"സാന്റാക്ലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
==ചരിത്രം==
എ.ഡി. മൂന്നോ നാലോ നൂറ്റാണ്ടുകളിൽ [[തുർക്കി]]യിലെ തുറമുഖ പട്ടണമായ പത്താറ (Pattara) യിലെ ലിസിയ (Lycia)യിൽ ജനിച്ച [[നിക്കോളാസ്]] എന്ന വിശുദ്ധനാണ് സാന്താക്ളോസ് എന്ന ഇതിഹാസമായി മാറിയത്.
സെന്റ് നിക്കോളാസി (Saint Nikolas) നെ ഡെച്ചുകാർ സിന്റർ ക്ലോസ് (Sinterklose) എന്നാണ് പറഞ്ഞിരുന്നത്. പിന്നെ അത് സാന്റിക്ലോസ് (Santiklose) എന്നും തുടർന്ന് സാന്താക്ളോസ് (Santa Clause) എന്നുമായി മാറി. നിക്കോൾസൻ (Nicholson), കോൾസൻ (Colson), കോളിൻ (Collin) തുടങ്ങിയ പേരുകൾ വിശുദ്ധ നിക്കോളാസിന്റെ പേരിൽനിന്നും ഉത്ഭവിച്ചവയാണ്. വിശുദ്ധ നിക്കോളാസ് [[റഷ്യ]]യുടേയും [[ഗ്രീസി]]ന്റേയും പരിത്രാണ പുണ്യവാള (Patron Saint)നാണ്. <sup>[1]</sup>
പത്തൊമ്പത് വയസ്സുള്ളപ്പോൾ അദ്ദേഹം വൈദികനായി. യുവാവായ നിക്കോളാസ് [[പാലസ്തീനി]]ലും [[ഈജിപ്തി]]ലും ഒട്ടേറെ സഞ്ചരിക്കുകയുണ്ടായി. ലിസിയയിൽ തിരിച്ചെത്തിയ നിക്കോളാസ് പത്താറയ്ക്കു സമീപമുള്ള മിറ (Mira) യിലെ ബിഷപ്പായി സ്ഥാനമേറ്റു.
[[റോമാസാമ്രാജ്യം]] ഭരിച്ചിരുന്ന ചക്രവർത്തിമാർ [[ക്രിസ്ത്യാനി]]കൾക്കു നേരെ നിഷ്ഠൂരമായ മർദ്ദനങ്ങൾ അഴിച്ചുവിട്ട് അവരെ അടിച്ചമർത്തുന്ന കാലമായിരുന്നു അത്. വിശക്കുന്നവരിലും പീഡനങ്ങൾ ഏൽക്കുന്നവരിലുമെല്ലാം നിക്കോളാസ് മെത്രാൻ യേശുവിന്റെ പ്രതിരൂപം കണ്ടു. അവർക്കു വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തെ; ക്രൂരതയ്ക്ക് പേരു കേട്ട [[ഡയക്ലീഷൻസ് ]](Diocletions) ചക്രവർത്തിയുടെ കാലത്ത് വധശിക്ഷയ്ക്ക് വിധിച്ച് ജയിലിലാക്കി.
പിന്നീട് റോമിലെ ഭരണാധികാരിയായി വന്ന [[കോൺസ്റ്റാന്റിൻ]] (Constantine) ചക്രവർത്തി മതപീഡനങ്ങൾ അവസാനിപ്പിച്ചു. അദ്ദേഹം ക്രിസ്ത്യാനിയായി തീരുകയും റോമിലെ ഔദ്യോഗിക മതമായി [[ക്രിസ്തുമത]]ത്തെ അംഗീകരിക്കുകയും ചെയ്തു. തടവിലാക്കപ്പെട്ട ക്രിസ്ത്യാനി കളൊടൊപ്പം നിക്കോളാസ് മെത്രാനും മോചിപ്പിക്കപ്പെട്ടു.<sup>[2]</sup>
 
ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള അവശരേയും ദരിദ്രരേയും കയ്യും കണക്കുമില്ലാതെ അദ്ദേഹം സഹായിച്ചു. കുട്ടികൾക്കും പാവപ്പെട്ടവർക്കുമെല്ലാം അവരറിയാതെ തന്നെ അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങൾ കൊടുത്തിരുന്നു.
അദ്ദേഹത്തിന്റെ കാലത്ത് ദരിദ്രനായ ഒരാൾക്ക് മൂന്ന് പെൺമക്കളുണ്ടായിരുന്നു. വിവാഹ പ്രായമെത്തിയിട്ടും, സ്ത്രീധനം കൊടുക്കുവാനുള്ള പണം ഇല്ലാത്തതിനാൽ അവരെ വിവാഹം ചെയ്യാൻ ആരും വന്നില്ല. ഇതറിഞ്ഞ നിക്കോളസ് മെത്രാൻ പണം നിറച്ച മൂന്ന്‌ സഞ്ചികൾ അവരുടെ വാതിലിലൂടെ അകത്തേക്കിട്ടു കൊടുത്തുവത്രെ. ആ പെൺകുട്ടികൾക്കു പണമുണ്ടായി എന്നറിഞ്ഞപ്പോൾ അവരെ വിവാഹം കഴിക്കാൻ ചെറുപ്പക്കാർ വന്നു.<sup>[3]</sup>
 
അദ്ദേഹത്തിന്റെ മരണാനന്തരവും പലർക്കും അനുഗ്രഹങ്ങൾ ഉണ്ടായതായി ഐതിഹ്യങ്ങൾ പറയുന്നു.
 
