"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 10:
ഇന്ന് ഭൂരിഭാഗം രാജ്യങ്ങളിലും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമാണ് നിയമപരമായും സാമൂഹികമായും അംഗീകാരമുള്ളത്. എന്നാൽ പല രാജ്യങ്ങളും ട്രാൻസ്ജെൻഡറുകൾക്കും സ്വവർഗാനുരാഗികൾക്കും വിവാഹത്തിന് അംഗീകാരം നൽകുന്നുണ്ട്. ഇതിനെ '''വിവാഹ സമത്വം (Marriage Equality)''' എന്ന് പറയുന്നു. ഒരേസമയം ഒന്നിലധികം ഭാര്യമാരോ അല്ലെങ്കിൽ ഒന്നിലധികം ഭർത്താക്കന്മാരേയോ അംഗീകരിക്കുന്ന പരമ്പരാഗത സമുദായങ്ങളും മതങ്ങളും നിലവിലുണ്ട്.
 
പ്രായപൂർത്തി ആകാത്ത കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെ '''ശൈശവ വിവാഹം (Child marriage)''' എന്നറിയപ്പെടുന്നു. ബാലവിവാഹവും, നിർബന്ധിത വിവാഹവും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. [[ശൈശവവിവാഹം]] നടത്തുന്നതും അതിൽ പങ്കെടുക്കുന്നതും ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ശൈശവവിവാഹത്തിന് ഇരയായ കുട്ടിയുമായി പ്രായപൂർത്തിയായ പങ്കാളി നടത്തുന്ന ലൈംഗികബന്ധം ഗുരുതരമായ ബാലപീഡനത്തിന്റെ വകുപ്പിൽ ആണ് നമ്മുടെ രാജ്യത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
 
പ്രായപൂർത്തിയായ വ്യക്തികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം വിവാഹജീവിതത്തിന് പുറമെ അനുവദിക്കാത്ത മതകീയ രാജ്യങ്ങളും നിലവിലുണ്ട്.
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്