"ഉച്ചേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
==നിരുക്തം==
ഉച്ച സമയത്തെ ബലി ആണ് ഉച്ചേലി ആയത്. പേര് സൂചിപ്പിക്കുന്നത് പോലെ ഉച്ച നേരത്തായാണ് ഈ തെയ്യം കെട്ടിയാടുക.
==ചടങ്ങുകൾ ==
==
വെറ്റില ,അടയ്ക്ക ,ഉണങ്ങലരി,ചുവന്ന മുളക്തുടങ്ങിയവയാണ് ഉച്ചേലി തെയ്യത്തിന്റെ നിവേദ്യങ്ങൾ. തെയ്യാട്ടം തുടങ്ങുന്നതിനു മുന്നേ
മണ്ണിൽ ഒരു ചെറിയ കുഴി ഉണ്ടാക്കിയ ശേഷം അതിനുള്ളിൽ ഒരു കോഴിയെ ജീവനോടെ വച്ച് , അതിനു മുകളിൽ വാഴയുടെ തണ്ടുകളും മണ്ണും ഇട്ടു കുഴി മൂടുന്നു. അതിനു മുകളിൽ ചന്ദന മര തണ്ടുകൾ കൊണ്ട് ചെറിയ ഹോമകുണ്ഡം ഉണ്ടാക്കുന്നു.
ഹോമ കുണ്ഡത്തിനു സമീപം , തെയ്യം കെട്ടുന്ന തറവാട്ടിലെ കാരണവർ കോലധാരിയോടും , മേൽ നോട്ടക്കാരനായ പണിക്കാരോടും കൂടെ ഇരിക്കുന്നു. കാരണവർ തന്റെ ശത്രുവിനെ സങ്കല്പിച്ചു കൊണ്ട് ഒരു ചെറിയ ആൾ രൂപത്തിൽ ആണികളും നൂലും ബന്ധിക്കുന്നു. ശേഷം പ്രസ്തുത രൂപത്തെ വെട്ടി മുറിക്കുന്നു. ഇത് ഒരു [[ആഭിചാരം | ആഭിചാര]] ചടങ്ങാണ്.
ആഭിചാരം കഴിഞ്ഞ ശേഷം വേറൊരു പൂവൻ കോഴിയെ ബലി കൊടുക്കുന്നു. പിന്നീട് ഹോമകുണ്ഡം മുഴുവൻ കത്തിക്കുന്നു. എല്ലാ ചടങ്ങുകളും കഴിഞ്ഞു , ഹോമ കുണ്ഡത്തിനു അടിയിൽ കുഴിച്ചിട്ട കോഴിയെ പുറത്ത് എടുക്കുന്നു. ഈ കോഴി ജീവനോടെ ഉണ്ടങ്കിൽ ചടങ്ങുകൾ എല്ലാം ശുഭ സൂചകം എന്ന് വിശ്വസിക്കപ്പെടുന്നു. ഈ കോഴിയെ ബലി കൊടുക്കാറില്ല.
പിന്നീട് കുരുത്തോല ധരിച്ച കോലക്കാരൻ തെയ്യാട്ടം തുടങ്ങുന്നു.
==വേഷം==
കണ്ണെഴുത്തും കിരീടവും മാത്രമാണ് ഈ തെയ്യത്തിന്റെ മുഖത്തെഴുത്ത്. കുരുത്തോല കൊണ്ടുള്ള ആട അറയിൽ ധരിക്കുന്നു. കയ്യിൽ വാൾ അല്ലെങ്കിൽ പിച്ചാത്തി ഉണ്ടായിരിക്കും .
==കോലധാരി==
[[മലയർ]] ആണ് ഈ തെയ്യം കെട്ടു നടത്തുക.
{{തെയ്യം}}
 
"https://ml.wikipedia.org/wiki/ഉച്ചേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്