"ചെമ്പൈ വൈദ്യനാഥ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎അന്ത്യം: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 28:
ധാരാളം ബഹുമതികൾ ചെമ്പൈക്കു ലഭിച്ചിട്ടുണ്ട്. [[1951]]-ലെ “[[സംഗീത കലാനിധി]]“ പദവി, [[കേന്ദ്ര നാടക അക്കാഡമി]] അവാർഡ്, [[രാഷ്ട്രപതി]]യുടെ [[പദ്മഭൂഷൺ]] അവാർഡ്, ഗാനഗന്ധർവ പദവി എന്നിവ അതിൽ ചിലതു മാത്രം. [[കൊച്ചി]], [[മൈസൂർ]] , [[ബറോഡ]], [[വിജയനഗരം]], [[ബോബ്ബിലി]], [[ജെയ്‌പൂർ]] എന്നിവിടങ്ങളിലെ രാജാക്കന്മാരും പല അംഗീകാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്.
== അന്ത്യം ==
78ആം വയസ്സിൽ [[1974]] [[ഒക്ടോബർ 16|ഒക്ടോബർ 16ന്]] [[ഒറ്റപ്പാലം|ഒറ്റപ്പാലത്തുവച്ചാണ്]] ചെമ്പൈ അന്തരിച്ചത്. ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് കച്ചേരി അവതരിപ്പിച്ചശേഷം ഒളപ്പമണ്ണ മനയിൽ ശിഷ്യൻ വാസുദേവൻ നമ്പൂതിരിപ്പാടിനൊപ്പം ഇരുന്ന് സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരിച്ചു . അനായാസമരണം അദ്ദേഹത്തിന്റെ മോഹമായിരുന്നുവെന്ന് സഹോദരപുത്രൻ ചെമ്പൈ ശ്രീനിവാസൻ ഒരിക്കൽ പറയുകയുണ്ടായി.<ref>{{cite news|title = സായൂജ്യപദം തേടിയ സ്വരപഥം|url = http://malayalamvaarika.com/2012/january/13/COLUMN6.pdf|publisher = [[മലയാളം വാരിക]]|date = 2012 ജനുവരി 13|accessdate = 2013 ഫെബ്രുവരി 20|language = [[മലയാളം]]}}</ref>. ഇന്നും ചെമ്പൈ സംഗീതോത്സവങ്ങളിലൂടെയും മറ്റും സംഗീതോപാസകർ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുന്നു.
 
പാലക്കാട് ഗവ: മ്യൂസിക് കോളേജ് അദ്ദേഹത്തിന്റെ സ്മരണക്കായി ചെമ്പൈ മെമ്മോറിയൽ ഗവ: മ്യൂസിക് കോളേജ് എന്ന് നാമകരണം ചെയ്തു.
"https://ml.wikipedia.org/wiki/ചെമ്പൈ_വൈദ്യനാഥ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്