"ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 84:
ആഗോളവത്കരണം നടപ്പാക്കിയ രാജ്യങ്ങളുടെ അനുഭവങ്ങളിൽനിന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയും. 1997-ൽ യു.എൻ.ഡി.പി. (UNDP) പുറത്തിറക്കിയ മാനവവികസന റിപ്പോർട്ടിൽ ആഗോളവത്കരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു സുവ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ധനപരമായും തൊഴിൽപരമായും ഉടലെടുക്കുന്ന അസന്ദിഗ്ദ്ധാവസ്ഥ, സാമ്പത്തികതലങ്ങളിലും വരുമാനസ്രോതസ്സുകളിലും ഉളവാകുന്ന അസ്ഥിരത, ആരോഗ്യസംവിധാനങ്ങളിൽ വ്യാപിക്കുന്ന സുരക്ഷയില്ലായ്മ, പരിസ്ഥിതി, രാഷ്ട്രീയരംഗങ്ങളിലെ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ് എടുത്തുപറയേണ്ട പ്രത്യാഘാതങ്ങൾ.
 
[[I am a boy|ധനമൂലധനത്തിന്റെ]] അനിയന്ത്രിതമായ ഒഴുക്കും ഓഹരിവിപണികളിൽ അതിന്റെ വിന്യാസവും പല രാജ്യങ്ങളിലും ധനപ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഓഹരിക്കമ്പോളങ്ങൾ തകർച്ചയിലായി. ചെറുകിടസമ്പാദ്യം നടത്തിയവരും നിക്ഷേപം നടത്തിയവരും കുത്തുപാളയെടുത്തു. 1997-99 കാലത്തുണ്ടായ ഏഷ്യൻ ധനകമ്പോളപ്രതിസന്ധി (Asian Financial Crisis) തന്നെ ഉദാഹരണം. ബാങ്കിങ് സ്ഥാപനങ്ങൾ ലിക്ക്വിഡേഷനിലായി. ജനങ്ങൾക്ക് ബാങ്കിങ്-ധനകാര്യസ്ഥാപനങ്ങളിലുള്ള വിശ്വാസം തകർന്നു. പ്രതിസന്ധി പരിഹരിക്കാൻ [[ദേശീയതലത്തിലെ]] കേന്ദ്രബാങ്കുകൾക്കോ അന്താരാഷ്ട്ര നാണയനിധിക്കോ കഴിഞ്ഞില്ല. എന്നാൽ പ്രതിസന്ധിയുണ്ടാക്കി അതിൽനിന്നും കൊള്ളലാഭം കൊയ്യാൻ ചില ധനസ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര മൂലധനഒഴുക്കുകൾ നിയന്ത്രിക്കുന്നവർക്കും കഴിഞ്ഞുവെന്നതാണ് സത്യം.
 
തൊഴിൽമേഖലയിൽ വൻപിച്ച പ്രത്യാഘാതങ്ങളാണ് ആഗോളവത്കരണം സൃഷ്ടിച്ചത്. ഒരു മേഖലയിലും തൊഴിലിന് ഉറപ്പില്ലാതായി. ആവശ്യത്തിനനുസരിച്ച് തൊഴിലാളികളെ വിന്യസിക്കാനുള്ള സ്വാതന്ത്യ്രമാണ് ആഗോളവത്കരണവും വഴക്കവുമുള്ള തൊഴിൽ നിയമങ്ങളും (Flexible Labour Laws) തൊഴിലുടമകൾക്ക് നൽകുന്നത്. അതിന്റെ വെളിച്ചത്തിൽ സ്ഥിരം തൊഴിലാളികളെ കരാർത്തൊഴിലാളികളായും, വിദഗ്ദ്ധത്തൊഴിലാളികളെ അർധവിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളികളായും തരംതിരിച്ചു മാറ്റിയും അവരുടെ കൂലിനിരക്കുകൾ വെട്ടിച്ചുരുക്കി. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന ട്രെയ്ഡ് യൂണിയൻ സംഘടനകളെ തൊഴിലുടമകൾ ശക്തമായി നേരിട്ടു. പല തൊഴിൽ സ്ഥാപനങ്ങളിലും തൊഴിലുടമകളുടെ താത്പര്യസംരക്ഷകരായ യൂണിയനുകൾ അവർ തന്നെ ഉണ്ടാക്കി. യൂണിയൻ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാക്കാൻ ഭരണകൂടങ്ങൾ നിർബന്ധിതമായി. തൊഴിൽസംരക്ഷണം, സാമൂഹികസുരക്ഷ എന്നിവ തകർക്കാൻ ശ്രമങ്ങളുണ്ടായി. ഇതിന്റെ ഫലങ്ങൾ തൊഴിൽമേഖലയിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/ആഗോളവത്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്