"സ്വാതിതിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 44:
| signature =
}}
{{ഫലകം:Travancore}}
പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) [[തിരുവിതാംകൂർ]] ഭരിച്ചിരുന്ന രാജാവ്. '''സ്വാതി തിരുനാൾ രാമവർമ്മ'''. [[ചോതി (നക്ഷത്രം)|സ്വാതി]] (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. '''വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, ''' നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ ''തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്'', ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.<ref>''സ്വാതി തിരുനാൾ കേരളം കണ്ട പ്രതിഭാശാലി-മുഖ്യമന്ത്രി'' by Mathrubhumi http://www.mathrubhumi.com/online/malayalam/news/story/2231256/2013-04-17/kerala</ref> [[കേരളം|കേരള]] '''സംഗീതത്തിന്റെ ചക്രവർത്തി''' എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് [[ഇരയിമ്മൻ‌തമ്പി]], [[കിളിമാനൂർ കോയിതമ്പുരാൻ]] തുടങ്ങിയ കവിരത്നങ്ങളാലും, [[ഷഡ്കാല ഗോവിന്ദമാരാർ]] തുടങ്ങിയ സംഗീതപ്രതിഭകളാലും, [[വടിവേലു നട്ടുവനാർ|വടിവേലു]], ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു.<ref>{{cite news|title=സകലകലാവല്ലഭൻ ഗർഭശ്രീമാന്റെ 199ആം ജന്മദിന വാർഷികം 15ന് ആയിരുന്നു|url=http://rethinking.in/index.php?pagename=news&catid=6&newsid=2059&lng=ml#.UzkzPaiSzap|accessdate=31 മാർച്ച് 2014|newspaper=ReThinking.in|date=19 Apr 2012}}</ref>
 
== ജനനം ==
[[File:Swathi Thirunal Rama Varma of Travancore with a prince.jpg|thumb|left|250px|<small>സ്വാതിതിരുനാൾ പിതാവ് [[രാജ രാജ വർമ്മ കോയിത്തമ്പുരാൻ|രാജ രാജ വർമ്മ കോയിത്തമ്പുരാനൊപ്പം]] - [[രവിവർമ്മ]] വരച്ച എണ്ണഛായ ചിത്രം</small>]]
ജനനത്തോടുകൂടി തന്നെ രാജപദവിക്ക് അവകാശിയായിരുന്നു ഈ മഹാരാജാവ്. വിശേഷ പരിതഃസ്ഥിതിയിലായിരുന്നു സ്വാതിതിരുനാളിന്റെ ജന്മം. തിരുവിതാംകൂർ രാജാവ് ബാലരാമവർമ അന്തരിച്ചതോടെ, മറ്റ് പുരുഷ സന്താനങ്ങൾ അധികാരസ്ഥാനത്തിനില്ലാഞ്ഞതിനാൽ സമീപഭാവിയിൽ ഒരു രാജാവുണ്ടാകാനുള്ള സാദ്ധ്യത നഷ്ടപ്പെട്ടിരുന്നു. അതുമൂലം ബ്രിട്ടീഷ് ഗവണ്മെന്റ് രാജ്യം കൈവശപ്പെടുത്തുമോ എന്നുള്ള ആശങ്കയുണ്ടായിരുന്നു. മഹാറാണി ഗർഭം ധരിക്കുന്നതിനും ഈശ്വരാനുഗ്രഹം ഉണ്ടാകുന്നതിനും നാടൊട്ടുക്ക് പ്രാർത്ഥനകളും വഴിപാടുകളും നടന്നു. അതിനെത്തുടർന്ന് പിതാവ് വലിയ കോയിത്തമ്പുരാൻ പുത്രലാഭത്തിനായി ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിന്റെ അടുത്ത് സന്താനഗോപാലമൂർത്തിയ്ക്കുവേണ്ടി ക്ഷേത്രം പണിതുയർത്തുകയുണ്ടായി. <ref name="thehindu-ഖ">{{cite web|title=The temple that saved a kingdom|url=http://www.thehindu.com/todays-paper/tp-national/tp-kerala/the-temple-that-saved-a-kingdom/article4424132.ece|publisher=ദി ഹിന്ദു|accessdate=2013 ഡിസംബർ 12|archiveurl=https://web.archive.org/web/20131212041242/http://www.thehindu.com/todays-paper/tp-national/tp-kerala/the-temple-that-saved-a-kingdom/article4424132.ece|archivedate=2013 ഡിസംബർ 12|language=ആംഗലേയംen|format=പത്രലേഖനം}}</ref>. 1813 ഏപ്രിൽ 16 ന് (കൊല്ല വർഷം 988 മേടം 5) റീജന്റ് ഗൗരിലക്ഷ്മീബായിയുടേയും, (ഭരണകാലം 1811-1815) [[ലക്ഷ്മിപുരം കൊട്ടാരം|ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ]] രാജരാജവർമ കോയിത്തമ്പുരന്റെയും ദ്വിതീയസന്താനമായി സ്വാതിതിരുനാൾ ജനിച്ചു. റാണിയുടെ ആദ്യസന്താനം രുഗ്മിണീബായിയും (ജനനം 1809), തൃതീയ സന്താനം ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയും (ജനനം. 1814; ഭരണകാലം:1846-1860) <ref name-='sarma'> ശ്രീ സ്വാതിതിരുനാൾ ജീവിതവും കൃതികളും, ഡോ. വി. എസ്. ശർമ, നാഷണൽ ബുക്സ്റ്റാൾ, കോട്ടയം, 1985 </ref> ഗർഭധാരണം മുതൽക്ക് തന്നെ ജനങ്ങൾ അദ്ദേഹത്തെ രാജാവായി കണ്ടു. അങ്ങനെ ‘ഗർഭശ്രീമാൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. <ref> ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി </ref>
 
