"സ്പീഡ് ഡ്രീംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 31:
[[ടോർക്സ്]] [[സിവിഎസ്]] കലവറയിലെ ആർ1-3-1 ശാഖാ ഉള്ളടക്കം 2008 സെപ്റ്റംബർ 14ന് പുതിയൊരു [[എസ്‌വിഎൻ]] കലവറയിലേക്ക് ഫോർക് ചെയ്യപ്പെട്ടു.<ref>{{cite web|title=Speed Dreams SVN repository logs - Revision 1|url=http://speed-dreams.svn.sourceforge.net/viewvc/speed-dreams?view=revision&revision=1|accessdate=17 February 2012|date=14 September 2008}}</ref><ref>{{cite mailing list|url=http://sourceforge.net/mailarchive/message.php?msg_id=20675139|title=simuv2 version|date=30 October 2008|accessdate=8 March 2012|mailinglist=torcs-ng-devel|last=Meuret|first=Jean-Philippe}}</ref> ആ സമയത്ത് പ്രസ്തുത പദ്ധതിയുടെ പേര് ടോർക്സ്-എൻജി (എൻജി- നെക്സ്റ്റ് ജെനറേഷൻ - പുതിയ തലമുറ) എന്നായിരുന്നു. ഒരു വർഷത്തോളമുള്ള വികസനത്തിനു ശേഷം 2009 ആഗസ്റ്റിൽ സംഘാംഗങ്ങൾ മാതൃപദ്ധതിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു. ഒന്നാം ഘട്ടം പേരുമാറ്റമായിരുന്നു. പിന്നീട് വോട്ടെടുപ്പിലൂടെ സ്പീഡ് ഡ്രീംസ് എന്ന പേരു സ്വീകരിച്ചു.<ref>{{cite mailing list|url=http://sourceforge.net/mailarchive/message.php?msg_id=23253416|title=Breaking away from TORCS?|date=5 August 2009|accessdate=17 February 2012|mailinglist=torcs-ng-devel|last=Say|first=Haruna}}</ref><ref>{{cite web|title=Torcs-ng-dev Jabber chat room log - 8 August 2009|url=http://chat.jabberfr.org/logs/torcs-ng-dev@chat.jabberfr.org/2009-08-08.txt|accessdate=17 February 2012|date=8 August 2009|last1=Kelder|first1=Mart|last2=Bertaux|first2=Xavier|last3=Gavin|first3=Brian|last4=Beelitz|first4=Wolf-Dieter|last5=Meuret|first5=Jean-Philippe}}</ref> ടോർക്സിൽ നിന്ന് സ്വീകരിച്ച സ്വതന്ത്രമല്ലാത്ത ഉള്ളടക്കങ്ങൾ ഉപയോഗ ശൂന്യമായ ലെഗസി ശാഖയിലേക്ക് മാറ്റി. പകരം പുതിയ കാറുകൾ, ട്രാക്കുകൾ, റോബോട്ട് എഞ്ചിനുകൾ എന്നിവ വികസിപ്പിച്ചെടുത്തു.<ref>{{cite mailing list|url=http://sourceforge.net/mailarchive/forum.php?thread_name=4AA27761.2020704%40free.fr&forum_name=speed-dreams-devel|title=Cleanup trunk from non delivered cars and robots|date=5 September 2009|accessdate=17 February 2012|mailinglist=torcs-ng-devel|last=Meuret|first=Jean-Philippe}}</ref>
 
സ്പീഡ് ഡ്രീംസിന്റെ ആദ്യ പൊതു പതിപ്പ് പുറത്തിറക്കിയത് 2010 മാർച്ച് 27നായിരുന്നു. ടോർക്സ് പതിപ്പ് ക്രമസംഖ്യാ വ്യവസ്ഥ സ്വീകരിച്ച് പതിപ്പിന് നമ്പർ നൽകിയത് 1.4.0 എന്നായിരുന്നു.