"നാൻ പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) →‎ചരിത്രം: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 56:
നൂറ്റാണ്ടുകളോളം നാൻ പ്രവിശ്യ ഒരു സ്വതന്ത്രരാജ്യമായി നിലനിന്നിരുന്നുവെങ്കിലും ഈ പ്രദേശത്തിന്റെ വിദൂരസ്ഥമായ നിലനിൽപ്പു കാരണമായി മറ്റു രാജ്യങ്ങളുമായി ചുരുക്കം ചില ബന്ധങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. [[മ്യേയാങ്]] നഗരത്തെ (വരണാഗര എന്നും അറിയപ്പെടുന്നു) ചുറ്റിപ്പറ്റിയുള്ള ആദ്യ സാമ്രാജ്യം പതിമൂന്നാം നൂറ്റാണ്ടിലാണ് നിലവിൽവന്നത്. ഇവിടുത്ത ഭരണകർത്താക്കളായിരുന്ന [[ഫുക്കാ രാജവംശം]] [[വിയെന്റിയെൻ]] നഗരത്തിന്റെ സ്ഥാപകരുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ എത്തിച്ചേരുന്നതിനേക്കാൾ എളുപ്പത്തിൽ തെക്കുനിന്ന് ഇവിടേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സുസാധ്യമായതിനാൽ ഇത് [[സുഖോതൈ]] രാജ്യവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ തലസ്ഥാനം നാനിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
 
പതിനഞ്ചാം നൂറ്റാണ്ടിൽ, [[സുഖോതായ് സാമ്രാജ്യം|സുഖോദായി]] വംശത്തിന്റെ അധികാരം ക്ഷയിച്ചപ്പോൾ അത് ലന്നാതായി സാമ്രാജ്യത്തിന്റെ സാമന്ത രാജ്യമായി മാറി. 1443 ൽ നാൻ രാജ്യത്തെ രാജാവായിരുന്ന [[കായെൻ താവോ]] അയൽപ്രദേശമായിരുന്ന ഫോയാവോ പിടിച്ചടക്കാൻ ഒരു പദ്ധതി തയ്യാറാക്കി. യുദ്ധ സാഹചര്യമില്ലായിരുന്നുവെങ്കിലും തിലോകരാജ് രാജാവിനോട് വിയറ്റ്നാം പട്ടാളക്കാരെ നേരിടാൻ സഹായം ആവശ്യപ്പെട്ടു. കായാൻ താവോ, ഫയോവയുടെ രാജാവിനെ വധിച്ചുവെങ്കിലും തിലോകരാജിന്റെ സൈന്യം പിന്നീട് നാൻ ആക്രമിക്കുകയും 1449 ൽ അത് പിടിച്ചെടുക്കുകയും ചെയ്തു. [[ലന്നാതായ്]] ബർമൻ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ, നാൻ പ്രദേശം സ്വയം സ്വതന്ത്രമാകാൻ നിഷ്ഫലമായ പല ശ്രമങ്ങളും നടത്തിയിരുന്നു.1714 ൽ ഈ പ്രദേശം ബർമീസ് ഭരണിലേയ്ക്കു വീണു.1788-ൽ ബർമ്മയിലെ ഭരണാധികാരികൾ ഇവിടെനിന്നു തുരത്തപ്പെട്ടു. അപ്പോൾ സിയാമിൽനിന്നുള്ള പുതിയ ഭരണാധികാരികളെ നാനിന് അംഗീകരിക്കേണ്ടി വന്നു. 1893 ൽ പാക്നാം പ്രതിസന്ധിക്ക് ശേഷം സിയാം, കിഴക്കൻ നാനിന്റെ വലിയൊരു ഭാഗം ഫ്രഞ്ച് ഇന്തോചൈനയ്ക്ക് നൽകേണ്ട സാഹചര്യമുണ്ടായി. 1899-ൽ മുയേയാങ് നാൻ പ്രദേശം സർക്കിളായ (മൊൻതോൺ) തവാൻ ചിയാങ് നൂവേയയുടെ (വടക്കുപടിഞ്ഞാറൻ സർക്കിൾ) ഭാഗമായി.<ref>{{cite journal|url=http://www.ratchakitcha.soc.go.th/DATA/PDF/2442/011/140.PDF|date=1899-06-11|journal=Royal Gazette|issue=11|volume=16|pages=140|language=Thaith|script-title=th:พระบรมราชโองการ ประกาศ เปลี่ยนนามมณฑล}}</ref> 1916 ൽ വടക്കുപടിഞ്ഞാറൻ സർക്കിൾ വിഭജിക്കപ്പെടുകയും നാൻ മഹാരാറ്റ് സർക്കിളിലേയ്ക്കു നിർണ്ണയിക്കപ്പെടുകയും ചെയ്തു.<ref>{{cite journal|url=http://www.ratchakitcha.soc.go.th/DATA/PDF/2458/A/200.PDF|date=1915-09-12|journal=Royal Gazette|issue=0 ก|volume=32|pages=200–202|language=Thaith|script-title=th:ประกาศ เลิกมณฑลเพชรบูรณ์เข้าเป็นเมืองในมณฑลพิษณุโลก และแยกมณฑลพายัพเป็นมณฑลมหาราษฎร์ และมณฑลพายัพ รวมเรียกว่า มณฑลภาคพายัพ มีตำแหน่งอุปราชเป็นผู้ตรวจตรากำกับราชการ}}</ref> 1932 ൽ സർക്കിളുകൾ നിർത്തലാക്കിയപ്പോൾ നാൻ ഉൾപ്പെടെയുള്ള പ്രവിശ്യകൾ സയാമിന്റെ ഉന്നതതലത്തിലുള്ള ഉപവിഭാഗങ്ങളായിത്തീർന്നു. 1980-കളുടെ തുടക്കത്തിൽ പിടിച്ചുപറിക്കാരും അതുപോലെതന്നെ തായ്ലൻഡിലെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (PLAT) ഗറില്ലകളും പ്രവിശ്യയുടെ ഒരു വലിയ പ്രശ്നമായിരുന്നു. ഇവർ രായ്ക്കുരാമാനം പതിവായി ഹൈവേ നിർമ്മാണം നശിപ്പിക്കുന്നതിൽ ഉത്സുകരായിരുന്നു. സൈന്യത്തിന്റെ സഹായത്തോടെയും കൂടുതൽ സുസ്ഥിരമായ രാഷ്ട്രീയ സംവിധാനത്തിലൂടെയും പ്രവിശ്യ ഗണ്യമായി മെച്ചപ്പെട്ടുവെങ്കിലും വിദൂരസ്ഥമായി നിലനിൽക്കുന്നതും തികച്ചും ഗ്രാമീണവുമായി മേഖലയാണിത്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/നാൻ_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്