"അണ്ണാമലനാഥർ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
പതിറ്റാണ്ടുകൾ കാട് കയറി കിടന്ന അണ്ണാമലനാഥർ ക്ഷേത്രം കുറച്ചു വർഷങ്ങൾക്കു മുൻപാണ് നവീകരിച്ചത്.കേരളാ പുരാവസ്തു വകുപ്പിന്റെ കീഴിൽ ഉള്ള ക്ഷേത്ര പരിസരത്തു പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാനാവും.ക്ഷേത്രത്തിലെ പുരാതനമായ വിഗ്രഹങ്ങൾ [[കായംകുളം]] മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.ദീര്ഘചതുരാകൃതിയിൽ ഉള്ള ക്ഷേത്രനിര്മിതി പൂർണമായും തമിഴ് സംസ്‌കാരത്തിൽ ഉള്ളതാണ്.
 
===പ്രതേകതകൾ===
ഏകാശിലാപീഠത്തിൽ ശിവനും പാർവതിയും സുബ്രഹ്മണ്യ ഗണപതി സമേതരായി ദർശനം നൽകുന്നു.[[പഞ്ചലോഹം|പഞ്ചലോഹ]]നിര്മിതമായ വിഗ്രഹരൂപങ്ങൾ ആണ് പ്രതിഷ്ഠ.മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണപ്രദക്ഷിണം ചെയ്യാവുന്നതും,തെക്കോട്ട് ദർശനവും വടക്കോട്ട് ഓവും, താമരകുളവും എല്ലാം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ആണ്.എല്ലാ പ്രദോഷവും പൗർണമിയും സമുചിതമായി ആഘോഷിക്കുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3105262" എന്ന താളിൽനിന്ന് ശേഖരിച്ചത്