<ref>{{cite mailing list|url=http://sourceforge.net/mailarchive/message.php?msg_id=24872077|title=Final 1.4.0 available on SF.net|date=27 March 2010|accessdate=17 February 2012|mailinglist=speed-dreams-devel|last=Meuret|first=Jean-Philippe}}</ref><ref>{{cite web|last=Lindner|first=Mirko|title=Speed Dreams 1.4.0 freigegeben|url=http://www.pro-linux.de/news/1/15564/speed-dreams-140-freigegeben.html|accessdate=17 February 2012|date=18 April 2010|language=Germande}}</ref> എങ്കിലും ചില സാങ്കതിക കാരണങ്ങളാൽ ഏപ്രിൽ 14വരെ ആദ്യ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തിയിരുന്നില്ല.<ref>{{cite mailing list|url=http://sourceforge.net/mailarchive/forum.php?thread_name=900430959.14016991271242420950.JavaMail.root%40zimbra16-e3.priv.proxad.net&forum_name=speed-dreams-devel|title=Advertising time for 1.4.0|date=14 April 2010|accessdate=6 May 2012|mailinglist=speed-dreams-devel|last=Meuret|first=Jean-Philippe}}</ref> അഞ്ചു ദിവസം കൊണ്ട് ഈ പതിപ്പ് 4120 തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു. ഇതിനു ശേഷം വളരെ പെട്ടെന്ന് തന്നെ അടുത്ത പതിപ്പിന്റെ വികസനം ആരംഭിച്ചു.
 
നാലു മാസങ്ങൾക്ക് ശേഷം പതിപ്പ് 2.0ന്റെ ആൽഫാ പതിപ്പ് പുറത്തിറങ്ങി. പദ്ധതി പ്ലാൻ പ്രകാരം 2.0 ഔദ്യോഗിക പതിപ്പ് 2010 അവസാനം പുറത്തിറക്കാനായിരുന്നു ഉദ്ദേശിക്കപ്പെട്ടിരുന്നത്.<ref>{{cite web|archiveurl=http://web.archive.org/web/20100626073323/http://sourceforge.net/apps/trac/speed-dreams/roadmap|title=Speed Dreams Trac system - Roadmap|archivedate=26 June 2010|accessdate=6 May 2012|url=http://sourceforge.net/apps/trac/speed-dreams/roadmap}}</ref> എന്നാൽ വികസനം മെല്ലെയായതിനാൽ ഉദ്ദേശിച്ച പ്രകാരം പതിപ്പ് പുറത്തിറങ്ങിയില്ല. ഒടുവിൽ 2012 ജനുവരിയിൽ അഞ്ച് വികസന പതിപ്പുകൾക്കും 2000ത്തോളം കോഡ് മാറ്റങ്ങൾക്കും ശേഷം കാൻഡിഡേറ്റ് പതിപ്പ് പുറത്തിറങ്ങി.<ref>{{cite mailing list|url=http://sourceforge.net/mailarchive/forum.php?thread_name=20120115201917.Horde.w_JkSaGZi1VPEya1No9Wq7A%40www.premium-webmail.de&forum_name=speed-dreams-devel|title=2.0.0 RC1|date=15 January 2012|accessdate=6 May 2012|mailinglist=speed-dreams-devel|last=Meuret|first=Jean-Philippe}}</ref> ഇതിന്റെ പരിഷ്കരിച്ച അവസാന രൂപം പുറത്തിറങ്ങിയത് അതേ വർഷം ഏപ്രിൽ 8നായിരുന്നു.<ref>{{cite mailing list|url=http://sourceforge.net/mailarchive/message.php?msg_id=29098927|title=WIP final packaging work for 2.0.0|mailinglist=speed-dreams-devel|date=7 April 2012|accessdate=6 May 2012|last=Meuret|first=Jean-Philippe}}</ref> പ്രധാനപ്പെട്ട മാറ്റങ്ങളായ പുതുക്കിയ പ്രതിഫലന രീതി, പുതുക്കിയ മെനുകൾ, കരിയർ മോഡ് ഉൾപ്പെടുത്തൽ, ത്വരിത കാലാവസ്ഥ, സിമുവി2.1, ഡ്യുവൽ ത്രെഡിംഗ് എന്നിവ പ്രത്യക്ഷപ്പെട്ടത് ഈ പതിപ്പിലായിരുന്നു.