"ഇന്ത്യയുടെ സാമ്പത്തിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,211 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
== റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ==
1947ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മദ്ധ്യകാലത്തിലെ ഏറ്റവും വലിയ ഉത്പാദകശക്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ ദരിദ്രരാഷ്ട്രങ്ങളിൽ ഒന്നായിത്തീർന്നിരുന്നു. തങ്ങളുടെ സാമ്പത്തികോന്നമനത്തിനുള്ള മാർഗമായി ഇന്ത്യ തിരഞ്ഞെടുത്തത് ഒരു [[മിശ്ര സമ്പദ് വ്യവസ്ഥ|മിശ്രസമ്പദ്വ്യവസ്ഥയായിരുന്നു]]. [[സോഷ്യലിസം|സോഷ്യലിസത്തിന്റെയും]] [[മുതലാളിത്തം|മുതലാളിത്തത്തിന്റെയും]] സ്വഭാവങ്ങൾ ഉൾച്ചേർന്നിരുന്ന ഒന്നായിരുന്നു അത്. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിൽ]] നിന്ന് പ്രചോദനമുൾക്കൊണ്ട് കേന്ദീകൃതമായകേന്ദീകൃതവും ആസൂത്രിതവുമായ [[പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)|പഞ്ചവത്സര പദ്ധതികളും]] ഇന്ത്യയിൽ നടപ്പിലാക്കി. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ വരെയും കൂടുതൽ സോഷ്യലിസത്തോടടുത്ത കേന്ദ്രീകൃത പദ്ധതിക്കൾക്കായിരുന്നു ഇന്ത്യയിൽ പ്രാമുഖ്യം. എന്നാൽ അതിനുശേഷം ഇന്ത്യ ഉദാരവത്കരണത്തിനും [[ആഗോളവത്കരണം|ആഗോളവത്കരണത്തിനും]] വിദേയമായി.
 
=== ഉദാരവത്കരണത്തിനു മുമ്പുള്ള കാലഘട്ടം (1947-1991) ===
ഇന്ത്യയുടെ സമ്പദ്ഘടന ഒരൂ ആസൂത്രിത സമ്പദ്ഘടനയായിരിക്കണമെന്ന കാര്യത്തിൽ സ്വാതന്ത്ര്യപ്രാപ്തിക്കു മുന്പേ ദേശീയനേതാക്കൾക്കിടയിൽ ദാരണയുണ്ടായിരുന്നു. 1938 ൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ]] നേതൃത്വത്തിൽ ഒരു ദേശീയ ആസൂത്രണ സമിതി രൂപീകരിക്കുകയും ഇന്ത്യുടെ സമ്പദ്ഘടന ഏതുവിതമാകണമെന്ന ആലോചനകൾ ആരംഭിക്കുകയും ചെയ്തു. 1949 ൽ അതിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവരികയും ചെയ്തു. 1950 മാർച്ച് 15 ന് [[ആസൂത്രണ കമ്മീഷൻ]] രൂപീകൃതമാവുകയും ഒന്നാം [[പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)|പഞ്ചവത്സര പദ്ധതി]] ആരംഭിക്കുകയും ചെയ്തതോടെ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക വികാസത്തിനു തുടക്കമായി.
<br />
 