== ബാല്യം ==
 
അനുജൻ ഉത്രം തിരുനാൾ ജനിച്ച് ഏതാനും നാളുകൾക്കകം മാതാവ് ഗൗരിലക്ഷ്മീബായി തമ്പുരാട്ടി അന്തരിച്ചു. പിന്നീട്, ഇളയമ്മ ഗൗരിപാർവ്വതീബായിയുടേയും അച്ഛൻ തമ്പുരാന്റേയും സംരക്ഷണത്തിൽ വളർന്നു. സ്വാതി തിരുനാളിന്‌ ഏഴും അനിയൻ ഉത്രം തിരുനാളിന്‌ അഞ്ചും വയസ്സായപ്പോൾ അവരുടെ വിദ്യാഭാസത്തിനായി അമ്പലപ്പുഴ രാമവർമ്മൻ എന്നൊരാളെ നിയമിച്ചു. മലയാളവും സംസ്കൃതവും പഠിച്ചുകൊണ്ട് വിദ്യാഭ്യാസം ആരംഭിച്ചു (994 ഇടവം 15). പിന്നീട് ഹരിപ്പാട് കിഴക്കേടത്ത് കൊച്ചുപിള്ള എന്ന വിദ്വാനെ വിദ്യാഭ്യാസചുമതല ഏല്പിച്ചു. ഭാഷയിലും കണക്കിലുമുള്ള പ്രഥമ പാഠങ്ങൾ വശപ്പെടുത്തുന്ന കാലത്ത് തന്നെ സ്വാതി തിരുനാൾ അസാമാന്യമായ ബുദ്ധിപ്രഭാവം പ്രദർശിപ്പിച്ചുവത്രേ. അതിനുശേഷം രാജകുമാരന്മാരുടെ അധ്യാപനം അവരുടെ അച്ഛനും മഹാപണ്ഡിതനുമായിരുന്ന രാജരാജവർമ്മ കോയിതമ്പുരാൻ തന്നെ നേരിട്ട് നടത്തിതുടങ്ങി. അക്കാലത്ത് ഭാരതഖണ്ഡം ബ്രിട്ടീഷ് ആധിപത്യത്തിൽ അമരുകയായിരുന്നു. അതുകൊണ്ട് രാജകുമാരന്മാർ ഇംഗ്ലീഷ് ഭാഷയും അഭ്യസിച്ചു. മഹാരാജാക്കന്മാർ ഭാരതത്തിന്റെ നാനാഭാഗങ്ങളുമായി പരസ്പരബന്ധം പുലർത്തുന്നതിനായി പ്രധാന ഭാരതീയഭാഷകൾ മനസ്സിലാക്കണം എന്നായിരുന്നു അക്കാലത്തെ പാരമ്പര്യം. സ്വാതി തിരുനാളിനെ ഇംഗ്ലീഷ് പഠിപ്പിക്കാൻ റസിഡന്റ് കേണൽ മണ്‌റോ തിരഞ്ഞെടുത്തത് തഞ്ചാവൂർക്കാരനായ പണ്ഡിതൻ സുബ്ബരായരെ ആയിരുന്നു. പാഴ്സി ഭാഷ പഠിപ്പിച്ചത് ചെന്നൈ പട്ടണത്തിൽ നിന്നു വന്ന സയ്യദ് മൊയ്തീൻ സായു ആയിരുന്നു. ബാല്യത്തിലേ തന്നെ സ്വാതിതിരുനാളിനെ കൊട്ടാരം ഭാഗവതന്മാർ സംഗീതം അഭ്യസിപ്പിച്ചിരുന്നു. അവരിൽ പ്രമുഖൻ കരമന സുബ്രഹ്മണ്യഭാഗവതർ എന്ന പണ്ഡിതനായിരുന്നു. അനന്തപത്മനാഭഗോസ്വാമി അഥവാ മേരുസ്വാമി സ്വതിതിരുന്നാളിന്റെ കഴിവുകളെ തേച്ചുമിനുക്കി. <ref name="vns1">മോഹനമായ രണ്ടു സംഗീതശതകങ്ങൾ, എൽ.ശാരദാതമ്പി- ജനപഥം മാസിക, ഏപ്രിൽ2013</ref> സംഗീതം, സാഹിത്യം എന്നിവയിൽ മാത്രമല്ല, ചിത്രമെഴുത്തിലും സ്വാതി തിരുനാൾ താല്പര്യം പ്രദർശിപ്പിച്ചിരുന്നു. <ref> പത്മശ്രീ ശൂരനാട് കുഞ്ഞൻപിള്ള രചിച്ച “സ്വാതി തിരുനാൾ “ എന്ന ജീവചരിത്രഗന്ഥം ഗ്രന്ഥാലോകം സ്വാതി തിരുനാൾ പതിപ്പ് (1990 ഏപ്രിൽ ) പുന:പ്രസിദ്ധീകരിച്ചത് </ref>
 
== യൗവനം ==
വരി 59:
 
