്കണമെന്ന കാര്യത്തിൽ സ്വാതന്ത്ര്യപ്രാപ്തിക്കു മുന്പേ ദേശീയനേതാക്കൾക്കിടയിൽ ദാരണയുണ്ടായിരുന്നു. 1938 ഒക്ടോബറിൽ [[സുഭാസ് ചന്ദ്ര ബോസ്|സുഭാഷ് ചന്ദ്ര ബോസ്]] അദ്ധ്യക്ഷനായിരിക്കേ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ]] നേതൃത്വത്തിൽ [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്റുവിനെ]] ചെയർമാൻ ആക്കിക്കൊണ്ട് ഒരു ദേശീയ ആസൂത്രണ സമിതി രൂപീകരിക്കുകയും ഇന്ത്യുടെ സമ്പദ്ഘടന ഏതുവിതമാകണമെന്ന ആലോചനകൾ ആരംഭിക്കുകയും ചെയ്തു. 1949 ൽ അതിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവരികയും ചെയ്തു. 1950 മാർച്ച് 15 ന് [[ആസൂത്രണ കമ്മീഷൻ]] രൂപീകൃതമാവുകയും ഒന്നാം [[പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)|പഞ്ചവത്സര പദ്ധതി]] ആരംഭിക്കുകയും ചെയ്തതോടെ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക വികാസത്തിനു തുടക്കമായി.
=== ഉദാരവത്കരണത്തിനു മുമ്പുള്ള കാലഘട്ടം (1947-1991) ===

==== പഞ്ചവത്സര പദ്ധതികൾ ====
ദേശീയ സാമ്പത്തിക പദ്ധതികളുടെ ഒരു കേന്ദ്രീകൃത ഏകോപനവും, നടപ്പിലാക്കലും ആയിരുന്നു പഞ്ചവത്സര പദ്ധതികൾ കൊണ്ടുദ്ദേശിച്ചിരുന്നത്. 1920 കളുടെ അവസാനം [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] പ്രസിഡന്റ് [[ജോസഫ് സ്റ്റാലിൻ]] നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയെ മാതൃകയാക്കിയാണ് അത്തരം മുന്നേറ്റം ഇന്ത്യയിലും നടപ്പിലാക്കാൻ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന [[ജവഹർലാൽ നെഹ്രു]] മുൻകൈയ്യെടുത്തത്. ഇന്ത്യയെ കൂടാതെ [[ചൈന|ചൈനയാണ്]] പഞ്ചവത്സരപദ്ധതി മാതൃക പിന്തുടർന്നത്. ഇന്ത്യ സ്വതന്ത്രയായതിനു തൊട്ടുപിന്നാലെ, ഏകദേശം രണ്ടു വർഷങ്ങൾക്കുള്ളിൽ നെഹ്രു പ്രഥമ പഞ്ചവത്സര പദ്ധതിക്കു തുടക്കം കുറിച്ചു.
{| class="wikitable"
2014 ൽ അധികാരത്തിൽവന്ന [[നരേന്ദ്ര മോദി]] സർക്കാർ [[ആസൂത്രണ കമ്മീഷൻ]] നിർത്തലാക്കുകയും പകരം [[നീതി ആയോഗ്]] കൊണ്ടുവരികയും ചെയ്തതോടെ ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾക്ക് അന്ത്യം കുറിച്ചു.
 
=== വ്യാവസായിക നിക്ഷേപം ===
==== വ്യവസായം ====
പൊതു ഉടമസ്ഥതയിലുള്ള വ്യാവസായിക വളർച്ചക്ക് ഊന്നൽ നൽകിക്കൊണ്ടുള്ളതായിരുന്നു ഇന്ത്യയുടെ സമ്പദ്ഘടന. അടിസ്ഥാനസൌകര്യവികസനം([[റോഡ്]], [[വൈദ്യുതി]]..), ആധുനികവത്കരണം(യന്ത്രവത്കരണം, സാങ്കേതിക സ്വയംപര്യാപ്തത..) എന്നിവക്കായിരുന്നു മുൻതൂക്കം. ഇക്കാലയളവിലെ വ്യാവസായിക രംഗത്തെ നിക്ഷേപരീതികൾ താഴെ പറയുന്നവയാണ്.
 
* 1951 മുതൽ 1969 വരെ - പൂർണമായും പൊതു ഉടമസ്ഥതയിലുള്ള അടിസ്ഥാന സൌകര്യമേഖലയിലെ വികസനം.
* 1970 മുതൽ 1973 വരെ - 1970 ലെ വ്യവസായ നയത്തോടെ തിരഞ്ഞെടുത്ത ചില മേഖലകളിൽ സ്വകാര്യനിക്ഷേപം അനുവധിച്ചു.
* 1974 മുതൽ 1990 വരെ - 1974ലെ വിദേശ വിനിമയ നിയന്ത്രണ നിയമത്തോടെ (എഫ് ഇ ആർ എ) സാങ്കേതികരംഗത്ത് മാത്രമായി വിദേശ നിക്ഷേപം അനുവദിച്ചു. സ്വകാര്യനിക്ഷേപം അനുവദിച്ചിട്ടുള്ള മേഖലകളിൽ മാത്രമായിരുന്ന ഇത്,
*1991 മുതൽ - 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളോടെ സ്വകാര്യനിക്ഷേപം, വിദേശനിക്ഷേപം എന്നിവ സാധ്യമായി.
 
=== ഉദാരവത്കരണത്തിനുശേഷം ( 1991 മുതൽ) ===
<br />
[[വർഗ്ഗം:Webarchive template wayback links]]
156

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3113464" എന്ന താളിൽനിന്ന് ശേഖരിച്ചത്