"ഡെസ്മണ്ട് ടുട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
 
കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കൻ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പാണ് ടുട്ടു. [[മനുഷ്യാവകാശം|മനുഷ്യാവകാശത്തിനായി]] പോരാടുന്ന അദ്ദേഹം, അടിച്ചമർത്തപെട്ടവർക്കായി ശബ്ദമുയർത്താനും തന്റെ ഉന്നതപദവി ഉപയോഗപ്പെടുത്തുന്നു. [[ദാരിദ്ര്യം]],[[എയ്‌ഡ്‌സ്‌]], [[വംശീയത]], [[ഹോമോഫോബിയ]] എന്നിവക്കെതിരെയും പ്രചാരണരംഗത്തുണ്ട്. നോബൽ സമ്മാനത്തെ കൂടാതെ മാനുഷികസേവന പ്രവർത്തനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ സമ്മാനം,ഗാന്ധി സമാധാന സമ്മാനം(2005),പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
 
==ആദ്യകാലജീവിതം==
1931 ഒക്ടോബർ 7ന് [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ട്രാൻസ്വാളിലാണ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്. സഖറിയ സിലിലിയോ ടുട്ടുവിന്റേയും, ഭാര്യ അലെറ്റായുടേയും മൂന്നുമക്കളിൽ രണ്ടാമനായിരുന്നു ഡെസ്മണ്ട്.<ref>[[#dt04|ഡെസ്മണ്ട്ടുട്ടു എ ബയോഗ്രഫി - ഗിഷ് 2004]] ജീവിതരേഖ</ref> ജീവിതം എന്നർത്ഥം വരുന്ന എംപിലോ എന്ന മധ്യനാമം നൽകിയത് മുത്തശ്ശിയാണ്. പിതാവ് സഖറിയ ഒരു അധ്യാപകനായിരുന്നു, മാതാവ് അലെറ്റാ ഒരു അന്ധവിദ്യാലയത്തിലെ പാചകക്കാരിയും ആയിരുന്നു.<ref name=nobel1>{{cite web|title=അവാർഡ് സെറിമണി സ്പീച്ച്||url=http://archive.is/OZETa|publisher=നോബൽ ഫൗണ്ടേഷൻ|accessdate=08-ജനുവരി-2014}}</ref> ഡെസ്മണ്ടിന് 12 വയസ്സുള്ളപ്പോൾ ഈ കുടുംബം [[ജൊഹാനസ്‌ബർഗ്|ജോഹന്നാസ്ബർഗിലേക്ക്]] താമസം മാറി. ചെറുപ്പത്തിൽ ഒരു പാതിരിയായി തീരുന്നതിനെക്കുറിച്ച് ഡെസ്മണ്ട് ചിന്തിച്ചിരുന്നു. റൂഡേപോർട്ടിലുള്ള സ്കൂളിലായിരുന്നു ഡെസ്മണ്ടിന്റെ പ്രാഥമിക വിദ്യാഭ്യാസം, ട്രാൻസ്വാളിൽ നിന്ന് പിതാവിന്റെ ജോലി സംബന്ധമായി റൂഡേപോർട്ടിലേക്കും താമസം മാറിയതുകൊണ്ടായിരുന്നു ഇത്. ട്രാൻസ്വാളിനേക്കാൾ മോശം ജീവിതസാഹചര്യങ്ങളായിരുന്നു റൂഡേപോർട്ടിലേത്, വെള്ളവും, വൈദ്യുതിയും തീരെ എത്താത്ത സ്ഥലങ്ങളിലൊന്നായിരുന്നു ഇത്. വീടുകൾ എല്ലാം തീരെ ചെറുതും, ഒരു കുടുംബത്തിനു ജീവിക്കാൻ പറ്റാത്ത തരത്തിലുള്ളതുമായിരുന്നു.<ref>[[#dt04|ഡെസ്മണ്ട്ടുട്ടു എ ബയോഗ്രഫി - ഗിഷ് 2004]] പുറം 5</ref>
"https://ml.wikipedia.org/wiki/ഡെസ്മണ്ട്_ടുട്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്