"ഇന്ത്യയുടെ സാമ്പത്തിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
കാർഷികവൃത്തിയിലും വാണിജ്യവൃത്തിയിലും ഊന്നിയിരുന്ന ഒരു സാമ്പത്തികവ്യവസ്ഥയിൽ നിന്നും ഉത്പാദനമേഖലയിലും സേവനമേഖലയിലും ഊന്നിയ സാമ്പത്തികവ്യവസ്ഥയിലേക്കുള്ള മാറ്റമാണ് '''ഇന്ത്യയുടെ സാമ്പത്തിക ചരിത്രം'''. 1947 ന് മുൻപ് ഇത് [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] ചരിത്രവും പിന്നീട് [[ഇന്ത്യ]], [[പാകിസ്താൻ|പാകിസ്ഥാൻ]], [[നേപ്പാൾ|നേപാൾ]], [[ശ്രീലങ്ക]], [[ബംഗ്ലാദേശ്]] തുടങ്ങിയ ആധുനിക രാഷ്ട്രങ്ങളുടെ ചരിത്രവുമാണ്.
 
ഈ ചരിത്രം [[സിന്ധു നദീതടസംസ്കാരം|സിന്ധു നദീതട സംസ്കാരത്തിന്റെ]] (ബി.സി 3300-1300) കാലം മുതൽക്ക് ആരംഭിക്കുന്നു. വ്യാപാരത്തിൽ കാര്യമായി ആശ്രയിച്ചായിരുന്നു അതിന്റെ സമ്പദ് വ്യസ്ഥ. [[മഹാജനപദങ്ങൾ|മഹാജനപദങ്ങളുടെ]] (ബി. സി. 600) കാലത്ത് പഞ്ച് ചെയ്ത വെള്ളി നാണയങ്ങൾ പ്രചാരത്തിൽ വന്നു. വലിയതോതിലുള്ള വ്യാപാര പ്രവർത്തനങ്ങളും നഗരവികസനവും ഈ കാലയളവിൽ ഉണ്ടായി. [[മൗര്യസാമ്രാജ്യം|മൌര്യ സാമ്രാജ്യത്തിന്റെ]] (ബി.സി 300) ആവിർഭാവത്തോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഒന്നിക്കുകയും, തത്ഫലമായുണ്ടായ രാഷ്ട്രീയ ഐക്യവും സൈനിക സുരക്ഷിതത്വവും ഒരു പൊതു സാമ്പത്തിക സംവിധാനത്തിനും മെച്ചപ്പെട്ട കാർഷിക ഉത്പാദനത്തിനും വ്യാപാരത്തിനും വഴിവെച്ചു.
 
മൗര്യ സാമ്രാജ്യത്തിനു ശേഷം [[ചോളസാമ്രാജ്യം|ചോള]], [[ഗുപ്തസാമ്രാജ്യം|ഗുപ്ത]], [[ഹർഷവർദ്ധനൻ|ഹർഷ]], [[പാല സാമ്രാജ്യം|പാല]] തുടങ്ങിയ [[ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ|മദ്ധ്യകാല സാമ്രാജ്യങ്ങൾ]] നിലവിൽവന്നു. എ.ഡി. 1 നും 1000 നും ഇടയിലുള്ള ഈ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡം ലോകജനസംഖ്യയുടെയും മൊത്തം ഉത്പാദനത്തിന്റെയും മൂന്നിലൊന്ന് മുതൽ നാലിലൊന്ന് വരെ സംഭാവനചെയ്തു എന്നാണ് കണക്കുകൂട്ടൽ. [[ദില്ലി സുൽത്താനത്ത്]] (എ. ഡി. 1206 -1526) ഭരണകാലത്ത് ആയിരം വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ജിഡിപി വളർച്ച ഇൻഡ്യയിൽ ഉണ്ടായി. [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിനു]] കീഴിൽ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും വീണ്ടും ഒന്ന് ചേരുകയും, ശേഷം 1700 ആകുമ്പോഴേക്കും സാമ്രാജ്യം ഏറ്റവും വലിയ സമ്പദ്ഘടനയായിത്തീരുകയും ചെയ്തു. ഇത് ആഗോള ജിഡിപിയുടെ നാലിലൊന്ന് വരും.<ref name="Maddisson World GDP">{{Cite web|url=http://www.theworldeconomy.org/MaddisonTables/MaddisontableB-18.pdf|title=The World Economy (GDP) : Historical Statistics by Professor Angus Maddison|access-date=21 May 2013|publisher=World Economy}}</ref> <ref>{{Cite book|url=http://www.oecdbookshop.org/oecd/display.asp?K=5L9ZBQKL5RLW&lang=EN&sort=sort_date%2Fd&stem=true&sf1=Title&st1=world+economy&sf3=SubjectCode&sp1=not&st4=E4+or+E5+or+P5&sf4=SubVersionCode&ds=world+economy%3B+All+Subjects%3B+&m=3&dc=26&plang=en|title=The World Economy – Volume 1: A Millennial Perspective and Volume 2: Historical Statistics|last=Maddison|first=Angus|publisher=OECD Publishing by [[Organisation for Economic Co-operation and Development]]|year=2006|isbn=9789264022621|location=|page=656}}</ref>
 
