"ചരൺ സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം [[റാം മനോഹർ ലോഹ്യ]]യുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി. അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമ[[ഉത്തർപ്രദേശ്|ഉത്തർപ്രദേശും]] [[ഹരിയാന]]യുമായിരുന്നു. ഈ സ്ഥലങ്ങളിൽ പ്രബലമായ [[ജാട്ട്]] സമുദായത്തിന്റെ അംഗമായിരുന്നു ചരൺസിംഗ്. ജാട്ട് സമുദായത്തിന് പ്രിയങ്കരമായിരുന്ന ആശയമായിരുന്നു ഗ്രാമീണ സോഷ്യലിസം.
 
[[1977]]-ൽ [[ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)|അടിയന്തരാവസ്ഥയ്ക്കു]] ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജനതാ സഖ്യത്തിൽ അംഗമായ [[ഭാരതീയ ലോക് ദൾ]] എന്ന പാ‍ർട്ടിയുടെ തലവനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിപദം സ്വപ്നം കണ്ട അദ്ദേഹത്തിന് [[ജയപ്രകാശ് നാരായണൻ]] [[മൊറാർജി ദേശായി|മൊറാർജി ദേശായിയെ]] പ്രധാനമന്ത്രിപദത്തിലേക്ക് പിന്തുണച്ചത് വലിയ തിരിച്ചടിയായി. അദ്ദേഹം ആ സമയത്ത് ഏറെക്കുറെ ആലങ്കാരിക പദവി മാത്രമായ ഉപപ്രധാനമന്ത്രിപദം കൊണ്ടു തൃപ്തിപ്പെട്ടു. പ്രതിപക്ഷത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവായിരുന്ന [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ‍ഗാന്ധി]] അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിന് കോൺഗ്രസിന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിൽ ആകൃഷ്ടനായി അദ്ദേഹം [[ലോക്ദൾ|ലോക്ദളു]]മൊന്നിച്ച് ജനതാ സഖ്യത്തിൽനിന്നു പിന്മാറി. ഇതോടെ ജനതാ സഖ്യം തകരുകയും മൊറാർജി ദേശായി രാജിവെക്കുകയും ചെയ്തു. വെറും 64 എം.പി. മാരുടെ പിന്തുണയോടെ ചരൺസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
 
അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ [[ലോക്സഭ]] ഒരിക്കല്പോലും കൂടിയില്ല. ലോക്സഭയുടെ ആദ്യത്തെ സമ്മേളനത്തിനു തലേദിവസം കോൺഗ്രസ് ഭാരതീയ ലോക്ദൾ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കുകയും അദ്ദേഹത്തിന്റെ സർക്കാർ താഴെവീഴുകയും ചെയ്തു. ചരൺസിംഗ് രാജിവെച്ചു. പുതിയ തിരഞ്ഞെടുപ്പ് ആറു മാസത്തിനുശേഷം നടന്നു.
"https://ml.wikipedia.org/wiki/ചരൺ_സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്