== ഭരണം ==
സ്ഥാനാരോഹണം കഴിഞ്ഞ് തന്റെ മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത്. തന്റെ ഗുരുനാഥൻ സുബ്ബറാവുവിന്റെ കഴിവിലും അറിവിലും അപാരമായ വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ദിവാനായി നിയമിക്കണമെന്ന് കരുതി. എന്നാൽ പ്രസിദ്ധനും മിടുക്കനുമായിരുന്ന ദിവാൻ വെങ്കിട്ടറാവുവിന്റെ സേവനം അവസാനിപ്പിച്ച് അദ്ദേഹത്തെ പിരിച്ചയക്കുന്നതിൽ തന്റെ പിതാവിനും റീജന്റായിരുന്ന ചിറ്റമ്മയ്കും റസിഡന്റിനും വൈമുഖ്യമായിരുന്നു. ഇതു സംബന്ധമായുള്ള തർക്കം ആറുമാസത്തോളം നീണ്ടു. ഈ കാലയളവിൽ റസിഡന്റ് കേണൽ മോറിസൺ ആ പദവിയിൽ നിന്നും പിൻവലിക്കപ്പെട്ടു. തുടർന്ന് ദിവാൻ വെങ്കിട്ടറാവു തന്റെ രാജി സമർപ്പിക്കുകയും ചെയ്തു. ഇതു കഴിഞ്ഞ് 2 മാസത്തിനു ശേഷം (1830 ആദ്യം) ഒഴിവു വന്ന ദിവാൻ സ്ഥാനത്തേക്ക് സുബ്ബറാവു നിയമിതനായി. വളരെ കാലമായി [[കൊല്ലം|കൊല്ലത്ത്]] നടന്നുകൊണ്ടിരുന്ന [[ഹജൂർ കച്ചേരി|ഹജൂർ കച്ചേരിയും]] മറ്റു പൊതുകാര്യാലയങ്ങളും മഹാരാജാവിന്റെ ആസ്ഥാനത്തിനടുത്തായി തിരുവനന്തപുരം കോട്ടയ്ക്കകത്ത് മാറ്റി സ്ഥാപിച്ചു. <ref> വൈക്കം ചന്ദ്രശേഖരൻ നായർ, ഗ്രന്ഥലോകം സ്വാതി തിരുനാൾ പതിപ്പ് 1990 ഏപ്രിൽ </ref> ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഗുണമറിഞ്ഞ സ്വാതി തിരുനാൾ തന്റെ പ്രജകൾക്കും അത് ലഭിക്കാൻ വേണ്ടി പുതിയ വിദ്യാഭ്യാസസമ്പ്രദായം നടപ്പിലാക്കി. 1834-ൽ അദ്ദേഹം [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ആദ്യ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. 1836-ൽ ആ സ്ഥാപനത്തെ സൗജന്യമായി നടത്തുന്ന സർക്കാർ വിദ്യാലയമാക്കി മാറ്റി. ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിന്റെ തുടക്കമാണിത്<ref name="vns1"/>. പിന്നീട് ജില്ലയിൽ പല സ്ഥലത്തും വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു. തന്റെ രാജ്യം ശാസ്ത്രീയാന്വേഷണരംഗത്ത് യൂറോപ്യൻ രാഷ്ട്രങ്ങൾക്കൊപ്പം പങ്കെടുക്കണമെന്നാഗ്രഹിച്ച സ്വാതി തിരുനാൾ 1837-ൽ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. കൊട്ടാരത്തിൽ ഇംഗ്ലീഷ് ഭിഷഗ്വരനെ നിയമിച്ചതിന്റെ ഫലമായി ഇംഗ്ലീഷ് ചികിത്സാരീതിയുടെ ഗുണമറിഞ്ഞ അദ്ദേഹം ആ സൗകര്യം പ്രജകൾക്കും ലഭിക്കുവാൻ വേണ്ടി കൊട്ടാരം ഭിഷഗ്വരന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരത്ത് ഒരു സൗജന്യ ആശുപത്രി തുടങ്ങാൻ ഉത്തരവിട്ടു. പാശ്ചാത്യ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം മനസ്സിലാക്കിയ അദ്ദേഹം റസിഡന്റായിരുന്ന കേണൽ ഫ്രെയ്സറുമായി ആലോചിച്ച് ഒരു എഞ്ചിനീയറിംഗ് വകുപ്പ് സ്ഥാപിക്കുവാൻ കല്പിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടിൽ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. വാനനിരീക്ഷണകേന്ദ്രത്തിനു സമീപം ഒരു അച്ചടി ശാ‍ല തുടങ്ങുകയും ഒരു കല്ലച്ച് സ്ഥാപിക്കുകയും പിന്നീട് അത് മാറ്റി ഒരു പ്രസ്സ് ഇംഗ്ലണ്ടിൽ നിന്ന് വരുത്തുകയും അത് സ്ഥാ‍പിച്ച് അച്ചടി വകുപ്പ് പുതിയതായി ആരംഭിക്കുകയും ചെയ്തു. 1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി (കൊല്ലവർഷം 1015-ലെ കലണ്ടർ). സെൻസസ് 1836ൽ തുടങ്ങിയത് അദ്ദേഹമാണ്. പബ്ലിക് ലൈബ്രറി തുടങ്ങി. എല്ലാജില്ലകളിലും മുനിസിഫ് കോടതികൾ തുടങ്ങി. കോട്ടയ്ക്കകത്ത് വലിയ ഗോശാല നിർമ്മിച്ചു. തിരുവന്തപുരത്ത് മൃഗശാല തുടങ്ങി. ഹജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിസ്ഥാപിച്ചു. <ref name="vns1"/> കൊട്ടാരങ്ങളും അമ്പലങ്ങളും മറ്റും നിർമ്മിക്കുവാനും അറ്റകുറ്റപ്പണികൾ നടത്തുവാനും വേണ്ടി ഒരു മരാമത്ത് വകുപ്പ് അദ്ദേഹം വളരെ വിപുലമായ തോതിൽ സംഘടിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ജീവിതം തിരുവിതാംകൂറിനു മാത്രമല്ല, ഇന്ത്യയ്ക്കാകെ തന്നെ അവിസ്മരണീയമായിരുന്നു. അനുഗൃഹീതകലാകാരനായി വളർന്നു വന്ന സ്വാ‍തി തിരുനാൾ മഹാരാജാവ് ഇന്ത്യൻ സംഗീതത്തിലെ അത്യുജ്ജല