"സ്ഫടികം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കഥാതന്തു ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 64:
14 വർഷങ്ങൾക്ക് ശേഷം തോമസ് ചാക്കൊ, ആട് തോമയായി തിരിച്ച് വരുന്നു. ചാക്കൊ മാഷും മകനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുന്നു. പണ്ട് നാടുവിട്ട രാവുണ്ണി മാഷും തോമസ് ചാക്കോയുടെ പഴയ കളിക്കൂട്ടുകാരിയുമായിരുന്ന തുളസിയും തിരിച്ചെത്തുന്നു. മകൾ ജാൻസിയുടെ കല്യാണത്തിന് തോമയെ അവഹേളിച്ചതിനെ തുടർന്ന് ഭാര്യയും മകളും അദ്ദേഹത്തെ ഒറ്റപ്പെടുത്തുമ്പോൾ, ചാക്കോ മാഷ് സ്വന്തം ചെയ്തികളെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നു. സ്ഥലത്തെ പ്രമാണിയായ പൂക്കോയയുടെ മകളുടെ പ്രണയ വിവാഹത്തെ തോമ അനുകൂലിച്ച് സഹായിക്കുന്നു. കല്യാണത്തിടയിൽ പൂക്കോയയുടെ ഗുണ്ടകളാൽ തോമ കുത്തേറ്റ് മരണാസന്നനായി ആശുപത്രിയിൽ ആവുന്നു. പതിയെ ആരോഗ്യം വീണ്ട് എടുക്കുന്ന തോമ തുളസിയുടെ പ്രേരണയാൽ പ്രതികാര ചിന്തയിൽ നിന്നും പിൻവാങ്ങി പഴയ കുത്തഴിഞ്ഞ ജീവിതം ഉപേക്ഷിക്കാൻ ശ്രമിക്കുന്നു.
 
തന്റെ മുൻ കാല പ്രവൃത്തികളിൽ പശ്ചാത്തപിച്ച് ആത്മഹത്യക്ക് തുനിഞ്ഞ ചാക്കൊ മാഷിനെ തോമ രക്ഷിച്ച് രണ്ട് പേരും ഒന്നാവുന്നു. തോമയുടെ ശത്രുക്കൾ ഒന്നിച്ച് ചേർന്നു ആക്രമിക്കുമ്പോൾ അബദ്ധത്തിൽ തോമക്ക് പകരം, ചാക്കോ മാഷിന് വെടി ഏറ്റു മരിക്കുന്നു. തിരിച്ചുള്ള ഏറ്റുമുട്ടലിൽ തോമ അച്ഛനെ വെടി വെച്ച പൂക്കോയയുടെ സുഹ്രുത്ത് എസ്. ഐ. കുറ്റിക്കാടനെ വധിക്കുകയും, ആ കുറ്റത്തിനു പോലിസ് തടവിലാവുന്നു.
 
== അണിയറ പ്രവർത്തകർ ==
"https://ml.wikipedia.org/wiki/സ്ഫടികം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്