മുഗൾ സാമ്രാജ്യകാലത്ത് ലോകത്തിലെ [[വ്യവസായം|വ്യവസായ]] ഉത്പാദനത്തിന്റെ 25% ഉത്പാദിപ്പിച്ചിരുന്നത് ഇന്ത്യയിൽ ആയിരുന്നു.<ref name="williamson">{{Cite web|url=http://www.tcd.ie/Economics/staff/orourkek/Istanbul/JGWGEHNIndianDeind.pdf|title=India's Deindustrialization in the 18th and 19th Centuries|access-date=18 May 2017|last=[[Jeffrey G. Williamson]], David Clingingsmith|date=August 2005|publisher=[[Harvard University]]}}</ref> <ref name="Parthasarathi38">{{Citation}}</ref> പ്രാചീനമായ വ്യാപാര ചരിത്രവും കൊളോണിയൽ പദവിയും കാരണം [[കൊളോണിയൽ ഇന്ത്യ]] അതിന്റെ ആരംഭകാലത്ത് ലോകവുമായി ഉയർന്ന തോതിലുള്ള വ്യാപാരവും നിക്ഷേപവും നിലനിർത്തി. <ref>{{Cite book|title=A History of the Global Economy. From 1500 to the Present|last=Baten|first=Jörg|date=2016|publisher=Cambridge University Press|isbn=9781107507180|page=250}}</ref> എന്നാൽ ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ വലിയതോതിലുള്ള അപവ്യവസായവത്കരണം നടപ്പിലാക്കി.<ref name="williamson" /> അതേസമയം പാശ്ചാത്യലോകത്തെ സാമ്പത്തിക, ജനസംഖ്യ വളർച്ചയും കൂടിയായപ്പോൾ ആഗോളസമ്പത്തിന്റെ ഇന്ത്യൻ പങ്ക് 1700 ലെ 24.4% ത്തിൽ നിന്നും 1950 ൽ 4.2% ലേക്ക് കൂപ്പുകുത്തി.{{sfn|Maddison|2003|page=261}} ആഗോള വ്യവസായിക ഉൽപാദനത്തിന്റെ വിഹിതം 1750 ലെ 25% ത്തിൽ നിന്നും 1900 ൽ 2% ആയും കുറഞ്ഞു.<ref name="williamson" />
 
=== നാണയങ്ങൾ ===
{{multiple image|perrow=2|total_width=300|caption_align=center|image1=Kosala Karshapana.jpg|caption1=കോസല മഹാജനപഥത്തിലെ വെള്ളി നാണയങ്ങൾ. ക്രി.മു. 525|image2=I13 12karshapana Avanti 1ar (8481304617).jpg|caption2=അവന്തി മഹാജനപഥത്തിലെ വെള്ളി നാണയങ്ങൾ. ക്രി.മു. 400}} ക്രി.മു. 5-ാം നൂറ്റാണ്ടിൽ തന്നെ ഗംഗാതീരങ്ങളിൽ വെള്ളിനാണയങ്ങൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. [[ബാർട്ടർ സമ്പ്രദായം|ബാർട്ടർ]] വ്യവസ്ഥക്ക് തന്നെയായിരുന്നു പ്രചാരം കൂടുതലെങ്കിലും പല രാജ്യങ്ങളും ഭരണാധികാരികളും പുറപ്പെടുവിച്ച നാണയങ്ങൾ അക്കാലത്ത് വ്യാപകമായിരുന്നു. <ref>{{Cite web|url=http://tamilartsacademy.com/books/coins/chapter01.xml|title=The Chera Coins|access-date=28 July 2010|date=|publisher=Tamilartsacademy.com}}</ref>  
 
=== മൌര്യ സാമ്രാജ്യം ===
156

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3111117" എന്ന താളിൽനിന്ന് ശേഖരിച്ചത്