"ചെമ്പൈ വൈദ്യനാഥ ഭാഗവതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
[[Image:chembai.jpg|thumb|right|275px|ചെമ്പൈ കച്ചേരി നടത്തുന്ന ചിത്രം - 1936-ൽ നിന്ന് ]]
 
'''ചെമ്പൈ വൈദ്യനാഥ അയ്യർ''' [[കർണാടക സംഗീതം|കർണാടക സംഗീതത്തിലെ]] സുവർണകാലഘട്ടത്തിലെ തലയെടുപ്പുള്ള സംഗീതാചാര്യനായിരുന്നു. പാലക്കാട്‌1896 സെപ്റ്റംബർ ഒന്നിന് [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[ഭരണി (നക്ഷത്രം)|ഭരണി നക്ഷത്രത്തിൽ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[കോട്ടായി ഗ്രാമപഞ്ചായത്ത്|കോട്ടായി ഗ്രാമപഞ്ചായത്തിൽ]] പഞ്ചായത്തിൽ ഉൾപ്പെട്ട ചെമ്പൈ എന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] ജനിച്ചു. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]] , [[മഹാരാജപുരം വിശ്വനാഥ അയ്യർ]], ചെമ്പൈ എന്നിവരെ കർണാടക സംഗീതത്തിലെ അഭിനവ ത്രിമൂർത്തികളായി വിശേഷിപ്പിച്ചു പോരുന്നു. ശക്തവും ഉന്മേഷവും ശ്രുതി ബദ്ധവുമായ ശബ്ദത്തിനുടമയായിരുന്നു അദ്ദേഹം. ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയർന്ന [[ആവൃത്തി]]യിലുള്ള ശബ്ദം എന്നിങ്ങനെ ചെമ്പൈയുടേതായ പ്രത്യേകതകൾ ധാരാളം. 70 വർഷത്തെ സംഗീത തപസ്യയിലൂടെ കർണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, രസികപ്രിയരിൽ ആനന്ദത്തിന്റെ ശ്രുതിമഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളർത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും ഒക്കെ ഒരേ സമയം കഴിഞ്ഞിരുന്നു ചെമ്പൈക്ക്. [[ത്യാഗരാജ സ്വാമി]]കളുടെ സമകാലീനനായിരുന്ന [[ചക്ര താനം സുബ്ബ അയ്യർ]], ചെമ്പൈയുടെ മുതുമുത്തശ്ശനായിരുന്നു.
സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് ആത്മീയതയിലൂന്നിയ ജീവിതം നയിച്ച് ചെമ്പൈ [[ഗുരുവായൂരപ്പൻ|ഗുരുവായൂരപ്പനെ]] തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായി കരുതിയിരുന്നു.
 
 
 
"https://ml.wikipedia.org/wiki/ചെമ്പൈ_വൈദ്യനാഥ_ഭാഗവതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്