"രക്താർബുദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അനാവശ്യമായി ഒരു പത്രമാധ്യമത്തിന്റെ പരസ്യം ഈ ലേഖനത്തോടൊപ്പം ചേർത്തിരിക്കുന്നു.ആ പരസ്യം എടുത്തു കളഞ്ഞു.
No edit summary
വരി 1:
[[രക്തം|രക്തത്തെയും]] [[മജ്ജ|മജ്ജയെയും]] [[കഴല]]കളെയും ബാധിക്കുന്ന തരം [[അർബുദം|അർബുദങ്ങളെയാണ്]] '''രക്താർബുദം''' എന്നു വിളിക്കുന്നത്. ശ്വേതരക്താണുക്കളുടെ അമിതവും അസാ ധാരണവും അനിയന്ത്രിതവുമായ വർദ്ധനയാ ണ് രക്താർബുദം എന്നു ചുരുക്കത്തിൽ പറയാം. മനുഷ്യശരീരത്തിൽ ശരാശരി അഞ്ചു ലിറ്റർ രക്തമാണുള്ളത്. ഇതിൽ പ്രധാന അംശം പ്ലാസ്മയാണ്. വെള്ളത്തിൽ ഏതാണ്ട് ഏഴു ശതമാനം പ്രോട്ടീനുകൾ അലിഞ്ഞു ചേർന്നതാണ് പ്ലാസ്മ. പ്ലാസ്മയ്ക്കു പുറമെ [[ഹീമോഗ്ലോബിൻ|ഹെമോഗ്ലോബിൻ]], പലവിധത്തിലുള്ള രക്താണുക്കൾ (കോശങ്ങൾ), ലവണങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ ഒരുപാടു ഘടകങ്ങളടങ്ങിയ ഒരു മിശ്രിതദ്രാവകമാണ് രക്തം. ഇതിലെ ഓരോഘടകത്തിനും സുപ്രധാനമായ പലകർത്തവ്യങ്ങളുമുണ്ട്. ഏറ്റ വും പ്രാധാന്യമുള്ള ഘടകം രക്താണുക്കളാണ്. രക്താണുക്കളെ ചുവന്ന രക്താണുക്കൾ , ശ്വേതരക്താണുക്കൾ , പ്ലേറ്റ്‌ലറ്റുകൾ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ശരീരകോശങ്ങൾക്കാവശ്യമായ പോഷകങ്ങളും ഓക്‌സിജനും മറ്റും എത്തിച്ചുകൊടുക്കുന്നത് രക്തമാണ്. അതോടൊപ്പം മാലിന്യങ്ങൾ മാറ്റാനും സഹായിക്കുന്നു. ശരീരത്തെ രോഗാണുബാധയിൽനിന്നും രക്ഷിക്കുകയും രോഗപ്രതിരോധശക്തി നൽകുകയുമാണ് ശ്വേതരക്താണുക്കളുടെ കർത്തവ്യം. സാധാരണയായി 400011,000 ശ്വേതരക്താണുക്കൾ ഒരു മില്ലിലിറ്റർ രക്തത്തിലുണ്ട്.
 
ശ്വേതാണുക്കളെ അഞ്ചായി തിരിച്ചിട്ടുണ്ട്: ന്യൂട്രോഫിൽ , ലിംഫോസൈറ്റ് , ഇയോസിനോഫിൽ , മോണോസൈറ്റ് , ബേസോഫിൽ . ഇതിൽ ഏതുതരം കോശത്തേയും രക്താർബുദം ബാധിക്കാം. രക്തസ്രാവം ഉണ്ടാകാ തെ തടയുകയാണ് പ്ലേറ്റ്‌ലെറ്റുകളുടെ കർത്തവ്യം.
"https://ml.wikipedia.org/wiki/രക്താർബുദം" എന്ന താളിൽനിന്ന് ശേഖരിച്ചത്