ചൈതന്യമായി തീർന്നു. പക്ഷേ ആ ജീവിതം ഏകാന്തവും ദുഃഖതപ്തവുമായ ഒരു സമരമായിരുന്നു. ഭരണത്തിലേറി കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ മനസ്സ് ഇംഗ്ലീഷുകാരുടെ അധീശതാമോഹം കണ്ട് അസ്വസ്ഥമായി. രാജ്യഭാരത്തിന്റെ ഓരോ ദിവസവും മാനസികപീഡ നിറഞ്ഞതായിരുന്നു. ആ കലോപാസന, തന്റെ ഹൃദയവ്യഥകളിൽ നിന്നു രക്ഷനേടാനുള്ള ഒരു ഉപാധിയായി തീർന്നു അദ്ദേഹത്തിന്. ഇംഗ്ലീഷുകാർക്ക് അദ്ദേഹത്തോട് ഇഷ്ടക്കേടുണ്ടായിരുന്നു. സ്വന്തക്കാർക്കു പോലും അദ്ദേഹത്തിന്റെ മാനസിക സംഘർഷങ്ങൾ മുഴുവനും മനസ്സിലാക്കാൻ കഴിഞ്ഞില്ല. ബ്രിട്ടീഷ് സേവകരായ ഉദ്യോഗസ്ഥർ പോലും അദ്ദേഹത്തിനെതിരായ ഉപജാപങ്ങളിൽ പങ്കെടുത്തു. കൊട്ടാരം ഒരു അപൂർവ്വ കലാസങ്കേതമായി. സ്വന്തം വേദനകൾ ആത്മാവിലേക്കൊതുക്കിപിടിച്ച് അദ്ദേഹം ഗാനങ്ങൾ രചിച്ച്‌ അവയ്ക്ക് ഈണങ്ങൾ നൽകി. ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും തിരുവന്തപുരത്തെ കൊട്ടാരത്തിലേക്ക് കലാകാരന്മാരും കലാകാരികളും വിദ്വാന്മാരും വിദൂഷികളും വന്നുചേർന്നുകൊണ്ടേയിരുന്നു. മഹാരാജാവ് അവരുടെ രക്ഷിതാവും പ്രോത്സാഹകനുമായി തീർന്നു. മഹാരാജാവിന്റെ പ്രശസ്തിയും സ്വാധീനവും ബ്രിട്ടീഷ് അധികാരികൾക്ക് വിഷമതയുണ്ടാക്കി. അദ്ദേഹത്തെ നേരിട്ടെതിർക്കാൻ കഴിയാതെ അവർ ബുദ്ധിമുട്ടി. മഹാരാജാവാകട്ടെ ബ്രിട്ടീഷ് റസിഡന്റിനെ അഭിമുഖമായി കാണാൻ പോലും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ബഹുജനരംഗത്ത് നിന്നും പിൻ‌വാ‍ങ്ങാൻ തുടങ്ങി. രാജ്യകാര്യങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു. കലയ്ക്കും കലാകാരന്മാർക്കും വേണ്ടി ഖജനാവ് ധൂർത്തടിക്കുന്നുവെന്നുള്ള പരാതി വ്യാപകമായി. ഇതിനൊപ്പം ഉറ്റ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മരണവും കൂടിയായപ്പോൾ അദ്ദേഹം തളർന്നുപോയി. ഒടുവിൽ തന്റെ 33-ആം വയസ്സിൽ അദ്ദേഹം നാടുനീങ്ങി. <ref> തിരുവിതാംകൂർ ചരിത്രം - പി.ശങ്കുണ്ണിമേനോൻ 1878 </ref>
 
