"ഇന്ത്യയുടെ സാമ്പത്തിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
("Economic history of India" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
[[മൗര്യസാമ്രാജ്യം|മൗര്യ സാമ്രാജ്യകാലത്ത്]] (ക്രി.മു. 321-185) ആദ്യമായി ഇന്ത്യയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഒരു ഭരണത്തിൻകീഴിൽ ഒന്നായിവന്നു. ഇന്ത്യൻ സമ്പദ്ഘടനയെ സംബന്ധിച്ച പ്രധാന മാറ്റങ്ങൾ പലതും നടക്കുന്നത് ആ കാലഘട്ടത്തിലാണ്. വ്യാപാര പാത കൂടുതൽ വിപുലവും സുരക്ഷിതവുമായിത്തീർന്നു. ഗണ്യമായതോതിൽ വിഭവങ്ങൾ റോഡുകൾ നിർമ്മിക്കാനും പരിപാലിക്കാനും വേണ്ടി ചിലവഴിച്ചു. മെച്ചപ്പെട്ട വാണിജ്യകേന്ദ്രങ്ങളും അവയുടെ സുരക്ഷയും വാണിജ്യമേഖല വിപുലപ്പെടാനും നാണയങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നതിനും വഴിവെച്ചു. <ref>Ratan Lal Basu & Rajkumar Sen, ''Ancient Indian Economic Thought, Relevance for Today'' {{ISBN|81-316-0125-0}}, Rawat Publications, New Delhi, 2008.</ref>
 
==== പശ്ചിമതീരം ====
14-ാം നൂറ്റാണ്ടു വരേക്കുള്ള കാലഘട്ടത്തിൽ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയും]] [[തെക്കുകിഴക്കേ ഏഷ്യ|ദക്ഷിണപൂർവ്വ]], [[പശ്ചിമേഷ്യ|പശ്ചിമ ഏഷ്യൻ]] പ്രദേശങ്ങളും തമ്മിൽ സജീവമായ വാണിജ്യബന്ധം ഉണ്ടായിരുന്നു. [[മലബാർ തീരം|മലബാർ]], [[കൊറമാണ്ടൽ തീരം|കൊറമാണ്ടൽ തീരങ്ങൾ]] എന്നിവ ബി.സി. ഒന്നാം നൂററാണ്ടുമുതലേ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളായിരുന്നു. [[മദ്ധ്യധരണ്യാഴി|മെഡിറ്ററേനിയൻ]] പ്രദേശവും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലുള്ള ഇടനിലമായും ഈ പ്രദേശങ്ങൾ വർത്തിച്ചു.<ref>{{Harvnb|Raychaudhuri|Habib|2004|pp=17–18}}</ref> [[ഇന്ത്യൻ മഹാസമുദ്രം]] കേന്ദ്രമാക്കി സ്വതന്ത്ര വ്യാപാര സമ്പ്രദായവും ഇക്കാലത്ത് നിലനിന്നിരുന്നു. തീരങ്ങളിലുള്ള രാജാക്കന്മാരോ, അതോ രാജാക്കന്മാരുമായി കരാറിലേർപ്പെട്ടിട്ടുള്ള വൻകിട വ്യാപാരികളോ ആയിരുന്നു ഇതിനു ചുക്കാൻ പിടിച്ചിരുന്നത്.
 
156

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3111116" എന്ന താളിൽനിന്ന് ശേഖരിച്ചത്