"ഓക്കമിന്റെ കത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
==ചരിത്രം==
 
ക്രി.വ.1285-നും 1349-നും ഇടക്ക് ജീവിച്ചിരുന്ന ഓക്കമിലെ വില്യം എണ്ണപ്പെട്ട നാമവാദചിന്തകന്മാരില്‍(Nominalists) ഒരാളായിരുന്നെങ്കിലും, ഓക്കമിലെ വില്യമിന്റെഅദ്ദേഹത്തിന്റെ വിപുലമായ പ്രശസ്തിയുടെ അടിസ്ഥാനം അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ഈ സിദ്ധാന്തമാണ്. ഇവിടെ 'കത്തി' എന്നതുകൊണ്ട്, ഏറ്റവും ലളിതമായ വിശദീകരണത്തിലെത്തിച്ചേരുന്നതുവോളം അനാവശ്യസങ്കല്പങ്ങളെ വെട്ടിമാറ്റുന്ന മാനസികപ്രക്രിയയാണ് സൂചിതമാകുന്നത്. ഈ സിദ്ധാന്തത്തിന്റെ ആശയം ഓക്കമിലെ വില്യമിന്റെ ചിന്തയുടെ പൊതുപ്രവണതക്കനുസരിച്ചാണെങ്കിലും, അദ്ദേഹത്തിന്റെ രചനകളിലൊന്നിലും ഇത് പ്രത്യേകമായി പ്രത്യക്ഷപ്പെടുന്നില്ല. ഈ സിദ്ധാന്തത്തിന്റെ പ്രശസ്ഥമായ ഭാഷ്യങ്ങളിലൊന്നായ "ഘടകങ്ങളെ ആവശ്യമില്ലാതെ പെരുപ്പിക്കരുത്" എന്ന വാക്യം ഓക്കമിന്റേതല്ലെങ്കിലും അതിന് സമാനമെന്നു പറയാവുന്ന ഒരു പ്രസ്ഥാവന അദ്ദേഹത്തിന്റേതായുണ്ട്. "കുറച്ചു സാമിഗ്രികളുപയോഗിച്ച് ചെയ്യാവുന്നതിന് ഏറെ സാമിഗ്രികള്‍ ഉപയോഗിക്കുന്നത് വ്യര്‍ഥതയാണ്" എന്നാണ് ആ പ്രസ്ഥാവന. <ref name=russel >ബെര്‍ട്രാന്‍ഡ് റസ്സല്‍ - പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - പുറം 472</ref>
 
 
"https://ml.wikipedia.org/wiki/ഓക്കമിന്റെ_കത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്