"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 4:
| title_orig = KERALOLPATTI<br /><small>(THE ORIGIN OF MALABAR)</small>
| translator =
| image = [[File:Keralolpathi Gundert 1868.pdf|center|250px|page=5|]]
| image_caption =1868-ലെ കേരളോല്പത്തിയുടെ പുറംചട്ട
| author =
വരി 51:
## ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു}}
 
[[പരശുരാമൻ]] മഴു എറിഞ്ഞ് കടലിൽ നിന്നും കേരളത്തെ ഉദ്ധരിച്ച കഥയോടെയാണ് കേരളോല്പത്തി ആരംഭിക്കുന്നത്. ഈ കഥ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ പടിഞ്ഞാറേ അതിർത്തിയിലെ ഗുജറാത്ത് തീരങ്ങളിൽ തുടങ്ങി കേരളം വരെ പല സ്ഥലങ്ങളിലും ഐതിഹ്യരൂപേണ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ ഐതിഹ്യം കേരളം ഉൾപ്പെടുന്ന ഭൂപ്രദേശം മുൻപു കടലായിരുന്നെന്നും അത് ഒരു ഭൗമപ്രവർത്തനം മൂലം ഉയർന്നു വന്നതാണെന്നും ഉള്ള ചരിത്ര വസ്തുതയുടെ പരാമർശമായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് പരശുരാമൻ വീണ്ട ഭൂമിയെ [[അറുപത്തിനാല് ഗ്രാമങ്ങൾ|അറുപത്തിനാലു ഗ്രാമങ്ങളാക്കി]] എന്നും അതിൽ മുപ്പത്തി രണ്ടെണ്ണം മലനാട്ടിലും ബാക്കി മുപ്പത്തിരണ്ടെണ്ണം തുളുനാട്ടിലുമായിട്ടായിരുന്നു എന്നും ഗ്രന്ഥം പ്രസ്ഥാവിക്കുന്നു. ഈ ഗ്രാമങ്ങളെ രാമൻ ബ്രാഹ്മണർക്കു ദാനം ചെയ്തതായും പിന്നീട് അവർക്കു കീഴടങ്ങി രാജ്യപരിപാലനത്തിനായി വെളിനാട്ടിൽ നിന്നും ക്ഷത്രിയനെ കൊണ്ടുവന്നു. ഈ ക്ഷത്രിയരുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ തുടർന്നു വിവരിക്കുന്നത്.
 
ഈ കൃതിയിൽ മലനാടിനെ 4 ഘണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നതായി പറയുന്നു.
വരി 114:
=== ശങ്കരാചാര്യർ ===
[[File:Raja Ravi Varma - Sankaracharya.jpg|thumb|right|200px|[[ശങ്കരാചാര്യർ]], [[രാജാ രവിവർമ്മ|രവിവർമ്മ]] വരച്ച ചിത്രം.]]
ഈ ഗ്രന്ഥ പ്രകാരം [[ശങ്കരാചാര്യർ]] കേരളത്തിലെ പ്രത്യേക ജാതി വ്യവസ്ഥയും [[അനാചാരങ്ങൾ|അനാചാരങ്ങളും]] ഉണ്ടാക്കി എന്നു പറയപ്പെടുന്നു. <ref name="കേരളോല്പത്തി-ക">[[S:കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം|പെരുമാക്കന്മാരുടെ കാലം -> ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം]]</ref> കേരളത്തിൽ മാത്രം ഉള്ളം [[ഓണം]], [[കൊല്ല വർഷം]], ശുദ്ധാശുദ്ധ ക്രമങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ തന്നെ വിധികളായി പറയുന്നതാണ്. ഇതെല്ലാം ശങ്കരന്റെ മേൽ കെട്ടി ഏല്പിച്ചതാണെന്നാണ് പിൽക്കാല ചരിത്രകാരന്മാരുടെ അഭിപ്രായം.<ref name="mathrubhumi-ക" />
 
