"എം.പി. അബ്ദുസമദ് സമദാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
|
}}
1959 ജനുവരി 1 ന് എം.പി അബ്ദുൽ ഹമീദ് മൗലവിയുടേയും ഒറ്റകത്ത് സൈനബയുടേയും മകനായി കോട്ടക്കലിലെ കുറ്റിപ്പുറത്ത് ജനിച്ചു. കോഴിക്കോട് ഫാറുഖ് കോളേജിൽ നിന്ന് എം.എ നേടി.സിമിയിലൂടെ വിദ്യാർത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്. 1981-82 ൽ ഫാറുഖ് കോളേജിലെ യൂനിയൻ ചെയർമാനായിരുന്നു. സിമിയിൽ നിന്ന് വേർപിരിഞ്ഞ് പിന്നീട് മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സജീവമായി. എം.എസ്.എഫിന്റെ സംസ്ഥാന സമിതി അംഗം, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഫാറുഖ് കോളേജ്,വളാഞ്ചേരിയിലെ മർകസുത്തർബിയത്തിൽ ഇസ്ലാമിയ്യ എന്നിവിടങ്ങളിൽ കുറച്ച് നാൾ അദ്ധ്യാപകനായി ജോലി ചെയ്തു. ഇമ്മാനുവൽ കാന്റിന്റെയും മുഹമ്മദ് ഇഖ്ബാലിന്റെയും ദർശനങ്ങളെ കുറിച്ചുള്ള താരതമ്യപഠനത്തിന്‌ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. 1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. പിന്നീട് മുസ്ലിം ലീഗിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയാണ്‌. 2011 ഏപ്രിൽ 13 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ഒരു ഇന്ത്യൻ ബഹുഭാഷ പണ്ഡിതനും, പ്രസംഗികനും, ചിന്തകനും, എഴുത്തുകാരനും, രണ്ടുതവണ പാർലമെൻറ് അംഗവും ഒരുതവണ കേരള നിയമസഭാംഗവും ആയിരുന്ന രാഷ്ട്രീയ പ്രവർത്തകനുമാണ് '''എം പി അബ്ദുസമദ് സമദാനി'''.സമകാലിക കേരളീയ സമൂഹത്തിൽ പ്രഭാഷണകലയുടെ കുലപതിയായി സാംസ്ക്കാരിക കേരളം അംഗീകരിച്ചാദരിക്കുന്ന സമദാനിയെ [[എം.ടി. വാസുദേവൻ നായർ|എം ടി വാസുദേവൻ നായർ]] 'വശ്യവചസ്സ്' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് {{cn}}.
 
"https://ml.wikipedia.org/wiki/എം.പി._അബ്ദുസമദ്_സമദാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്