== പ്രധാന സൃഷ്ടികൾ ==
സർവ്വകലാവല്ലഭനായിരുന്ന സ്വാതി തിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെ സുവർണ്ണകാലമായി അറിയപ്പെടുന്നു. [[മലയാളം]], [[സംസ്കൃതം]], [[ഹിന്ദി]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]] എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ രചിച്ചിട്ടുണ്ട്. <ref> കേരള സംസ്കാരം, എ. ശ്രീധരമേനോൻ, ഏടുകൾ. 121-122 </ref>. സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും [[മോഹിനിയാട്ടം|മോഹിനിയാട്ടവേദിയിൽ]] കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌. അഖണ്ഡഭാരതത്തിലെങ്ങുമുള്ള ഗായകരേയും വാഗ്ഗേയകന്മാരെയും അദ്ദേഹം തന്റെ കലാസദസ്സിലേയ്ക്കു ആകർഷിച്ചു. മുകളിൽ പരാമർശിച്ചിട്ടുള്ളവർ കൂടാതെ പാലക്കാട് പരമേശ്വരഭാഗവതർ, ഗ്വാളിയോർ ചിന്നദാസ്, ലാഹോറിലെ ഇമാം ഫക്കീർ, ഓധിലെ ഹരിദാസ് ഗോസ്വായി തുടങ്ങിയവരും സദസ്സിൽ അവരുടെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. <ref> കേരള സംസ്കാര ദർശനം, പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ഏടുകൾ 284-285. കാഞ്ചനഗിരി ബുക്സ്, കിളിമാനൂർ. 695601 </ref> അദ്ദേഹത്തിന്റെ ഉത്സവപ്രബന്ധം എന്ന സംഗീതാത്മകമായ മലയാള കൃതി [[മുത്തുസ്വാമി ദീക്ഷിതർ|മുത്തുസ്വാമി ദീക്ഷിതരുടെ]] ‘കുചേലോപാഖ്യാനം’ എന്ന സംസ്കൃത കൃതിക്കു സമമാണെന്ന് വിലയിരുത്തപ്പെടുന്നു. സ്വാതി തിരുനാൾ മുന്നൂറിലധികം സംഗീതകൃതികൾ രചിച്ചിട്ടുണ്ട്. ഇതിനു പുറമേ അനേകം സാഹിത്യസൃഷ്ടികളും അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ സമുദായകൃതികൾ, നവരാത്രി കീർത്തനങ്ങൾ, നവവിധ ഭക്തി കീർത്തനങ്ങൾ, ഘനരാ‍ഗകൃതികൾ മുതലായവയാൺ. ഇതുകൂടാതെ രാമായണകഥയെ ആസ്പദമാക്കിയുള്ള രണ്ട് കൃതികളും ഭാഗവതത്തെ ആസ്പദമാക്കി ഒരു കൃതിയും അദ്ദേഹം രചിച്ചു.<ref> ബി.സിന്ധു, ഗ്രന്ഥാലോകം - സ്വാതിതിരുനാൾ വിശേഷാൽ പതിപ്പ് , 1990</ref>.
 
