"മസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
നന്ദിസൂചകമായി, ഛത്രസാൽ മകൾ മസ്താനിയെ ബാജിറാവുവിനെ ഏൽപ്പിച്ചു. അദ്ദേഹത്തിൻറെ രാജ്യത്തിലെ മൂന്നിലൊന്നു ഭാഗം വരുന്ന ഝാൻസി, സാഗർ, കാൽപൈ എന്നീ സ്ഥലങ്ങളും പുത്രിയുടെ പേരിൽ നല്കി. മസ്താനിയുമായുള്ള വിവാഹത്തിനുശേഷം 33 ലക്ഷം സ്വർണനാണയങ്ങളും ഒരു സ്വർണഖനിയും ബാജിറാവുവിന് സമ്മാനിച്ചു.<ref name="GB_Mastani_KusumChopra" /><ref name="indiatvnews.com">{{Cite news|url=http://www.indiatvnews.com/news/india/mastani-grave-pabel-village-visited-by-hindus-and-muslims-55996.html|title=How Bajirao's Mastani united Hindus and Muslims after her death|access-date=2017-12-01|language=en-US}}</ref> ഏകപത്‌നിത്വ സമ്പ്രദായപ്രകാരം കുടുംബ പാരമ്പര്യവും അനുസരിച്ച് അക്കാലത്ത് ബാജിറാവു വിവാഹിതനായിരുന്നു.<ref name=Mehta05>{{cite book|last1=Mehta|first1=J. L.|title=Advanced study in the history of modern India, 1707-1813|date=2005|publisher=New Dawn Press, Inc.|location=Slough|isbn=9781932705546|page=124}}</ref>
 
പുനെയിൽ മസ്താനിയുടെ മുസ്ലീം പാരമ്പര്യം കാരണം വിവാഹം പൊതുവേ സ്വീകരിക്കപ്പെട്ടില്ല. പുനെ നഗരത്തിലെ [[ശനിവാർ വാഡ കോട്ട|ശനിവാർ വാഡയിലെ]] കൊട്ടാരത്തിൽ ബാജിറാവുവിനൊപ്പം കുറെക്കാലം മസ്താനി താമസിച്ചിരുന്നു. കൊട്ടാരത്തിന്റെ വടക്കുകിഴക്ക് മൂലയിൽ മസ്താനി മഹൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മസ്താനി ദർവാസ എന്ന ഒരു കവാടം സ്വന്തമായി മസ്താനിക്കുണ്ടായിരുന്നു. മസ്താനി കുടുംബത്തിന്റെ അസഹിഷ്ണുത കാരണം, ബാജിറാവു 1734-ൽ മസ്താനിക്ക് വേണ്ടി ശനിവാർ വാഡയിൽ നിന്നും കുറച്ചു ദൂരം മാത്രമുള്ള [[Kothrud|കോത്ത്ട്രുഡിൽ]] ഒരു പ്രത്യേകാധിഷ്ഠിത ഭവനം നിർമ്മിച്ചിരുന്നു.<ref name=muse>[http://www.rajakelkarmuseum.com/default/collection/c-mastani.htm Rajakelkar Museum] {{webarchive|url=https://web.archive.org/web/20050308070945/http://www.rajakelkarmuseum.com/default/collection/c-mastani.htm |date=8 March 2005 }} accessed 3 March 2008</ref>കാർവ് റോഡിലുള്ള മൃതിയുൻജയ് ക്ഷേത്രത്തിൽ ഈ സൈറ്റ് ഇപ്പോഴും സ്ഥിതി ചെയ്യുന്നു. കോത്ത്ട്രുഡിലെ കൊട്ടാരം തകർക്കപ്പെട്ടു. ഇതിന്റെ ഭാഗങ്ങൾ [[രാജ ദിനകർ കേൽക്കർ മ്യൂസിയം|രാജ ദിനകർ കേൽക്കർ മ്യൂസിയത്തിന്റെ]] പ്രത്യേക വിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.<ref name="GSC_2005">{{cite book |author=G.S.Chhabra |title=Advance Study in the History of Modern India (Volume-1: 1707-1803) |url=https://books.google.com/books?id=UkDi6rVbckoC&pg=PA19 |date=1 January 2005 |publisher=Lotus Press |isbn=978-81-89093-06-8 |pages=19–28 }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മസ്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്