=== തമ്പുരാക്കന്മാർ ===
[[File:A steel engraving from the 1850's, with modern hand coloring.jpg|thumb|left|200px|[[സാമൂതിരി|സാമൂതിരി]], [[വാസ്കോ ഡ ഗാമ]] മുഖം കാണിക്കുന്നതിന്റെ ചിത്രീകരണം.]]
പെരുമാക്കന്മാരുടെ കാലം എന്ന ഖണ്ഡം ഭരണത്തിലും സ്വാധീനത്തിലും ഉള്ള ബ്രാഹ്മണന്മാരുടെ സ്വാധീനം വിവരിക്കാനായി ഉപയോഗിക്കുന്നതായാണ് കാണുന്നതെങ്കിലും, തമ്പുരാക്കന്മാരുടെ കാലം എന്ന ഖണ്ഡത്തിൽ അവരുടെ സ്വാധീനം വളരെ കുറഞ്ഞു വരുന്നതായി കാണാം. ഈ ഭാഗം - രാജാധികാരം കൂടുതൽ കർക്കശമാകുന്നതിന്റേയും മതാതീതമാകുന്നതിന്റേയും സ്വഭാവം കാണിക്കുന്നു. കോഴിക്കോടിന്റേയും [[നെടിയിരിപ്പ് സ്വരൂപം|നെടിയിരിപ്പു സ്വരൂപത്തിന്റേയും]] രാഷ്ട്രീയമായ ശാക്തീകരണത്തെ പറ്റിയും ഈ ഖണ്ഡത്തിൽ പ്രതിപാദിക്കുന്നു.<ref name="mathrubhumi-ക" />
 
== ചരിത്രപരത ==
ഈ ഗ്രന്ഥത്തിന്റെ ചരിത്രപരമായ സാധുതയെ പറ്റി വളരെ വത്യസ്തമായ അഭിപ്രായങ്ങളാണ് ചരിത്ര പണ്ഡിതന്മാരുടെ ഇടയിൽ നിലനിൽക്കുന്നത്.
 
അതിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം, [[കേരളം|കേരളത്തിന്റെ]] പ്രാചീനചരിത്രമെന്നോണം ധാരാളം ഐതിഹ്യങ്ങളും കേട്ടുകേൾവികളും ഉൾച്ചേർത്തു് വിവരിക്കുന്ന ഒരു പ്രാചീനഗ്രന്ഥമാണിത്. സംസ്കൃതത്തിൽ രചിക്കപ്പെട്ട [[കേരളമാഹാത്മ്യം]] മുതലായ ഐതിഹ്യഗ്രന്ഥങ്ങളെ പിന്തുടർന്നു കൊണ്ട് കേരളചരിത്രത്തിനെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ കൃത്യമായ ദേശകാലക്രമമില്ലാതെ അലക്ഷ്യമായി കുത്തിക്കെട്ടിയ ഒരു സംഗ്രഹമാണു് ഈ കൃതി. അർഥശൂന്യമായ കെട്ടുകഥകളുടെ ഒരു കൂമ്പാരമാണിതെന്നും അവർ അഭിപ്രായപ്പെടുന്നു.
വരി 129:
[[വില്ല്യം ലോഗൻ]] തന്റെ പുസ്തകമായ [[മലബാർ മാനുവൽ|മലബാർ മാനുവലിൽ]] ഈ ഗ്രന്ഥത്തെ കെട്ടുകഥകളുടെ കൂമ്പാരമായി തള്ളിക്കളയുന്നുണ്ടെങ്കിലും, ചരിത്രരചനാ സാമഗ്രിയായി ചിലയിടങ്ങളിൽ ഇതിനെ ഉപയോഗിക്കുന്നുണ്ടെന്നും അഭിപ്രായമുണ്ട്.<ref name="mathrubhumi-ക" />
 
മറ്റൊരെ വിഭാഗം പ്രാചീനമായി കേരളത്തിൽ നിലനിന്നിരുന്നതും പാശ്ചാത്യ ചരിത്ര രചനാ രീതിയിൽ തുലോം വത്യസ്തവുമായ ഒരു ചരിത്രരേഖയായോ ചരിത്രരചനാ സങ്കേതമായോ കണക്കാക്കുന്നു. ഇതുപയോഗിച്ച് മറ്റു രീതിയിൽ ലഭ്യമായ പല ചരിത്രപരമായ നിഗമനങ്ങൾക്കും സമർഥനം നൽകാനും ഉപയോഗിക്കാമെന്നും കരുതുന്നു.<ref name="mathrubhumi-ക" /> [[എം.ജി.എസ്. നാരായണൻ|ഡോ. എം.ജി.എസ് നാരായണനെ]] പോലെയുള്ള ചരിത്രകാരന്മാർ; കേരളോല്പത്തിയിൽ പരാമർശിക്കപ്പെടുന്ന പെരുമാക്കന്മാരുടെ ചരിത്രത്തെ കെട്ടുകഥകൾ എന്നു തള്ളിക്കളയാവതല്ലെന്ന് മറ്റു തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്.<ref name="thehindu-ക">{{cite news|title=Focus on a PhD thesis that threw new light on Perumals|url=http://www.thehindu.com/todays-paper/tp-national/focus-on-a-phd-thesis-that-threw-new-light-on-perumals/article1763250.ece|accessdate=4 ഏപ്രിൽ 2014|newspaper=ദി ഹിന്ദു|date=ഏപ്രിൽ 24, 2011|author=ആർ. മാധവൻ നായർ|archiveurl=https://web.archive.org/web/20140404143509/http://www.thehindu.com/todays-paper/tp-national/focus-on-a-phd-thesis-that-threw-new-light-on-perumals/article1763250.ece|archivedate=2014-04-04 14:35:09|location=കോഴിക്കോട്|language=ആംഗലേയംen|format=പത്രലേഖനം}}</ref>
 