==== പഞ്ചവത്സര പദ്ധതികൾ ====
ദേശീയ സാമ്പത്തിക പദ്ധതികളുടെ ഒരു കേന്ദ്രീകൃത ഏകോപനവും, നടപ്പിലാക്കലും ആയിരുന്നു പഞ്ചവത്സര പദ്ധതികൾ കൊണ്ടുദ്ദേശിച്ചിരുന്നത്. 1920 കളുടെ അവസാനം [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] പ്രസിഡന്റ് [[ജോസഫ് സ്റ്റാലിൻ]] നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയെ മാതൃകയാക്കിയാണ് അത്തരം മുന്നേറ്റം ഇന്ത്യയിലും നടപ്പിലാക്കാൻ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന [[ജവഹർലാൽ നെഹ്രു]] മുൻകൈയ്യെടുത്തത്. ഇന്ത്യയെ കൂടാതെ [[ചൈന|ചൈനയാണ്]] പഞ്ചവത്സരപദ്ധതി മാതൃക പിന്തുടർന്നത്. ഇന്ത്യ സ്വതന്ത്രയായതിനു തൊട്ടുപിന്നാലെ, ഏകദേശം രണ്ടു വർഷങ്ങൾക്കുള്ളിൽ നെഹ്രു പ്രഥമ പഞ്ചവത്സര പദ്ധതിക്കു തുടക്കം കുറിച്ചു.
{| class="wikitable"
|+
ഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ
!പദ്ധതി
!വർഷം
!മുൻഗണന
!പ്രതീക്ഷിത വളർച്ച
!കൈവരിച്ച വളർച്ച
|-
|ഒന്നാം പഞ്ചവത്സര പദ്ധതി
|1951 - 1956
|പ്രാഥമിക മേഖല
|2.1%
|3.6%
|-
|രണ്ടാം പഞ്ചവത്സര പദ്ധതി
|1956 - 1961
|വ്യവസായ വത്കരണം
|4.5%
|4.27%
|-
|മൂന്നാം പഞ്ചവത്സര പദ്ധതി
|1961 - 1966
|കാർഷിക മേഖല
|5.6%
|2.4%
|-
|പ്ലാൻ ഹോളിഡേ
|
|
|
|
|-
|നാലാം പഞ്ചവത്സര പദ്ധതി
|1969 - 1974
|
|5.6%
|3.3%
|-
|അഞ്ചാം പഞ്ചവത്സര പദ്ധതി
|1974 - 1978
|ദാരിദ്ര്യ നിർമാർജനം
|4.4%
|4.8%
|-
|റോളിംഗ് പ്ലാൻ
|1978 - 1980
|
|
|
|-
|ആറാം പഞ്ചവത്സര പദ്ധതി
|1980 - 1985
|ഉദാരവത്കരണത്തിന്റെ ആരംഭം
|5.2%
|5.7%
|-
|ഏഴാം പഞ്ചവത്സര പദ്ധതി
|1985 - 1990
|ശാസ്ത്രസാങ്കേതികവിദ്യയും വ്യാവസായിക ഉത്പാദനത്തിനവും
|5%
|6.01%
|-
|വാർഷിക പദ്ധതികൾ
|1990 - 1992
|പുത്തൻ സാമ്പത്തിക നയം
|
|
|-
|എട്ടാം പഞ്ചവത്സര പദ്ധതി
|1992 - 1997
|വ്യാവസായിക മേഖലയിലെ ആധുനികവൽക്കരണം
|5.6%
|6.8%
|-
|ഒമ്പതാം പഞ്ചവത്സര പദ്ധതി
|1997 - 2002
|ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും
|7.1%
|6.8%
|-
|പത്താം പഞ്ചവത്സര പദ്ധതി
|2002 - 2007
|മുൻപദ്ധതികളിലുണ്ടായ കോട്ടങ്ങൾ പരിഹരിക്കാൻ
|8.1 %
|7.7%
|-
|പതിനൊന്നാം പഞ്ചവത്സര പദ്ധതി
|2007 - 2012
|ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി
|9%
|8%
|-
|പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി
|2012 - 2017
|അവസാനത്തെ പദ്ധതി
|8%
|
|}
2014 ൽ അധികാരത്തിൽവന്ന [[നരേന്ദ്ര മോദി]] സർക്കാർ [[ആസൂത്രണ കമ്മീഷൻ]] നിർത്തലാക്കുകയും പകരം [[നീതി ആയോഗ്]] കൊണ്ടുവരികയും ചെയ്തതോടെ ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾക്ക് അന്ത്യം കുറിച്ചു.
 
=== ഉദാരവത്കരണത്തിനുശേഷം ( 1991 മുതൽ) ===
156

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3112598" എന്ന താളിൽനിന്ന് ശേഖരിച്ചത്