മൂന്ന് ഉദ്യോഗസ്ഥർ കോൺസ്റ്റന്റിൻ ചക്രവർത്തിയുടെ കാലത്ത് മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു് ജയിലിൽ കഴിയുകയായിരുന്നു. അവരുടെ പ്രത്യേക പ്രാർത്ഥനയാൽ ചക്രവർത്തിക്ക് സ്വപ്നത്തിലൂടെ മെത്രാൻ ദർശനമരുളുകയും മരണശിക്ഷയിൽ നിന്നും അവർ രക്ഷപ്പെടുകയും ചെയ്തുവെന്നു ഐതിഹ്യം.
 
ഒരിക്കൽ ലിസിയാ തീരത്ത് അപകടത്തിൽപ്പെട്ട നാവികരെ അദ്ദേഹം രക്ഷിക്കുകയുണ്ടായത്രെ.
 
മിറയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു കപ്പേള ഉണ്ടായിരുന്നു. ആറാം നൂറ്റാണ്ടിൽ ഈ കപ്പേള പരക്കെ അറിയപ്പെട്ടു തുടങ്ങി.<sup>[4]</sup>
 
1087 ൽ ഇറ്റാലിയൻ നാവികർ അദ്ദേഹത്തിന്റെ ഭൌതിക ശരീരം തുർക്കിയിൽ നിന്നും ഇറ്റലിയിലെ ബാരി (Bari)യിലേക്കു് കൊണ്ടു വന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ അനുഗ്രഹം നേടാൻ ഭക്തർ ബാരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. തീർത്ഥാടന കേന്ദ്രമായ ബാരിയിലെ സെന്റ് നിക്കോളസ് ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങൾ (തിരുശേഷിപ്പുകൾ) പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.
 
ഡിസംബർ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ തിരുന്നാൾ കൊണ്ടാടുന്നത്. ഈ തിരുന്നാൾ തലേന്ന് സായാഹ്നത്തിൽ നിക്കോളസ് പുണ്യവാൻ ഓരോ വീട്ടിലും എത്തി നല്ലവരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുമെന്നാണ് വിശ്വാസം.
 
ക്രിസ്മസ് ഫാദറായും ന്യു ഇയർ ഫാദറായും വിശുദ്ധ നിക്കോളാസ് ആദ്യമായി അറിയപ്പെടുന്നത് ജർമ്മനിയിലാണ്. വിശുദ്ധ നിക്കോളാസിന്റെ തിരുന്നാൾ ജർമ്മനിയിൽ പുതുവത്സര ദിനത്തിലാണ്. ഡച്ച് കുടിയേറ്റക്കാരാണ് അമേരിക്കയിൽ അദ്ദേഹത്തിന്റെ തിരുന്നാൾ ആഘോഷിച്ചു തുടങ്ങിയത്. ആ തിരുന്നാൾ അമേരിക്കൻ പാരമ്പര്യത്തിന്റെ ഒരു ഭാഗമായി തീർന്നു.<sup>[5]</sup>
 
==വിവിധ രാജ്യങ്ങളിൽ==
അമേരിക്കയിലെ ന്യൂ ആംസ്റ്റർഡമിൽ (ഇപ്പോഴത്തെ ന്യൂയോർക്കിൽ) കുടിയേറിയ പ്രോട്ടസ്റ്റാന്റ് മതക്കാരാണ് പതിനഞ്ചാം നൂറ്റാണ്ടിൽ വിശുദ്ധ നിക്കോളാസിനെ സാന്താക്ളോസ് ആയി രൂപപ്പെടുത്തിയത്. മതത്തിനതീതമായ ഒരു കഥാപാത്രമായി അവർ സാന്താക്ളോസ്സിനെ മാറ്റി. പരമ്പരാഗതമായി, ക്രിസ്മസിന് ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം സമ്മാനങ്ങൾ കൈമാറുക പതിവാണ്. കുടുംബങ്ങളുടെ ഉത്സവമായിട്ടാണ് ഇംഗ്ലണ്ടിലും അമേരിക്കയിലും ക്രിസ്മസ് ആഘോഷിച്ചിരുന്നത്. ക്രിസ്മസ് വിശുദ്ധനായി അവിടങ്ങളിൽ വി. നിക്കോളാസ് മാറി. ക്രിസ്മസ്ത്തലേന്ന് വിശുദ്ധ നിക്കോളസ് സമ്മാനങ്ങളുമായി എത്തുമെന്നു കുട്ടികൾ പ്രതീക്ഷിച്ചിരുന്നു.<sup>[6]</sup>
"https://ml.wikipedia.org/wiki/സാന്റാക്ലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്