== കാലഗണന ==
കേരളോല്പത്തിയിലെ എല്ലാ പാഠങ്ങൾക്കും ഒരേ തരത്തിലുള്ള കാലഗണനയാണ് ഉള്ളത്. എന്നാൽ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളെ ആധുനികമായ കാലഗണനാ സമ്പ്രദായങ്ങളുടെ രീതിയിൽ ബന്ധപ്പെടുത്താനുതകാത്ത രീതിയിലാണ് ഈ ഗ്രന്ഥത്തിന്റെ രചന. ഇതിലെ കാലഗണന വളരെ അബദ്ധങ്ങൾ നിറഞ്ഞതാണെന്ന് കരുതപ്പെടുന്നു. ഈ ഗ്രന്ഥമനുസരിച്ച് നോക്കിയാൽ വത്യസ്ഥ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നതെന്നു തെളിയിക്കപ്പെട്ട [[മുഹമ്മദ് നബി|മുഹമ്മദ് നബിയും]] [[ചേരമാൻ പെരുമാൾ|ചേരമാൻ പെരുമാളും]] [[കൃഷ്ണദേവരായർ|കൃഷ്ണദേവരായരും]] ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരായി കണക്കാക്കേണ്ടി വരും. ഈ വൈരുദ്ധ്യങ്ങളെ ഗ്രന്ഥത്തിന് ചരിത്രപരമായ മാനങ്ങളില്ല എന്ന അനുമാനത്തിലേക്കു നയിക്കുന്നു. <ref name="mathrubhumi-ക" /><ref name="janmabhumidaily-ക">{{cite news|title=ചേരമാൻ പെരുമാളിന്റെ മതംമാറ്റക്കഥ സിനിമയാക്കി ഇസ്ലാമികവൽക്കരണത്തിന് ശ്രമം|url=http://www.janmabhumidaily.com/news236277|accessdate=28 ഒക്ടോബർ 2014|newspaper=ജന്മഭൂമി|date=28 ഒക്ടോബർ 2014|author=മുരളി പാറപ്പുറം|archiveurl=http://web.archive.org/web/20141028081621/http://www.janmabhumidaily.com/news236277|archivedate=2014-10-28 08:16:21|language=മലയാളം|format=പത്രലേഖനം}}</ref>
 
ഈ കൃതിയിൽ പറങ്കികളെ പോലെയുള്ള വിദേശീയരെ കുറിച്ചു പരാമർശിക്കുന്നത് ഈ കൃതിയുടെ രചനാകാലത്തിനെ 17-ആം നൂറ്റാണ്ടിനും 18-ആം നൂറ്റാണ്ടിനും ഇടയിലാക്കി കണക്കാക്കാൻ ഇടവരുത്തുന്നു. എന്നാൽ ഈ പരാമർശങ്ങൾ കൃതിയുടെ അവസാന ഭാഗത്തുള്ളതായതിനാലും ആ ഭാഗം പല പാഠങ്ങൾക്കും പലതായിട്ടുള്ളതു കൊണ്ടും ആ ഭാഗങ്ങൾ പ്രക്ഷിപ്തമായുണ്ടായതായി ഗ്രന്ഥത്തിന്റെ ചരിത്രപ്രാധാന്യത്തെ അംഗീകരിക്കുന്ന ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.
വരി 152:
* [http://www.malayalamebooks.org/2011/06/keralolpatti-the-origin-of-malabar/ മലയാളം ഈ-ബുക്സിൽ കേരളോല്പത്തി പുസ്തകം]
 
{{stub}}
[[വർഗ്ഗം:മലയാളഗ്രന്ഥങ്ങൾ]]
[[വർഗ്ഗം:ഐതിഹ്യങ്ങൾ]]
 
 
{{stub}}
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്