<ref>{{cite web|url=http://www.ubuntuvibes.com/2012/04/speed-dreams-20-released-with-new-cars.html|title=Speed Dreams 2.0 Released with New Cars, Career Mode and More|date=29 April 2012|accessdate=6 May 2012|author=Nitesh|publisher=Ubuntu Vibes}}</ref> വീണ്ടും സാങ്കേതിക കാരണങ്ങളാൽ ഈ പതിപ്പിനെ സംബന്ധിക്കുന്ന അറിയിപ്പുകളൊന്നും തന്നെ പുറത്തിറങ്ങിയില്ല.<ref>{{cite web|url=http://twitter.com/#!/speed_dreams/status/195128518198312960|title=Twitter - @speed_dreams|date=25 April 2012|accessdate=6 May 2012|last=Jäger|first=Eckhard M.}}</ref> പിന്നീട് ഏപ്രിൽ 25ന് പതിപ്പ് 2.0 അവസാന രൂപത്തെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നു. ഇതിനു ശേഷം ഡൗൺലോഡ് നിരക്ക് വളരെപ്പെട്ടെന്ന് തന്നെ വർദ്ധിച്ച് ദിവസത്തിൽ 500 എന്ന നിലയിൽ വരെയെത്തി.<ref>{{cite mailing list|url=http://sourceforge.net/mailarchive/forum.php?thread_name=4FA12CCD.60906%40virgilio.it&forum_name=speed-dreams-devel|title=Did we announce SD 2.0 now?|mailinglist=speed-dreams-devel|date=25 April-2 May 2012|accessdate=6 May 2012|last1=Mungewell|first1=Simon|last2=Kmetyko|first2=Gábor|last3=Heni|first3=Sebastian|last4=Mattea|first4=Enrico}}</ref>
വരി 74:
 
=== സ്വീകാര്യത, വിമർശനങ്ങൾ ===
സ്പീഡ് ഡ്രീംസ് നിരവധി സാങ്കേതിക വെബ്സൈറ്റുകളിലും, ഓപ്പൺ സോഴ്സ് വെബ്സൈറ്റുകളിലും വിതരണ തട്ടകങ്ങളിലും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. പതിപ്പ് 1.4.0 പുറത്തിറങ്ങിയപ്പോൾ സ്പീഡ് ഡ്രീംസ് ഫ്രഞ്ച് സ്വതന്ത്ര ഗെയിമിംഗ് കവാടമായ യോക്സ്‌ലൈബർ.നെറ്റിലെ ലെസ് പ്ലസ് പോപുലയേഴ്സ് (ദ മോസ്റ്റ് പോപുലർ - ഏറ്റവും ജനപ്രീതിയാർജ്ജിച്ചത്) പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.<ref>{{cite web|title=JeuxLibres.net - classement - les plus populaires|year=2010|accessdate=16 April 2012|archiveurl=http://web.archive.org/web/20100404082418/http://jeuxlibres.net/topgame/votes.html|archivedate=4 April 2010|url=http://jeuxlibres.net/topgame/votes.html}}</ref> 2012 ഏപ്രിൽ വരെയും സ്പീഡ് ഡ്രീംസ് രണ്ടാം സ്ഥാനം നിലനിർത്തിപ്പോരുന്നു. ജെർമ്മൻ കമ്പ്യൂട്ടർ മാഗസിൻ [[സി'ടി|സി'ടിയുടെ]] 2011 നവംബർ 7 പതിപ്പ് സ്പീഡ് ഡ്രീംസ് 2.0-ബീറ്റ1നെ വിശകലന വിധേയമാക്കി. ഗെയിമിലെ കാറുകളുടെ ഭൗതികത, റേസ് സന്തുലനം എന്നിവയെ സി'ടി പ്രശംസിച്ചു.<ref>{{cite journal|last=Schmitz|first=Reinhard|title=Springer, Schwinger und Strategen|journal=c't|date=7 November 2011|issue=24|pages=133|language=Germande|issn=0724-8679|url=http://www.heise.de/artikel-archiv/ct/2011/24/124_Software-Kollektion-Spiele-fuer-jeden-Geschmack|quote=Allerdings haben die Speed-Dreams-Entwickler besonderes Augenmerk auf die Fahrphysik und auf die Rennbalance gelegt.