"കസൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
ബോഡി, ടറെറ്റ്, റെസൊണേറ്റിംഗ് മെംബ്രെയിൻ എന്നിവയാണ് കസൂവിന്റെ പ്രധാന ഭാഗങ്ങൾ<ref>http://www.madehow.com/Volume-4/Kazoo.html</ref>. ഏകദേശം നാല് ഇഞ്ച് നീളമുള്ള, ഇരുവശവും തുറന്ന ഒരു കുഴൽ പോലെയാണ് കസൂവിന്റെ ഘടന. ഇതിന്റെ രൂപം ഒരു മുങ്ങിക്കപ്പലിനോട് സാമ്യമുള്ള രൂപമാണ് ഇതിനുള്ളത്<ref>http://kazoologist.org/works.html</ref>. പ്ലാസ്റ്റിക് നിർമ്മിതമായവയും ലോഹ നിർമ്മിതമായവയും ലഭ്യമാണ്. ഉള്ളിൽ ശബ്ദത്തിനനുസരിച്ച് കമ്പനം ചെയ്യുന്ന ഒരു നേർത്ത സ്തരമുണ്ടാകും(resonating membrane). സാധാരണയായി മെഴുകുകടലാസ് ആണ് ഇതിനുപയോഗിക്കുന്നത്.
==പ്രവർത്തനം==
കസൂവിന്റെ ഒരു അഗ്രം താരതമ്യേന വിസ്താരം കൂടിയതായിരിക്കും. ഈ അഗ്രമാണ് കസൂ പ്രവർത്തിപ്പിക്കുമ്പോൾ വായിൽ വയ്ക്കുന്നത്. ശബ്ദം പുറത്തു വിടുന്ന ടറെറ്റ് മുകൾഭാഗത്ത് വരത്തക്കവണ്ണമാണ് ഇത് പിടിയ്ക്കുക. കസൂ വാദകൻ സാധാരണ [[ഓടക്കുഴൽ]], [[ക്ലാരിനെറ്റ്]] തുടങ്ങിയ ഉപകരണങ്ങളിലെന്ന പോലെ ഊതുകയല്ല, മറിച്ച് സംഗീതം മൂളുകയാണ് ചെയ്യുക<ref>https://wonderopolis.org/wonder/can-you-play-a-kazoo</ref>. കുഴലിലെ അനുരണനവും സ്തരത്തിന്റെ കമ്പനവും മൂലം ശബ്ദവർദ്ധനവും ടോൺ വ്യതിയാനവും സംഭവിച്ച് സംഗീതം പുറത്തുവരുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കസൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്