"കപടശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added naturopathy
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
== കപടശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ ==
 
കപടശാസ്ത്രങ്ങളെ തിരിച്ചറിയുവാൻ പൊതുവേ ശാസ്ത്രീയ രീതിശാസ്ത്രത്തിനെയാണ് ഉപയോഗപ്പെടുത്തുന്നത്. രീതിശാസ്ത്രങ്ങൾ അവ പ്രയോഗിക്കപ്പെടുന്ന ശാസ്ത്രശാഖയ്ക്കനുസരിച്ച് മാറാറുണ്ട് എങ്കിലും പരക്കെ അംഗീകരിക്കപ്പെട്ട ചില അടിസ്ഥാനസത്യങ്ങൾ സാമാന്യമായി ശാസ്ത്രജ്ഞർ ഉപയോഗിക്കാറുണ്ട്. അവകാശപ്പെടുന്ന ഫലങ്ങൾ എല്ലാവർക്കും സ്വയം ബോധ്യപ്പെടുന്ന വിധത്തിലുള്ളതാണോ എന്ൻ പരീക്ഷിക്കുകയാണ് ഒരു രീതി. മറ്റൊന്ന് സമാനമായ സാഹചര്യങ്ങളിൽ ഇതേ ഫലം കൃത്യമായി പുനഃസൃഷ്ടിക്കാനും അംഗീകൃതശാസ്ത്രസിദ്ധാന്തങ്ങളിലൂടെയോ, അവകളുടെ സമ്മിശ്രണങ്ങളിലൂടെയോ ആ ഫലം വിശദീകരിക്കാനും കഴിയുമോ എന്ൻഎന്ന് പരീക്ഷിക്കലാണ്. തെറ്റാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് മറ്റൊരു മാർഗം. ജർമൻകാരനായ കാൾ പോപ്പർ ആണ് ശാസ്ത്രത്തെയും കപടശാസ്ത്രത്തെയും വേർതിരിച്ചറിയാൻ ഈ രീതി മുന്നോട്ട് വെച്ചത്. ഉദാഹരണത്തിന് 'മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ്' എന്ന പ്രസ്താവന ശരിയെന്നോ തെറ്റെന്നോ തെളിയിക്കാൻ കഴിയാത്തതാണ് എന്നതിനാൽ ഇത് ശാസ്ത്രീയഅന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ല.
അവ്യക്തവും പർവതീകരിക്കപ്പെട്ടതുമായ ഭാഷാപ്രയോഗങ്ങളും അംഗീകൃത ശാസ്ത്രങ്ങളിലെ സാങ്കേതികപദങ്ങളുടെ ദുരൂഹമായ മിശ്രണങ്ങളുമാണ് കപടശാസ്ത്രങ്ങളുടെ മറ്റൊരു പ്രകടമായ ലക്ഷണം. ഉദാഹരണത്തിന്, "ഭൂമിയിലെ ജൈവിക ഊർജ്ജത്തിന്റെ വിതാനം കാരണം കാന്തികബലരേഖകൾക്ക് മാറ്റം വരുത്തുകയും ന്യൂട്രോൺ കണങ്ങളെ ഉത്തരധ്രുവത്തിൽ നിന്നും ഭൂവൽക്കശിലകളിലൂടെ മധ്യരേഖാപ്രദേശങ്ങളിലേക്ക് നീക്കുകയും ചെയ്യുന്നു" എന്ന പ്രസ്താവന അടിസ്ഥാനശാസ്ത്രം അറിയാത്തവർക്ക് വളരെ ആധികാരികമായ ഒന്നായി തോന്നിയേക്കാം. അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികപദങ്ങളാണ് അതിനു കാരണം. എന്നാൽ ഇത്തരം പ്രസ്താവനകൾ പലപ്പോഴും പൊതുഭാഷയിൽ 'വെളുത്ത വേദന', 'നീളം കൂടിയ ജലദോഷം' എന്നൊക്കെ പറയുന്നതുപോലെ അബദ്ധപ്രസ്താവനയാണ്.
 
"https://ml.wikipedia.org/wiki/കപടശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്