}}</ref><ref>{{cite mailing list|url=http://sourceforge.net/mailarchive/message.php?msg_id=28214813|title=SD for c't computer magazine|date=11 November 2011|accessdate=11 February 2012|mailinglist=speed-dreams-devel|last=Kmetyko|first=Gábor}}</ref> പോർട്ടൽപ്രോഗ്രാമാസിന്റെ മെയർ യൂഗോ ലിബ്രേ (മികച്ച സ്വതന്ത്ര ഗെയിം) സമ്മാനത്തിനുള്ള 23 മത്സരാർത്ഥികളിലൊന്നായിരുന്നു സ്പീഡ് ഡ്രീംസ്. പ്രസ്തുത മത്സരത്തിൽ സ്പീഡ് ഡ്രീംസ് 13ആം സ്ഥാനം നേടി.<ref>{{cite web|title=Premios PortalProgramas 2010 al software libre|url=http://www.portalprogramas.com/software-libre/premios/mejor-juego-libre|accessdate=4 February 2012|year=2010|archiveurl=http://web.archive.org/web/20110103173207/http://www.portalprogramas.com/software-libre/premios/mejor-juego-libre|archivedate=3 January 2011}}</ref><ref>{{cite web|title=Speed Dreams nominado a los Premios PortalProgramas 2010 como Mejor juego libre|accessdate=4 February 2012|year=2010|archiveurl=http://web.archive.org/web/20110103194842/http://www.portalprogramas.com/software-libre/premios/proyecto/72|archivedate=3 January 2011|url=http://www.portalprogramas.com/software-libre/premios/proyecto/72}}</ref> ഗ്നോം ഉപയോക്താക്കളുടെ വെബ്സൈറ്റായ വോഗ് (വേൾഡ് ഓഫ് ഗ്നോം) സ്പീഡ് ഡ്രീംസിനെ ലിനക്സ് പ്ലാറ്റ്ഫോമിൽ ലഭ്യമായ ഏറവും മികച്ച ഓപ്ഫൺസോഴ്സ് റേസിംഗ് ഗെയിമായി തെരഞ്ഞെടുത്തിട്ടുണ്ട്.<ref>[http://worldofgnome.org/best-open-source-games/ Best Open Source Games | woGue]</ref>
 
മെയ് 2012ഓടെ [[സോഴ്സ്ഫോർജ്|സോഴ്സ്ഫോർജിൽ]] നിന്ന് സ്പീഡ് ഡ്രീംസ് ഗെയിം ഫയലുകൾ 5,95,000 തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.<ref>{{cite web|title=Download Statistics: All Files|url=http://sourceforge.net/projects/speed-dreams/files/stats/timeline?dates=2008-03-29+to+2012-05-03|date=29 March 2008-3 May 2012|accessdate=3 May 2012}}</ref> 2011 ജനുവരിയിലെ സോഴ്സ്ഫോർജ് ആക്രമണം പരിഗണിക്കുകയാണെങ്കിൽ ഈ കണക്കിൽ തെറ്റുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. 2012ലെ ശരാശരി കണക്കുകൾ പ്രകാരം ഗെയിം ആഴ്ചയിൽ 1600 തവണ, അല്ലെങ്കിൽ ദിവസത്തിൽ 230 തവണ ഡൗൺലോഡ് ചെയ്യപ്പെടുന്നു. മെയ് 2012ഓടു കൂടി ലഭ്യമായ 95 വിശകലനങ്ങളിൽ നിന്ന് ഗെയിമിന് 88% അനുകൂലാഭിപ്രായം നേടാൻ കഴിഞ്ഞു. [[ലിനക്സ് ഗെയിമിംഗ്]] സൈറ്റായ പെൻഗസ്പൈയിൽ സ്പീഡ് ഡ്രീംസിന് പത്തിൽ 9.49 പോയന്റുണ്ട്. മാത്രമല്ല ഈ സൈറ്റിൽ റേസിംഗ് വിഭാഗത്തിൽ ഒന്നാമതും മൊത്തത്തിൽ 18ഉം ഓപ്പൺസോഴ്സ് ഗെയിമുകളിൽ 8ഉം സ്ഥാനങ്ങളിലുമാണ് സ്പീഡ് ഡ്രീംസ്. ഗെയിമിംഗ് പ്ലാറ്റ്ഫോമായ [[ഡെസൂറ|ഡെസൂറയിൽ]] സ്പീഡ് ഡ്രീംസിന് പത്തിൽ ആറു പോയന്റാണുള്ളത്. പ്ലാറ്റ്ഫോമിലെ പ്രശ്നങ്ങളാകാം പോയന്റ് കുറയാൻ കാരണമെന്നും പറയപ്പെടുന്നു. ഡെസൂറയിലെ എല്ലാ തരം - സ്വതന്ത്രവും, സ്വകാര്യവും ആയ ഗെയിമുകളിൽ നിന്നാണീ സ്കോർ.
