"സാന്റാക്ലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
[[ക്രിസ്തുമസ്|ക്രിസ്തുമസുമായി]] ബന്ധപ്പെട്ട ഒരു ഐതിഹ്യ-ഐതിഹാസിക വ്യക്തിയാണ് '''സെന്റ് നിക്കോളാസ്''', '''ഫാദർ ക്രിസ്തുമസ്''', '''ക്രിസ്തുമസ് അങ്കിൾ''' എന്നീ പേരുകളിലറിയപ്പെടുന്ന '''സാന്റാക്ലോസ്'''. [[ക്രിസ്തുമസ് സന്ധ്യ|ക്രിസ്തുമസ് സന്ധ്യയുടെ]] ([[ഡിസംബർ 24]]) അർദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും ([[ഡിസംബർ 6]]) ഇദ്ദേഹം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ എത്തും എന്നാണ് വിശ്വാസം. ഇതിഹാസത്തിന്റെ അംശങ്ങൾ ചരിത്രപുരുഷനായ വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട കഥകളിൽ അടിസ്ഥാനപ്പെട്ടതാണ്.
==പ്രത്യേകതകൾ==
ബിഷപ്പിന്റെ വസ്ത്രങ്ങൾ ധരിച്ച വിശുദ്ധ നിക്കോളാസിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നതെങ്കിലും ആധുനിക സാന്റാക്ലോസ് ചുവന്ന കോട്ടും വെളുത്ത കോളറും കഫും ചുവന്ന ട്രൗസറും കറുത്ത തുകൽ ബെൽറ്റും ബൂട്ടും ധരിച്ച, തടിച്ച്, വെള്ളത്താടിയുള്ള സന്തോഷവാനായ ഒരാളായാണ് ചിത്രീകരിക്കപ്പെടുന്നത്. രാഷ്ട്രീയ കാർട്ടൂണിസ്റ്റായ [[തോമസ് നാസ്റ്റ്|തോമസ് നാസ്റ്റിന്റെ]] സ്വാധീനം മൂലം 19-ആം നൂറ്റാണ്ടിൽ [[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിൽ]] ഈ രൂപം പ്രശസ്തമായി. [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലും]] [[യൂറോപ്പ്|യൂറോപ്പിലും]] ഇദ്ദേഹത്തിന്റെ രൂപം അമേരിക്കൻ സാന്റക്ക് സമാനമാണെങ്കിലും ഫാദർ ക്രിസ്തുമസ് എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്.
 
ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ് മാനുകൾ (Rain deer) വലിക്കുന്ന തെന്നുവണ്ടിയിൽ പുഞ്ചിരിയോടെ വരുന്ന നരച്ചമുടിയും താടിയുമുള്ള തടിയൻ സാന്താക്ലോസ്. ക്രിസ്മസ് നാളുകളിൽ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വീടിന്റെ ചിമ്മിനിയിലൂടെ അദ്ദേഹം അകത്തേയ്ക്ക് ഇട്ടു കൊടുക്കുന്നുവെന്നാണ് സങ്കല്പം. ക്രിസ്മസ് ആഘോഷിക്കുന്ന എവിടേയും വളരെ പരിചിതനാണ് തോളിൽ സഞ്ചിയുമായി വരുന്ന സാന്തക്ലോസ്.
കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റ് വരച്ച ഒരു ചിത്രത്തിൽ നിന്നാണ് നരച്ച മുടിയും താടിയും കൊഴുത്തുരുണ്ട ശരീര പ്രകൃതിയുള്ള തടിയൻ സാന്താക്ലോസിന്റെ ഇപ്പോഴത്തെ രൂപം ഉണ്ടായത്.
 
സാന്താക്ളോസിന്റെ ജനന മരണങ്ങളെപ്പറ്റി പറയുവാൻ കൃത്യമായ രേഖകളൊന്നും ചരിത്രത്തിലില്ല. ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്നു അദ്ദേഹത്തെ കുറിച്ചുള്ള കഥകളില് ‍.
 
 
==ഐതിഹ്യം==
ഒരു ഇതിഹാസം പറയുന്നത് സാന്റാക്ലോസിന്റെ താമസം ദൂരെ വടക്ക്, എപ്പോഴും മഞ്ഞ് വീഴുന്ന ദേശത്താണ്. അമേരിക്കൻ സാന്റാക്ലോസിന്റെ താമസം [[ഉത്തരധ്രുവം|ഉത്തരധ്രുവത്തിലും]] ഫാദർ ക്രിസ്ത്‌മസിന്റേത് [[ഫിൻലന്റ്|ഫിൻലന്റിലെ]] ലാപ്‌ലാന്റിലുമാണ്. സാന്റാക്ലോസ് പത്നിയായ [[മിസിസ് ക്ലോസ്|മിസിസ് ക്ലോസുമൊത്താണ്]] ജീവിക്കുന്നത്. ഇദ്ദേഹം ലോകത്തിലെ എല്ലാ കുട്ടികളേയും "വികൃതിക്കുട്ടികൾ‍","നല്ലകുട്ടികൾ" എന്നിങ്ങനെ തരംതിരിക്കുന്നു. പിന്നീട് ഒരു രാത്രികൊണ്ട് നല്ലകുട്ടികൾക്കെല്ലാം മിഠായികൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ നൽകും. ചിലപ്പോൾ വികൃതിക്കുട്ടികൾക്ക് കൽക്കരി, ചുള്ളിക്കമ്പ് എന്നിവ നൽകും. മാന്ത്രിക എൽഫുകളുടെയും തന്റെ വണ്ടി വലിക്കുന്ന എട്ടോ ഒമ്പതോ പറക്കും റെയ്ൻഡിയറുകളുടെയും സഹായത്തോടെയാണ് സാന്റക്ലോസ് ഇത് ചെയ്യുന്നത്.
"https://ml.wikipedia.org/wiki/സാന്റാക്ലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്