"ജിക്കി കൃഷ്ണവേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==ജീവിത രേഖ==
1935 [[നവംബർ]] 03-ന് ചെന്നൈയിൽ[[ചെന്നൈ]]യിൽ ഗജപതി നായിഡുവിന്റെയും രാജകാന്തമ്മയുടെയും മകളായി [[ജനനം|ജനിച്ചു]]. അവരുടെ [[കുടുംബം]] ഈ സമയത്ത് തിരുപ്പതിക്കടുത്തുള്ള ചന്ദ്രഗിരിയിൽ നിന്ന് [[ചെന്നൈ|ചെന്നൈയിലേക്ക്]] താമസം മാറ്റി. സംഗീതജ്ഞനായ അമ്മാവൻ ദേവരാജു നായിഡുവാണ് ആണ് ജിക്കിയെ ചലച്ചിത്ര രംഗത്തെത്തിച്ചത്. മൂന്നാം ക്ലാസ് വരെയേ വിദ്യാഭ്യാസം നേടിയിട്ടുള്ളൂ.
 
പ്രസിദ്ധ ചലച്ചിത്രപിന്നണിഗായകനും സംഗീതസംവിധായകനുമായ [[എ.എം. രാജ|എ.എം. രാജയെയാണ്]] ജിക്കി വിവാഹം കഴിച്ചത്.<ref>[http://www.m3db.com/node/840 മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ്]</ref> രാജയും ജിക്കിയും ചേർന്നു പാടിയ യുഗ്മഗാനങ്ങൾ എല്ലാംതന്നെ അക്കാലത്തെ മികച്ച ഹിറ്റുകളായിരുന്നു. എക്കാലത്തെയും മികച്ച ഗായികയായ ജിക്കിയുടെ പ്രകടനം ''തേൻ നിലവ്'' എന്ന തമിഴ് സിനിമയെ ഒരു വലിയ വിജയമാക്കി. ആറു മക്കളുടെ [[മാതാവ്|മാതാവായ]] ജിക്കിക്ക് അവരുടെ [[ഭർത്താവ്|ഭർത്താവിനെ]] ഒരു തീവണ്ടിയപകടത്തിൽ നഷ്ടമായി. അദ്ദേഹം [[തീവണ്ടി|തീവണ്ടിയിൽ]] കയറുന്നതിനിടയിൽ കാൽവഴുതി ട്രാക്കിലേക്കു വീഴുകയായിരുന്നു. ഭർത്താവിന്റെ മരണശേഷം സംഗീതവേദികളിൽ നിന്നു താത്കാലികമായി വിട്ടുനിന്ന അവർ പിന്നീട് [[ഇളയരാജ|ഇളയരാജക്കുവേണ്ടി]] പാടി. അതിനുശേഷം രണ്ടാണ്മക്കളുമായി ചേർന്ന് ഒരു സംഗീത ട്രൂപ് ഉണ്ടാക്കുകയും യു.എസ്.എ. ഉൾപ്പെടെ പല രാജ്യങ്ങളിലും സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ജിക്കി_കൃഷ്ണവേണി" എന്ന താളിൽനിന്ന് ശേഖരിച്ചത്