വരി 235:
 
=== റേസിംഗ് സമ്പർക്കമുഖം ===
കളിച്ചുകൊണ്ടിരിക്കുമ്പോൾ കളിക്കാരന് സ്പീഡ് ഡ്രീംസിൽ ഒരു ക്രമീകരിക്കാവുന്ന കോക്ക് പിറ്റ് ലഭ്യമാണ്.ഇതിൽ വിവിധ ഗേജുകൾ, ലാപ് - സമയ വിവരങ്ങൾ, ചലനാത്മക [[ചെറു ഭൂപടം]] എന്നിവ ലഭ്യമായിരിക്കും. ഓരോ ഉപകരണവും വിവിധ മോഡുകൾ ലഭ്യമാക്കുന്നു. കളിക്കാരന് വേണ്ടതെല്ലാം തെരെഞ്ഞെടുത്ത് സമ്പർക്കമുഖം ക്രമീകരിക്കാം. അല്ലെങ്കിൽ ഇതെല്ലാം മറച്ചുവെക്കാം. പിറകിലെ ദൃശ്യങ്ങൾ കാണിക്കുന്ന ഒരു റിയർവ്യൂ കണ്ണാടിയും സ്പീഡ് ഡ്രീംസിൽ ലഭ്യമാണ്. എന്നാൽ ഇതിനായി ഉപയോഗിക്കുന്ന കംപ്യൂട്ടിംഗ് പവർ വളരെയധികമാണ്.<ref>{{cite web|url=http://sourceforge.net/apps/trac/speed-dreams/ticket/589|title=Speed Dreams Trac system ticket #589 "New rear mirror"|date=26 January 2012|accessdate=27 April 2012|last1=Kmetyko|first1=Gábor|last2=Mungewell|first2=Simon}}</ref> ടോർക്സിൽ നിന്നും കൊണ്ടുവന്ന ഒരു ആർക്കേഡ് മോഡ് പതിപ്പ് 2.0യിലും ലഭ്യമാണ്. കളിച്ചു തുടങ്ങുന്നവർക്ക് അതൊരു നല്ല മോഡാണെന്ന് ടോർക്സിന്റെ ഇറ്റാലിയൻ മാന്വലിൽ പറഞ്ഞിട്ടുണ്ട്.<ref>{{cite web|url=http://berniw.org/trb/download/manual-it.pdf|title=TORCS - Guida rapida di riferimento|page=6|quote=0 seleziona la modalità di visualizzazione arcade (utile nelle fasi iniziali)|language=Italianit|year=2007|accessdate=27 April 2012|author=www.nontipago.it}}</ref> സ്പീഡ് ഡ്രീംസിൽ ലഭ്യമായ മറ്റൊരു കൂട്ടിച്ചേർക്കൽ ഫോർമുല വൺ സമാനമായ ടൈമറാണ്. മില്ലിസെക്കന്റിന്റെ കൃത്യതയാണീ ടൈമർ അവകാശപ്പെടുന്നത്. ഇത് ടോർക്സിന്റെ കൃത്യതയേക്കാൾ പത്തു മടങ്ങ് കൂടുതലാണ്.
 
=== നിർമ്മിത ബുദ്ധി ===
"https://ml.wikipedia.org/wiki/സ്പീഡ്_ഡ്രീംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്