"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 42:
ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കർണാനന്ദകരമായ ഓടക്കുഴൽഗാനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. എന്നാൽ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴൽ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാർ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ആ ക്ഷേത്രം അവിടെ പണി ചെയ്യപ്പെട്ടതെന്ന് ഐതിഹ്യങ്ങൾ പറയുന്നു.
 
[[അമ്പലപ്പുഴ|അമ്പലപ്പുഴയിൽ]] പ്രസിദ്ധമായ [[ഐതിഹ്യം|ഐതിഹ്യമാണുഐതിഹ്യമാണ്]] [[നാറാണത്തുഭ്രാന്തൻ]] നടത്തിയ പ്രതിഷ്‌ഠ. പ്രതിഷ്‌ഠാസമയത്ത് [[അഷ്ടബന്ധം]] ഉറയ്ക്കാതെ [[തന്ത്രി|തന്ത്രിമാർ]] (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോൾ ആ വഴി വന്ന [[നാറാണത്തുഭ്രാന്തൻ|നാറാണത്തുഭ്രാന്തനോട്]] അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന [[മത്സ്യം|മീൻ]] ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാൻ ([[താംബൂലം]]) തുപ്പി [[വിഗ്രഹം]] ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്‌ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് [[അമ്പലപ്പുഴ|അമ്പലപ്പുഴയെന്നും]] പേരുവന്നെന്നും പറയപ്പെടുന്നു.
 
[[ചിത്രം:Ampalappuzha Srikrishna temple.jpg|400px|thumb|left|അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവും ക്ഷേത്രക്കുളവും]]
 
[[തന്ത്രി|തന്ത്രിമാരെപ്പറ്റിയും]] ഒരൈതിഹ്യം നിലവിലുണ്ട്. തുടക്കത്തിൽ കടികക്കോൽ മനയിലെ തിരുമേനി മാത്രമാണു ഉണ്ടായിരുന്നത്. [[പ്രതിഷ്ഠ|പ്രതിഷ്ഠിക്കാനായി]] തയ്യാറാക്കിയ [[വിഗ്രഹം]] പ്രതിഷ്ഠായോഗ്യമല്ലെന്ന് [[പുതുമന ഇല്ലം|പുതുമന തിരുമേനി]] പറഞ്ഞതിനെ [[കടികക്കോൽ ഇല്ലം|കടികക്കോൽ നമ്പൂതിരി]] എതിർക്കുകയും തെളിയിക്കാൻ ആവശ്യപ്പെടുകയും തെളിയിച്ചാൽ പാതി [[തന്ത്രം]] കൊടുക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഉടൻ വിഗ്രഹം തല്ലിത്തകർത്തു. അപ്പോൾ അതിൽ നിന്നും അഴുക്കുവെള്ളവും തവളയും പുറത്തു ചാടി. പ്രതിഷ്ഠിയ്ക്കാനുള്ള വിഗ്രഹം ക്ഷേത്രക്കുളത്തിൽ ഉണ്ടെന്നുഉണ്ടെന്ന് പുതുമന പറഞ്ഞതനുസരിച്ച് കടിയക്കോൾ മുങ്ങിത്തപ്പിയെടുത്ത വിഗ്രഹം പ്രതിഷ്ഠിച്ചു.{{തെളിവ്}}
 
== അമ്പലപ്പുഴ ഗ്രാമം ==
[[അമ്പലപ്പുഴ]] ഗ്രാമം ജില്ലാതലസ്ഥാനമായ [[ആലപ്പുഴ]] പട്ടണത്തിൽ നിന്നും, 13 കി.മി. തെക്ക് മാറി സ്ഥിതി ചെയ്യുന്നു. [[ദേശീയപാത 544|ദേശീയപാത 544-ൽ]] നിന്നും 1.5 കി.മി. കിഴക്കോട്ടു മാറി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ആദ്യകാലങ്ങളിൽ ഇങ്ങനെ ഒരു സഥലം തന്നെ ഉണ്ടായിരുന്നില്ല. ഈ സ്ഥലം കേവലം ജലാശയങ്ങളാൽ ചുറ്റപ്പെട്ട കൃഷിയിടങ്ങൾ ആയിരുന്നു{{തെളിവ്}}. ആ കാലങ്ങളിൽ ഈ ഭാഗം പാണ്ഡ്യ രാജ്യത്തിന്റെയോപാണ്ഡ്യരാജ്യത്തിന്റെയോ മറ്റോ കീഴിലായിരിക്കം എന്നും അഭ്യൂഹങ്ങൾ ഉണ്ട്.
 
ഉത്തരകേരളത്തിൽ നിന്നും തോറ്റോടിവന്ന ഒരുകൂട്ടം ഭടന്മാർ ആഹാരത്തിനായി കുടമാളൂർ ദേശത്തു ([[കോട്ടയം ജില്ല]]) വരുകയുണ്ടായി. ഇവർ ആഹാരത്തിനായി അവിടെ പല വീടുകളിലും പോയങ്കിലും, ആഹാരം കിട്ടാതെ അലയുകയുണ്ടായി. ഇതു മനസ്സിലാക്കിയ ചില ബാലന്മാർ അടുത്തുള്ള 'ചെമ്പകശ്ശേരി' എന്ന ദരിദ്ര ഇല്ലത്തിലേക്ക് ഇവരെ അയച്ചു. ആ ഇല്ലത്തിലെ [[നമ്പൂതിരി|നമ്പൂതിരി ബാലനെ]] കളിയാക്കാനായി അവന്റെ കൂട്ടുകാർ മനപൂർവ്വം ചെയ്തതായിരുന്നു ഇത്. എന്നാൽ ദരിദ്രനായ ആ ഉണ്ണി ആ പരിഹാസം മനസ്സിലാക്കി അവർക്ക് തന്റെ സ്വർണ്ണ മോതിരം ഊരി നൽകി ഭക്ഷണം കഴിച്ചു വരുവാൻ നിർദ്ദേശിച്ചു. ആ പടയാളികൾ തങ്ങളുടെ നന്ദി പ്രകാശിപ്പിക്കുവാനായി, പരിഹസിക്കാൻ വന്നവരുടെ കുടുംബം കൊള്ളയടിച്ച് നമ്പൂതിരി ഉണ്ണിക്ക് സമ്മാനിച്ചു. തുടർന്ന് ആ ഭാഗം മുഴുവനും പിടിച്ചെടുക്കുകയും ഒരു രാജ്യമായി വികസിപ്പിച്ചു അതിന്റെ രാജാവായി ആ ബാലനെ തന്നെ അധികാരസ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. <ref>ഐതിഹ്യമാല :ചെമ്പകശ്ശേരി രാജാവ് -- കൊട്ടാരത്തിൽ ശങ്കുണ്ണി</ref> ആ രാജ്യത്തിന് ചെമ്പകശ്ശേരി എന്ന പേരുതന്നെ നൽകുകയും ചെയ്തു. ഒരുപക്ഷെ കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണരാജ്യമാകാം അത്.