"എറിക് ഹോബ്സ്ബാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 32:
}}
{{wikiquote}}
വിഖ്യാതനായ ബ്രിട്ടീഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്നു '''എറിക് ഹോബ്സ്ബാം''' (9 ജൂൺ 1917 – 1 ഒക്ടോബർ 2012)<ref name="മലയാളം">{{cite news|title = ലേഖനം|url = http://malayalamvaarika.com/2013/may/10/essay3.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 10|accessdate = 2013 ഒക്ടോബർ 07|language = [[മലയാളം]]}}</ref>. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാന ചിന്തകരിൽ ഒരാളായി കരുതപ്പെടുന്ന ഹോബ്‌സ്‌ബോം മാർക്‌സിസ്റ്റ് ദർശനത്തിലൂടെ ലോകചരിത്രത്തെ വിശകലനം ചെയ്തയാളാണ്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകർച്ചയെ കമ്യൂണിസ്റ്റ് ആശയങ്ങളുടെ തകർച്ചയായി വ്യാഖ്യാനിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹോബ്‌സ്‌ബോം അമേരിക്കയുടെയും ബ്രിട്ടന്റെയും ഭീകരവിരുദ്ധ യുദ്ധത്തെ ശക്തമായി വിമർശിച്ചു. ലോകത്തെ കോളനിയാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
==ജീവിതരേഖ==
1917ൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ ബ്രിട്ടീഷ് ജൂതകുടുംബത്തിലാണ് ജനിച്ചത്. പിതാവ് പോളിഷ് വംശജനായ ബ്രിട്ടീഷ് കൊളോണിയൽ ഉദ്യോഗസ്ഥൻ ലിയോപോൾഡ് പേഴ്സി ഒബ്സ്ത്ബോം. മാതാവ് ഓസ്ട്രിയക്കാരി നെല്ലി ഗ്രൂൺ. ഓസ്ട്രിയ, ജർമനി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 12-ാംവയസ്സിൽ പിതാവിനെയും 14-ാംവയസ്സിൽ മാതാവിനെയും നഷ്ടപ്പെട്ട് അനാഥനായ ഹോബ്സ്ബാമിനെയും സഹോദരിയെയും പിന്നീട് പിതൃസഹോദരനാണ് വളർത്തിയത്. ബന്ധുക്കൾക്കൊപ്പം ബർലിനിൽ കഴിയവേ, പതിന്നാലാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു<ref>http://www.mathrubhumi.com/story.php?id=306540</ref>. 1933ൽ ജർമനിയിൽ അധികാരത്തിലെത്തിയ ഹിറ്റ്ലർ ജൂതവേട്ട ആരംഭിച്ചതിനെതുടർന്ന് കുടുംബം ബ്രിട്ടനിലേക്ക് രക്ഷപ്പെടുകയായിരുന്നു<ref>http://www.deshabhimani.com/newscontent.php?id=208969</ref>.
"https://ml.wikipedia.org/wiki/എറിക്_ഹോബ്സ്ബാം" എന്ന താളിൽനിന്ന് ശേഖരിച്ചത്