"മോ യാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 37:
| portaldisp =
}}{{Chinese|t=管謨業|s=管谟业|p=Guǎn Móyè}}
2012-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ചൈനീസ് എഴുത്തുകാരനാണ് '''മോ യാൻ''' എന്ന തൂലികാനാമത്തിലെഴുതുന്ന '''ഗുവാൻ മോയെ''' (ജനനം: 1955 ഫെബ്രുവരി 7)<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1726|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 766|date = 2012 ഒക്ടോബർ 29|accessdate = 2013 മെയ് 15|language = [[മലയാളം]]}}</ref>. ചൈനീസ് പൗരത്വവുമായി ചൈനയിൽത്തന്നെ താമസിക്കുന്ന ഒരാളെത്തേടി ചരിത്രത്തിലാദ്യമായാണ് സാഹിത്യ നൊബേലെത്തുന്നത്. ചൈനീസ് വംശജനായ [[ഗാവോ സിങ് ജിയാൻ|ഗാവോ സിങ്ജിയാന്]] രണ്ടായിരത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഫ്രഞ്ച് പൗരനായിരുന്നു.<ref>http://www.mathrubhumi.com/online/malayalam/news/story/1878161/2012-10-12/world</ref>'മിണ്ടിപ്പോകരുത്' എന്നാണ് മോ യാൻ എന്ന തൂലികാനാമത്തിനർഥം. ചൈനയിലെ ഏറ്റവും പ്രസിദ്ധനായ ഈ സാഹിത്യകാരന്റെ പല കൃതികളും നിരോധിക്കപ്പെട്ടിട്ടുണ്ട്.
==ജീവിതരേഖ==
[[ഷാൻഡോങ്]] പ്രവിശ്യയിലെ ഗവോമിയിൽ കർഷക കുടുംബത്തിൽ 1955 ഫിബ്രവരി 17-നാണ് മോ പിറന്നത്. [[മാവോ സേതൂങ്|മാവോയുടെ]] [[സാംസ്‌കാരിക വിപ്ലവം|സാംസ്‌കാരിക വിപ്ലവത്തിന്റെ]] കാലത്ത് സ്‌കൂൾ പഠനം നിലച്ചു. എണ്ണക്കമ്പനിയിൽ തൊഴിലാളിയായി. കാലിമേച്ചു. പട്ടിണിയും പരിവട്ടവുമായിരുന്നു അക്കാലം. ആ അനുഭവങ്ങളും കടുത്ത ഏകാന്തതയുമാണ് രചനയ്ക്ക് വിഭവങ്ങൾ തന്നതെന്ന് അനുസ്മരിച്ചിട്ടുണ്ട് അദ്ദേഹം.
"https://ml.wikipedia.org/wiki/മോ_യാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്