=== കർണ്ണാടക സംഗീത കൃതികൾ ===
വരി 92:
=== ഹിന്ദുസ്ഥാനി സംഗീത കൃതികൾ ===
 
സ്വാതി തിരുനാളും ഹിന്ദുസ്ഥാനി സംഗീതവുമായുള്ള ബന്ധത്തിനെ സഹായിച്ച അനേകം ഘടകങ്ങളുണ്ട്. അദ്ദേഹം തന്റെ രാജസദസ്സിൽ അനേകം കർണ്ണാടക സംഗീതവിദ്വാന്മാരെയെന്നപോലെ ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രവീണരായവരെയും അംഗങ്ങളാക്കിയിരുന്നു. അവരിൽ ചിലരായിരുന്നു ഉസ്താദ് അലാവുദ്ദീൻ ഖാൻ, പഞ്ചാബിൽ നിന്നുള്ള രാമാർജ്ജുൻ, ബംഗാളിൽ നിന്നുള്ള ഹരിദാസ്, ബനാറസിൽ നിന്നുള്ള വാസുദേവശാസ്തി എന്നിവർ. ഇവരിൽ നിന്നും അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതരൂപങ്ങളായ ദ്രുപദ്, ഖ്യാൽ, ഇമ്രി, തപ്പ, ഭജൻ എന്നിവ അഭ്യസിച്ചു. ദക്ഷിണേന്ത്യൻ കൃതികർത്താക്കളിൽ ആദ്യമായി ഹിന്ദുസ്ഥാനി കൈകാര്യം ചെയ്തതും സ്വാതി തിരുനാളാ‍ൺ. ഏതാണ്ട് 37 കൃതികൾ അദ്ദേഹം ഈ സമ്പ്രദായത്തിൽ രചിച്ചിട്ടുണ്ട്. ചിലത് ഈശ്വരനെ പുകഴ്ത്തിക്കൊണ്ടുള്ളതും ചിലത് ഒരു ശ്ര്യംഗാരപരമായ ഛായ നൽകികൊണ്ടുള്ളതുമാൺ.
 
അദ്ദേഹത്തിന്റെ പ്രധാന ഹിന്ദുസ്ഥാനി കൃതികൾ താഴെ പറയുന്നവയാൺ:
വരി 147:
|}
 
ഹിന്ദിയിലെ വ്രജഭാഷയായ ഘടിബോലിയിലാൺ കൃതികൾ രചിച്ചിരിക്കുന്നത്. മീര, കബീർഭാസ്, തുളസീദാസ് എന്നീ ഭക്തകവികളെപ്പോലെ വൈഷ്ണവഭക്തിയിൽ - അതിന്റെ സമീപനം ഏത് രീതിയിലായാലും- തുടിച്ചു നിൽക്കുന്നവയാൺ സ്വാതി തിരുനാൾ കൃതികൾ. <ref> ബി.അരുന്ധതി, ഗ്രന്ഥാലോകം - സ്വാതിതിരുനാൾ വിശേഷാൽ പതിപ്പ് 1990</ref>.
 
