"ഇന്ത്യയിലെ ശൈശവ വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
ശൈശവവിവാഹത്തിൽ പ്രവേശിക്കുന്ന കുട്ടിയുടെ മാതാപിതാക്കൾ പലപ്പോഴും പാവപ്പെട്ടവരും, അവളുടെ ഭാവിയിൽ കൂടുതൽ മെച്ചപ്പെടാൻ വേണ്ടിയാണു വിവാഹം ഉപയോഗിക്കുന്നത്, പ്രത്യേകിച്ചും ചെറിയ സാമ്പത്തിക അവസരങ്ങളുള്ള മേഖലകളിൽ. [23]
===താലികെട്ടുകല്യാണം===
കേരളത്തിൽ മുൻ കാലത്ത് നടന്നിരുന്ന ഒരു ആചാരമാണു താലികെട്ടു കല്യാണം. കെട്ടുകല്യാണം എന്നും താലിക്കല്യാണം എന്നും ഈ ചടങ്ങ് അറിയപ്പെട്ടിരുന്നു. നായർ, ഈഴവർ, തീയർ തുടങ്ങിയവർ മുമ്പ് ആചരിച്ചിരുന്നതായിരുന്നു ഈ ചടങ്ങ്. ഈഴവരുടെ താലികെട്ടിന് 'വീടുകെട്ട്' എന്നു പറഞ്ഞിരുന്നുവെന്ന് [[ഗുണ്ടർട്ട്|ഗുണ്ടർട്ടിന്റെ]] നിഘണ്ഡുവിൽ കാണുന്നു. നായന്മാരുടെ ഇടയിലുണ്ടായിരുന്ന താലികെട്ട് കല്യാണത്തെ 15ആം നൂറ്റാണ്ട്മുതൽക്കുള്ള വിദേശസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. [[അബ്ദുൾറസാഖ്, ഷെയ്ഖ് സൈനുദ്ദീൻ , നിക്കോലോ കോണ്ടി, ബർബോസോ, ഹാമിൽട്ടൺ,ബുക്കാനൻ]] തുടങ്ങിയവരുടെ വിവരണങ്ങളിൽ പരാമർശിച്ചു കാണുന്നു. വിശദമായ വിവരണം നൽകുന്നത് '''ലോഗൻ മലബാർ 1887''', '''തഷ്സ്റ്റൻ 1909''' എന്നിവരാണു.
നായന്മാരുടെ ഇടയിൽ നിലവിലിരുന്ന താലികെട്ടു കല്യാണം ശരിയായ വിവാഹം അല്ലായിരുന്നു. ആ ചടങ്ങിൽ പെൺകുട്ടിക്കു താലികെട്ടു മാത്രമാണു നടന്നിരുന്നത്. താലികെട്ടുവാൻ നിയോഗിക്കപ്പെടുന്ന പുരുഷനു താലികെട്ടുകഴിഞ്ഞ് പെൺകുട്ടിയോട് ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഈ താലികെട്ട് (കെട്ടുകല്യാണം) പെൺകുട്ടി ഋതുമതിയാകുന്നതിന്നു മുമ്പ് നടത്തിയിരുന്നു. 7,9,11 ഇതിൽ ഏതെങ്കിലും ഒരു വയസ്സിൽ താലികെട്ടുന്നത് ഉത്തമമെന്നു കരുതിയിരുന്നു. ഋതുമതിയാകുന്നതിന്നു മുമ്പ് ഒരു പെൺകിടാവിന്റെ താലികെട്ടു നടത്തിയില്ലെങ്കിൽ അത് കുടുംബത്തിന്ന് അപമാനമായി കരുതിപ്പോന്നിരുന്നു. കെട്ടുകല്യാണം ഓരോ കുടുംബത്തിന്റെയും സാമ്പത്തിക ശേഷിയനുസരിച്ച് പന്തലുകൾ ഇട്ട് സദ്യവട്ടങ്ങളോടുകൂടി നടത്തിയിരുന്നു. കെട്ടുകല്യാണത്തിനു ഇടുന്ന പന്തലിന്ന് ''മണിപ്പന്തൽ'' എന്നായിരുന്നു പേരു. അടിയന്തിരം നാലുദിവസം നീണ്ടുനിൽക്കും. ജ്യോത്സ്യന്മാരെക്കൊണ്ടു നവദോഷങ്ങൾ നീങ്ങിയ നല്ലമുഹൂർത്തം കുറിക്കും. ബന്ധുമിത്രാദികളെ ക്ഷണിച്ചു വരുത്തും. നിശ്ചിത മുഹൂർത്തത്തിൽ പെൺകുട്ടിയെ പുതു വസ്ത്രങ്ങൾ അണിയിച്ചു കൊണ്ടുവരും. അരിമാവുകൊണ്ടു മനോഹരമായി കോലമിട്ടിരിക്കുന്ന തറയിൽ [[നിറപറ|നിറപറയുടേയും]] [[നിലവിളക്ക്|നിലവിളക്കിന്റേയും]] മുമ്പിൽ വച്ച് പെൺകുട്ടിയുടെകഴുത്തിൽ താലികെട്ടും.
ബാല്യവിവാഹം നിരോധിച്ചു കൊണ്ട് 1930-ൽ [[ശാരദാ ആക്ട്]] നിലവിൽ വന്നതോടെയാണു ബ്രാഹ്മണരുടെ ഇടയിലുള്ള ഈ [[വിവാഹം|വിവാഹരീതിക്ക്]] മാറ്റമുണ്ടായത്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_ശൈശവ_വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്