== മരണം ==
സ്വാതിതിരുനാളിന്റെ അസുഖകാരണങ്ങൾ ചരിത്രതാളുകളിൽ അധികം വിശദമായി കാണുന്നില്ല. പക്ഷെ അദ്ദേഹം തന്റെ അവസാന നാളുകളിൽ കൂടുതലും മനക്ലേശത്താൽ ദുഖിതനായിരുന്നതായി പറയുന്നുണ്ട്. പ്രസിദ്ധ ആതുരസേവകനായ ഡോ. കെ. രാമചന്ദ്രൻ നായരുടെ അഭിപ്രായത്തിൽ അദ്ദേഹം മരണപ്പെട്ടത് മസ്തിഷ്ക രക്തസ്രാവം മൂലമാണ്<ref name="swathithirunal-ക">{{cite web|title=The Demise of Swathi Thirunal: New Facts|url=http://www.swathithirunal.in/articles/demise.doc.|publisher=സ്വാതിതിരുനാൾ|accessdate=2013 ഡിസംബർ 12|author=ഡോ. അചുത്ശങ്കർ എസ്. നായർ|archiveurl=http://webcache.googleusercontent.com/search?q=cache:l53e8hQ3eGkJ:www.swathithirunal.in/articles/demise.doc+&cd=1&hl=en&ct=clnk&gl=ae|archivedate=2013 ഡിസംബർ 12|language=ആംഗലേയംen|format=പ്രമാണം}}</ref>. [[ഈസ്റ്റ് ഇൻഡ്യാ കമ്പനി|ഈസ്റ്റ് ഇൻഡ്യാ കമ്പനിയും]] ബ്രിട്ടീഷ് റസിഡന്റ് കല്ലനും തന്റെ ഭരണത്തിൽ ഇടപെടുന്നതും, ദിവാൻ പേഷ്കാർ ആയിരുന്ന [[ദിവാൻ കൃഷ്ണ റാവു|കൃഷ്ണ റാവുവിനു]] റസിഡന്റ് കല്ലനോടുണ്ടായിരുന്ന ബന്ധവും സ്വാതിതിരുനാളിനു ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. മഹാരാജാവ് ചില അവസരങ്ങളിൽ ദിവാൻ കൃഷ്ണറാവുവിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് താക്കീത് കൊടുത്തിട്ടുണ്ട് <ref name="swathithirunal-ക"/>.
തന്റെ ഏക സഹോദരിയായിരുന്ന [[ഗൗരി രുക്മിണി ബായി|രുക്മിണി ബായി തമ്പുരാട്ടിയുടെ]] അകാല വിയോഗം മാറും മുൻപേയുണ്ടായ, അച്ഛൻ [[രാജരാജവർമ്മ വലിയ കോയി തമ്പുരാൻ|രാജരാജവർമ്മ വലിയ കോയി തമ്പുരാന്റേയും]], ഭാര്യ നാരായണിയുടെയും മകൻ അനന്തപത്മനാഭന്റെയും സംഗീതജ്ഞന്മാരായിരുന്ന വടിവേലുവിന്റെയും നട്ടുവിന്റെയും മരണം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. ബ്രിട്ടീഷ്കാർക്ക് സ്വന്തം ഉദ്യോഗസ്ഥർ സ്തുതിപാഠകരായി മാറുന്നതും അവരുടെ ദുഷ്പ്രവൃത്തിയിലും മനംമടുത്ത മഹാരാജാവ് ദൈനംദിന ഭരണകാര്യങ്ങളിൽ ശ്രദ്ധവെയ്ക്കാതെയായി. മരണം വരിക്കാനെന്നപോലെ ആഹാരം കഴിക്കാൻ വിസമ്മതിച്ചും തന്റെ അസുഖങ്ങൾ മറച്ചുവെച്ചും ഇളയരാജാവായിരുന്ന [[ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ|ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയെ]] പോലും കാണാൻ വിസമ്മതിച്ചും ജീവിതത്തിന്റെ അന്ത്യവർഷങ്ങൾ അദ്ദേഹം കഴിച്ചുകൂട്ടി. 1846-ലെ [[ക്രിസ്മസ്]] ദിനത്തിൽ വെളുപ്പിനു മൂന്നു മണിക്ക് 33-ആം വയസ്സിൽ അദ്ദേഹം നാടുനീങ്ങി <ref name="swathithirunal-ക" />. അദ്ദേഹത്തിന്റെ കാലശേഷം അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിന്റെ മഹാരാജാവായി. <ref>http://www.worldstatesmen.org/India_princes_K-W.html</ref>.
 
==കൂടുതൽ==
വരി 161:
 
== കൃഷ്ണറാവു ==
സുബ്ബറാവുവിനുശേഷം കൃഷ്ണറാവു ദിവാനായി നിയമിതനായി.
 
== അവലംബം ==
വരി 173:
 
{{അപൂർണ്ണ ജീവചരിത്രം}}
 
<br />
 
[[വർഗ്ഗം:വാഗ്ഗേയകാരന്മാർ]]
Line 184 ⟶ 186:
[[വർഗ്ഗം:മലയാളകവികൾ]]
[[വർഗ്ഗം:സംസ്കൃത കവികൾ]]
<br />
"https://ml.wikipedia.org/wiki/സ്വാതിതിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്